Viral video: റോഡരികിൽ വെള്ളം കുടിക്കുന്ന ബം​ഗാൾ കടുവ, ക്ഷമയോടെ നിർത്തിയിട്ട് വാഹനങ്ങൾ, വീഡിയോ

Published : May 03, 2023, 08:16 AM IST
Viral video: റോഡരികിൽ വെള്ളം കുടിക്കുന്ന ബം​ഗാൾ കടുവ, ക്ഷമയോടെ നിർത്തിയിട്ട് വാഹനങ്ങൾ, വീഡിയോ

Synopsis

കാടിന് നടുവിലൂടെയുള്ള റോഡരികിൽ വെള്ളം കുടിക്കുന്ന ഒരു കടുവയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

പലതരത്തിലുള്ള വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതിൽ ഏറ്റവും എളുപ്പം വൈറലാവുന്ന വീഡിയോയിലൊന്ന് മൃ​ഗങ്ങളുടെ വീഡിയോ തന്നെയാണ്. എന്താണ് എന്ന് അറിയില്ല. ആളുകൾക്ക് ഇത്തരം വീഡിയോകളോട് എപ്പോഴും താല്പര്യമുണ്ട്. മൃ​ഗങ്ങളുടെ കാര്യത്തിൽ എപ്പോഴും മനുഷ്യർ അഭിപ്രായ പ്രകടനങ്ങൾ നടത്താറുമുണ്ട്. അരിക്കൊമ്പന്റെ കാര്യത്തിൽ തന്നെ നാമത് കണ്ടതാണ്. ഏതായാലും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് ഒരു ബം​ഗാൾ കടുവയുടെ വീ‍ഡിയോയാണ്. 

നമുക്കറിയാം, കാടിന് നടുവിലൂടെ കടന്നു പോകുന്ന റോഡുകളിൽ മിക്കവാറും യാത്ര റിസ്ക് കൂടിയാണ്. ആനയോ കടുവയോ ഒക്കെ റോഡ് മുറിച്ച് കടന്നു എന്ന് വരാം. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് വേണം ഇത്തരം റോഡുകളിൽ കൂടി യാത്ര ചെയ്യാൻ. അത് വാഹനങ്ങളിലാണ് എങ്കിൽ കൂടിയും. നമ്മുടെ ജീവനോ മൃ​ഗങ്ങളുടെ ജീവനോ യാതൊരു തരത്തിലുള്ള അപകടവും സംഭവിക്കരുത്. 

ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത് ഐഎഫ്എസ് ഓഫീസറായ പ്രവീൺ കസ്‍വാനാണ്. കാടിന് നടുവിലൂടെയുള്ള റോഡരികിൽ വെള്ളം കുടിക്കുന്ന ഒരു കടുവയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ റോഡരികിൽ കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കുന്ന ഒരു കടുവയെ കാണാം. റോഡിലിരുന്ന് കൊണ്ടാണ് കടുവ വെള്ളം കുടിക്കുന്നത്. ഒരു ഭാ​ഗത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. റോഡിന്റെ ഇരുവശത്തും കടുവ അവിടെ നിന്നും പോകുന്നതിന് വേണ്ടി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും വീഡിയോയിൽ കാണാം. 

ഏതായാലും അനേകം പേരാണ് വീഡിയോ കണ്ടതും ഷെയർ ചെയ്തതും. ഉത്തർപ്രദേശിലെ കതർണിയാഘട്ട് വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്