Viral video: വേണ്ടിവന്നാല്‍ സിംഹം ഇലയും തിന്നും, കൗതുകമായി ഇല തിന്നുന്ന സിംഹത്തിന്‍റെ വീഡിയോ

Published : Jul 23, 2023, 09:30 AM IST
Viral video: വേണ്ടിവന്നാല്‍ സിംഹം ഇലയും തിന്നും, കൗതുകമായി ഇല തിന്നുന്ന സിംഹത്തിന്‍റെ വീഡിയോ

Synopsis

എന്നാൽ, ചില നേരത്ത് സിംഹം ഇലകൾ തിന്നാറുണ്ട് എന്നാണ് ഐഎഫ്എസ് ഓഫീസർ വിശദമാക്കുന്നത്. വയറിന് വേദനയോ മറ്റ് എന്തെങ്കിലും പ്രശ്നങ്ങളോ വന്നാലാണ് സാധാരണയായി സിംഹത്തെ പോലുള്ള മൃ​ഗങ്ങൾ ഇത് ചെയ്യാറുള്ളത് എന്നും അദ്ദേഹം വിശദീകരിക്കുന്നു.

സിംഹത്തെ പേടിയില്ലാത്ത മനുഷ്യരുണ്ടാകുമോ? കാണുന്ന മാത്രയിൽ തന്നെ നമ്മെ കടിച്ചു കീറുമോ എന്നതാവും സിം​ഹം, കടുവ തുടങ്ങിയ വന്യജീവികളെ കുറിച്ചുള്ള നമ്മുടെ ഭയം. ഇവയെല്ലാം മാംസം ഭക്ഷിക്കുന്ന മൃ​ഗങ്ങളുമാണ്. എന്നാൽ, സോഷ്യൽ മീഡിയ വളരെയേറെ സജീവമായ ഈ കാലത്ത് വന്യമൃ​ഗങ്ങളെ കുറിച്ചും വന്യജീവികളെ കുറിച്ചുമുള്ള അനേകം വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും അത്തരം പ്ലാറ്റ്‍ഫോമുകളിലൂടെ നാം കാണുന്നത് അല്ലേ? പലതും നമുക്ക് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നവയാണ്. അതുപോലെ ഒരു വീഡിയോയാണ് ഇതും. 

ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുപോലെ കാട്ടിൽ നിന്നുമുള്ള അനേകം വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് വീഡിയോയിലുള്ള സിംഹം ചെയ്യുന്നത്. ഒരു പെൺ സിംഹം ഇലകൾ തിന്നുന്നതാണ് വീഡിയോയിൽ കാണുന്നത്. സാധാരണയായി സിംഹത്തെ പോലുള്ള മൃ​ഗങ്ങൾ ഇങ്ങനെ ഇലകളോ പൂക്കളോ ഒന്നും തിന്നുന്നത് നമ്മൾ കാട്ടിൽ കാണാറില്ല. എന്നാൽ, വളരെ സാധാരണം എന്ന പോലെ ഈ സിംഹം ഇലകൾ തിന്നുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

അക്രമിക്കാന്‍ വന്ന പാമ്പിന്‍റെ കണ്ണ് കൊത്തിയെടുത്ത് പക്ഷി; വൈറലായി വീഡിയോ !

എന്നാൽ, ചില നേരത്ത് സിംഹം ഇലകൾ തിന്നാറുണ്ട് എന്നാണ് ഐഎഫ്എസ് ഓഫീസർ വിശദമാക്കുന്നത്. വയറിന് വേദനയോ മറ്റ് എന്തെങ്കിലും പ്രശ്നങ്ങളോ വന്നാലാണ് സാധാരണയായി സിംഹത്തെ പോലുള്ള മൃ​ഗങ്ങൾ ഇത് ചെയ്യാറുള്ളത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. നിരവധിക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഇതിലെ കൗതുകം കൊണ്ട് തന്നെ ഇത് ആൾക്കാരുടെ ശ്രദ്ധയാകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പലരും സിംഹം ഇങ്ങനെ സസ്യം തിന്നും എന്ന് കരുതിയിരുന്നില്ല എന്ന് പ്രതികരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി