ജം​ഗിൾ സഫാരിക്കിടെ ഭയാനകമായ ദൃശ്യം, ഭയന്നലറി വിനോദസഞ്ചാരികൾ, വൈറലായി ആ വീഡിയോ

Published : Apr 03, 2024, 03:45 PM IST
ജം​ഗിൾ സഫാരിക്കിടെ ഭയാനകമായ ദൃശ്യം, ഭയന്നലറി വിനോദസഞ്ചാരികൾ, വൈറലായി ആ വീഡിയോ

Synopsis

ഞൊടിയിടയിൽ കുറ്റിക്കാട്ടിൽ നിന്ന് ഒരു കടുവ പുറത്തുവന്ന് പശുവിൻ്റെ മേൽ ചാടിവീഴുന്നു. വിനോദസഞ്ചാരികൾ ഭയന്ന് നിലവിളിക്കുന്നു.

രാജസ്ഥാനിലെ രൺതമ്പോർ ദേശീയ ഉദ്യാനം ചുറ്റിക്കാണാൻ ഇറങ്ങിയ സഞ്ചാരികൾ സാക്ഷിയായത് അതിഭീകര രംഗങ്ങൾക്ക്. സാധാരണയായി ദേശീയ ഉദ്യാനത്തിൽ കടുവകളെ കണ്ടെത്തുക അപൂർവമാണെങ്കിലും കഴിഞ്ഞ ദിവസം  ഇവിടെയെത്തിയ സഞ്ചാരികളാണ് ഒരു വേട്ടയാടലിന് തന്നെ സാക്ഷികളായത്. 

കടുവ ഒരു പശുവിനെ ആക്രമിച്ച് കീഴ്പ്പെടുത്തി തന്റെ ഭക്ഷണമാക്കാൻ ശ്രമിക്കുന്ന രം​ഗങ്ങളായിരുന്നു ഇത്. പാർക്ക് അധികൃതരും അവിടെയുണ്ടായിരുന്ന വിനോദസഞ്ചാരികളും സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഈ വേട്ടയാ‌ടൽ രം​ഗങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി. വീഡിയോയിൽ, വിനോദസഞ്ചാരികൾ സഫാരി ആസ്വദിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും സഫാരി ജീപ്പിൽ നിന്ന് പാർക്കിൻ്റെ മനോഹരമായ സൗന്ദര്യം ആസ്വദിക്കുന്നതും കാണാം. 

പെട്ടെന്ന്, ഒരു പശു പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നു. ഞൊടിയിടയിൽ കുറ്റിക്കാട്ടിൽ നിന്ന് ഒരു കടുവ പുറത്തുവന്ന് പശുവിൻ്റെ മേൽ ചാടിവീഴുന്നു. വിനോദസഞ്ചാരികൾ ഭയന്ന് നിലവിളിക്കുന്നു. ഭാഗ്യവശാൽ, കടുവ കൂടുതൽ ഉപദ്രവിക്കുന്നതിന് മുമ്പ് പശു രക്ഷപ്പെടുന്നു. നാഷണൽ പാർക്കിൻ്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വീഡിയോ ഷെയർ ചെയ്തതുമുതൽ, അരലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോ‌ടെ നിരവധിപ്പേരാണ് ടൂറിസ്റ്റുകൾ വഴിയിൽ വാഹനം നിർത്തിയിടുകയും മൃ​ഗങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ വിമർശനങ്ങൾ ഉയർത്തിയത്. 

മനുഷ്യരുടെ കടന്നുകയറ്റം മൂലം മൃ​​ഗങ്ങൾക്ക് സ്വസ്ഥമായി വേട്ടയാടാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. ഏതാനും ദിവസങ്ങൾ മുമ്പ് സൗത്ത് ആഫ്രിക്കയിലെ മാർലോത്ത് പാർക്കിൽ, പുള്ളിപ്പുലിയും കഴുതപ്പുലിയും മുതലയും ചേർന്ന് ഒരു കലമാനെ വേട്ടയാടുന്ന രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും