നിന്നെയൊക്കെയിന്ന് ഞാൻ കൊത്തിക്കൊല്ലുമെടാ, മൂന്ന് പട്ടികളും ഒരു പാമ്പും, പൊരിഞ്ഞ പോരാട്ടം

Published : Feb 06, 2024, 05:16 PM IST
നിന്നെയൊക്കെയിന്ന് ഞാൻ കൊത്തിക്കൊല്ലുമെടാ, മൂന്ന് പട്ടികളും ഒരു പാമ്പും, പൊരിഞ്ഞ പോരാട്ടം

Synopsis

സംഭവം കണ്ട് പ്രദേശവാസികളും അങ്ങോട്ട് വരുന്നുണ്ട്. അവർ സംഭവം വീക്ഷിക്കുന്നതും കാണാം. അതേസമയം കുട്ടികൾ ബഹളം വയ്ക്കുന്നതിന്റെയും മറ്റും ശബ്ദങ്ങളും പശ്ചാത്തലത്തിൽ കേൾക്കാം.

ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂന്ന് പട്ടികളും ഒരു പാമ്പും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് വീഡിയോയിൽ. ഒരു തെരുവിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്.  

വീഡിയോയിൽ മൂന്ന് പട്ടികൾ ഒരു പാമ്പിന് നേരെ കുരച്ചുകൊണ്ട് ചാടുന്നതാണ് കാണാൻ സാധിക്കുന്നത്. പകലാണ് ഈ രം​ഗം അരങ്ങേറിയിരിക്കുന്നത്. അതുവഴി പോയ ഒരാളാണ് ഈ സംഭവത്തിന്റെ വീഡിയോ പകർത്തിയത്. പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. പാമ്പ് തല ഉയർത്തുമ്പോൾ പട്ടികൾ പേടിച്ച് പിന്നോട്ട് മാറുന്നുണ്ടെങ്കിലും പിന്നെയും അതിന് നേരെ വരുന്നതും നിർത്താതെ ഉറക്കെ ഉറക്കെ കുരയ്ക്കുന്നതും കാണാം. 

സംഭവം കണ്ട് പ്രദേശവാസികളും അങ്ങോട്ട് വരുന്നുണ്ട്. അവർ സംഭവം വീക്ഷിക്കുന്നതും കാണാം. അതേസമയം കുട്ടികൾ ബഹളം വയ്ക്കുന്നതിന്റെയും മറ്റും ശബ്ദങ്ങളും പശ്ചാത്തലത്തിൽ കേൾക്കാം. ആളുകൾ ഭയന്നിട്ടുണ്ട് എന്നാണ് അവരുടെ പരിഭ്രമത്തോടെയുള്ള സംസാരത്തിൽ നിന്നും മനസിലാവുന്നത്. അതിനിടയിൽ ഒരു സ്ത്രീക്ക് അതുവഴി കടന്നു പോകണം. എന്നാൽ, പേടിച്ചിട്ട് അവർക്കതിന് കഴിയുന്നില്ല. അതിനാൽ, അവർ അവിടെത്തന്നെ നിൽക്കുകയാണ്. അതേസമയം ഒരാൾ പേടിക്കാതെ അതുവഴി പോകാൻ പറയുന്നതും കേൾക്കാം. എന്നാൽ, അവർ അവിടെ തന്നെ നിൽക്കുകയാണ്. 

എത്ര കുരച്ചിട്ടും പാമ്പ് പിന്മാറാൻ ഒരുക്കമല്ല എന്ന് മനസിലായതോടെ പട്ടികൾ പതിയെ പിന്നോട്ട് മാറി നിൽക്കുന്നതാണ് വീഡിയോ അവസാനിക്കുമ്പോൾ കാണാൻ സാധിക്കുന്നത്. അവസാനം പാമ്പിനെ എന്ത് ചെയ്തുവെന്നോ അത് പോയോ എന്നോ ഒന്നും വീഡിയോയിൽ വ്യക്തമല്ല. 

ഏതായാലും, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും