ഇതെന്റെ ഫ്രണ്ട്; വൈറലായി കടുവയുടേയും നായയുടേയും അപൂർവ സൗഹൃദം

Published : Jan 25, 2025, 11:49 PM IST
ഇതെന്റെ ഫ്രണ്ട്; വൈറലായി കടുവയുടേയും നായയുടേയും അപൂർവ സൗഹൃദം

Synopsis

വീഡിയോയിൽ കാണുന്നത് ഒരു കടുവയേയും ഒരു നായയേയും ആണ്. ഇരുവരും തമ്മിൽ കെട്ടിപ്പിടിക്കുന്നതും സൗ​ഹൃദം പങ്കിടുന്നതും വീഡിയോയിൽ കാണാം.

മൃ​ഗങ്ങളുടെ പല പല വീഡിയോകൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ വൈറലായി മാറാറുണ്ട്. അതിൽ വന്യമൃ​ഗങ്ങളും വളർത്തുമൃ​ഗങ്ങളും എല്ലാം പെടും. എന്നാൽ, വന്യമൃ​ഗങ്ങളും വളർത്തുമൃ​ഗങ്ങളും തമ്മിൽ സ്നേഹവും സൗഹൃദവും പങ്കിടുന്ന കാഴ്ച അപൂർവമായിരിക്കും അല്ലേ? എന്നാൽ, അത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. സാധാരണയായി കാട്ടിലെ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള നേച്ചർ ഈസ് അമേസിം​ഗ് എന്ന അക്കൗണ്ടിൽ നിന്ന് തന്നെയാണ് ഈ വീഡിയോയും പങ്കുവച്ചിരിക്കുന്നത്. 

വീഡിയോയിൽ കാണുന്നത് ഒരു കടുവയേയും ഒരു നായയേയും ആണ്. ഇരുവരും തമ്മിൽ കെട്ടിപ്പിടിക്കുന്നതും സൗ​ഹൃദം പങ്കിടുന്നതും വീഡിയോയിൽ കാണാം. വീഡിയോയിൽ കാണുന്നത് കടുവ നായയെ കെട്ടിപ്പിടിക്കുന്നതാണ്. പിന്നീട്, നായയെ കെട്ടിപ്പിടിച്ചും മറ്റും അത് തന്റെ സൗഹൃദം പ്രകടിപ്പിക്കുന്നത് കാണാം. നായയും കടുവയെ വളരെ പരിചിതമാണ് എന്ന മട്ടിൽ തന്നെയാണ് പെരുമാറുന്നത്. 

വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. സൗഹൃദത്തിന് ഒരു അതിർത്തിയും ബാധകമല്ല എന്നാണ് ചിലരെല്ലാം കമന്റുകൾ നൽകിയിരിക്കുന്നത്. മറ്റ് ചിലർ കമന്റ് നൽകിയിരിക്കുന്നത്, ഇതാണ് ശരിക്കും സൗഹൃദം എന്നാണ്. എന്നാൽ, ചിലരെല്ലാം ചെറിയ പേടിയും പ്രകടിപ്പിച്ചിട്ടുണ്ട്. നായ പേടിച്ചിട്ടാണ് ഇരിക്കുന്നത് എന്നും ചിലർ ചൂണ്ടിക്കാട്ടി. അതേസമയം തന്നെ കടുവ നായയെ ഉപദ്രവിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ചവരും കുറവല്ല. 

എന്നിരുന്നാലും, ഈ കടുവയും നായയും ചെറുതിലേ ഒരുമിച്ച് വളർന്നതായിരിക്കണം എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ