എല്ലാ ദിവസവും തെരുവിലെ മൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന മനുഷ്യൻ, വൈറലായി വീഡിയോ

Published : Jan 04, 2022, 03:31 PM IST
എല്ലാ ദിവസവും തെരുവിലെ മൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന മനുഷ്യൻ, വൈറലായി വീഡിയോ

Synopsis

ഭക്ഷണത്തിനായി തന്റെ കടയ്ക്ക് പുറത്ത് കാത്തുനിൽക്കുന്ന തെരുവ് നായ്ക്കളുടെയും പൂച്ചകളുടെയും വീഡിയോകൾ അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

മൃ​ഗങ്ങളെ വളരെയധികം കരുണയോടെ കാണുകയും അവരെ വളരെ സ്നേഹിക്കുകയും ചെയ്യുന്ന നിരവധിപ്പേരുണ്ട്. മനുഷ്യർ മൃഗങ്ങളോ(Animal)ട് അനുകമ്പയുള്ളവരാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തുർക്കിയിൽ നിന്നുള്ള ഈ മനുഷ്യൻ. എല്ലാ ദിവസവും തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുകയാണ് അദ്ദേഹം. 

യെയിം എറ്റ് ഗലേരിസി എന്ന മാംസക്കടയുടെ ഉടമയായ ഇക്രം കോർക്‌മാസർ(Ikram Korkmazer), തന്റെ കടയ്‌ക്ക് പുറത്ത് കാത്തിരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും എല്ലാ ദിവസവും ഭക്ഷണം നൽകുന്നു. അങ്ങനെ ഒരിക്കലും അവ പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കുന്നു. 

ഭക്ഷണത്തിനായി തന്റെ കടയ്ക്ക് പുറത്ത് കാത്തുനിൽക്കുന്ന തെരുവ് നായ്ക്കളുടെയും പൂച്ചകളുടെയും വീഡിയോകൾ അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇറാമിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം വീഡിയോയിൽ അയാൾ ഒരു പാത്രത്തിൽ ഭക്ഷണവുമായി കടയ്ക്ക് പുറത്ത് നടക്കുന്നതും ആവേശഭരിതനായ ഒരു തെരുവ് നായ തന്റെ വാൽ ആട്ടുന്നതും കാണിക്കുന്നു. വാതിൽക്കൽ സുഹൃത്തുക്കൾ എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. 

അമ്പതിനായിരത്തോളം പേർ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റും ഷെയറും ഒക്കെയായി എത്തിയത്. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ
ആഡംബര കാറുകൾ കൗതുകത്തോടെ നോക്കുന്ന രണ്ട് കുട്ടികൾ, കണ്ടുനിന്ന ലംബോർ​ഗിനിയുടെ ഉടമ ചെയ്തത്, വീഡിയോ കാണാം