
ആനകളെ മിക്കവർക്കും പേടിയാണ്, പ്രത്യേകിച്ചും കാട്ടാനകളെ. തങ്ങളുടെ കൂട്ടത്തിലുള്ള മറ്റ് ആനകളെയോ തങ്ങളുടെ കുഞ്ഞുങ്ങളെയോ ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ ഇവ വളരെ അധികം അക്രമണകാരികളാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അത് തെളിയിക്കുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുമുണ്ട്. അതുകൊണ്ടെല്ലാം തന്നെ ആനകളെ കണ്ടാൽ ഉപദ്രവിക്കാതെ, ശല്യപ്പെടുത്താതെ എത്രയും പെട്ടെന്ന് അവിടെ നിന്നും സ്ഥലം കാലിയാക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കു വച്ചിരിക്കുന്നത്. ഒരു കാട്ടിനുള്ളിൽ ഒരുകൂട്ടം ആനകളെ ശല്യപ്പെടുത്താൻ ശ്രമിക്കുന്ന വിനോദ സഞ്ചാരികളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു റോഡ് മുറിച്ച് കടക്കുകയാണ് ആനക്കൂട്ടം. അക്കൂട്ടത്തിൽ ചെറിയ കുഞ്ഞുങ്ങളും ഉണ്ട്. അത് കണ്ടതോടെ വിനോദ സഞ്ചാരികൾ ശബ്ദമുണ്ടാക്കാൻ തുടങ്ങി. ഈ ശബ്ദം ആനക്കൂട്ടത്തെ ബുദ്ധിമുട്ടിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ചെറിയ ആനകൾ പെട്ടെന്ന് തന്നെ തങ്ങളുടെ വേഗം കൂട്ടുകയും എത്രയും പെട്ടെന്ന് അവിടെ നിന്നും കടന്നു പോകാൻ ശ്രമിക്കുകയും ചെയ്യുകയാണ്.
യുഎസില്‍ കടലാമയ്ക്ക് സിടി സ്കാന്‍; ആശുപത്രിയിലെ ആദ്യ മൃഗരോഗിയായി കാലെ !
വീഡിയോ പങ്ക് വച്ചുകൊണ്ട് സുശാന്ത നന്ദ കുറിച്ചിരിക്കുന്നത്, കുട്ടികൾ കൂടെയുള്ള ആനക്കൂട്ടം വളരെ അധികം അക്രമണസ്വഭാവം കാണിക്കും. അവയ്ക്ക് ബുദ്ധിമുട്ടില്ലാതെ കടന്നു പോകാനുള്ള അവസരം നാം ഒരുക്കണം. ആദ്യത്തെ അവകാശം അവയുടേതാണ് എന്നാണ്. നിരവധി പേരുടെ ശ്രദ്ധ വീഡിയോ പിടിച്ചുപറ്റി. ഇത്തരം പെരുമാറ്റം കാണിക്കുന്ന ടൂറിസ്റ്റുകൾക്ക് നേരെ കർശന നടപടികൾ തന്നെ സ്വീകരിക്കണം എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്.