Latest Videos

സ്കൂട്ടറിൽ നിന്നും പെൺകുട്ടികൾ നേരെ ചെന്നു വീണത് ഡ്രെയിനേജിൽ, വൈറലായി വീഡിയോ

By Web TeamFirst Published May 20, 2024, 2:52 PM IST
Highlights

'പപ്പയുടെ മാലാഖ, ആരും അവളെ ഒന്നും പറയില്ല' എന്ന കാപ്ഷനോടെയാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. സമീപത്ത് കുറച്ചുപേർ നിൽക്കുന്നതും വീഡിയോയിൽ നിന്നും മനസിലാവുന്നുണ്ട്.

മൊബൈൽ ക്യാമറകളിൽ നിന്നോ, സിസിടിവിയിൽ നിന്നോ ഒഴിഞ്ഞു നിൽക്കുന്ന സംഭവങ്ങൾ ഇന്ന് വളരെ വളരെ കുറവാണ്. ഏതെങ്കിലും ഒരു ക്യാമറയിലെങ്കിലും ഇത് പതിയും എന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വൈറലാവുന്നത് അനവധി വീഡിയോകളാണ്. അതുപോലെ സ്കൂട്ടറിൽ പോവുകയായിരുന്നു മൂന്ന് പെൺകുട്ടികൾ ഡ്രെയിനേജിൽ വീണതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

വീഡിയോ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത് Reetesh Pal എന്ന യൂസറാണ്. മൂന്ന് പെൺകുട്ടികളും ഒരേ സ്കൂട്ടറിനാണത്രെ വന്നത്. എന്നാൽ, നേരെ പോയി ഡ്രെയിനേജിൽ വീഴുകയായിരുന്നു. വീഡിയോയിൽ മൂന്ന് പെൺകുട്ടികളും കറുത്ത നിറത്തിൽ അഴുക്കിൽ പൊതിഞ്ഞു നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്. സ്കൂട്ടറും നിറയെ ചെളിയിൽ മുങ്ങിയിട്ടുണ്ട്. 

'പപ്പയുടെ മാലാഖ, ആരും അവളെ ഒന്നും പറയില്ല' എന്ന കാപ്ഷനോടെയാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. സമീപത്ത് കുറച്ചുപേർ നിൽക്കുന്നതും വീഡിയോയിൽ നിന്നും മനസിലാവുന്നുണ്ട്. പെൺകുട്ടികൾ വീഴുന്നത് കണ്ട് എത്തിയവരാണ് അത് എന്നാണ് കരുതുന്നത്. 

पापा की परी है ये कही जाए कोई कुछ नही बोलेगा 💃🛵 pic.twitter.com/oYObS0VxIL

— Reetesh Pal (@PalsSkit)

എന്തായാലും, പെൺകുട്ടികൾ പരിക്കുകളൊന്നും ഇല്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. മൂന്നു പേരും പകച്ച് ചുറ്റും നോക്കുന്നതും കാണാം. ആകെ മൂന്ന് കറുത്ത രൂപങ്ങൾ മാത്രമാണ് വീഡിയോയിൽ വ്യക്തമാകുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പലരും വളരെ രസകരമായിട്ടാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 

നേരത്തെ ഇതുപോലെ ഒരു ഓടിട്ട കെട്ടിടത്തിന്‍റെ ഓട് തകര്‍ത്ത് കയറിയ ഒരു സ്കൂട്ടറും വൈറലായിരുന്നു. പെണ്‍കുട്ടികള്‍ ഓടിന് മുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നതും ഒരു പെണ്‍കുട്ടി ഓടിനിടയിലൂടെ താഴേക്ക് വീഴാന്‍ ശ്രമിച്ച ഒരു ചെരിപ്പെടുത്ത് പുറത്തേക്ക് എറിയുന്നതും ഒക്കെ വീഡിയോയിൽ കാണാമായിരുന്നു. ഒരാൾ പെൺകുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതും കുറച്ചുപേർ നോക്കിനിൽക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. 

click me!