Natasha Williams : ക്ലബ്ബിന് പുറത്ത് യുവാവിനെ വംശീയമായി അധിക്ഷേപിച്ച് മോഡൽ, വീഡിയോ വൈറൽ, രോഷം

Published : Jan 03, 2022, 12:50 PM ISTUpdated : Jan 03, 2022, 12:57 PM IST
Natasha Williams : ക്ലബ്ബിന് പുറത്ത് യുവാവിനെ വംശീയമായി അധിക്ഷേപിച്ച് മോഡൽ, വീഡിയോ വൈറൽ, രോഷം

Synopsis

തന്റെ ബാ​ഗ് ആരോ മോഷ്ടിച്ചു എന്നും അത് എടുക്കാനായിട്ടാണ് അകത്തേക്ക് വീണ്ടും കയറാൻ തുനിഞ്ഞത് എന്നും മോഡൽ പറയുകയുണ്ടായി. ഏതായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതോടെ അവർക്ക് നേരെ വലിയതരത്തിൽ രോഷമുയർന്നു. 

നൈറ്റ് ക്ലബ്ബിന് പുറത്ത് വച്ച് ഒരു മോഡൽ സെക്യൂരിറ്റി ​ഗാർഡിനോട് ദേഷ്യപ്പെടുന്നതും വംശീയാധിക്ഷേപം (racist slur) നടത്തുന്നതായും കാണിക്കുന്ന ഒരു വീഡിയോ വൈറലായി. ഇതേ തുടർന്ന് ആളുകൾ രോഷം കൊള്ളുകയാണ്. നടാഷ വില്ല്യംസ്(Natasha Williams) എന്ന 24 -കാരിയായ മോഡലാണ് വീഡിയോയിൽ. 

ലീമിംഗ്ടൺ സ്പായിലെ ബാറിൽ നിന്നും പുറത്തിറങ്ങിയതാണ് നടാഷ. എന്നാൽ, വീണ്ടും ബാറിലേക്ക് കയറാനെത്തിയപ്പോൾ അവളെ സെക്യൂരിറ്റി ​ഗാർഡ് തടഞ്ഞു. ഇതോടെയാണ് നടാഷ അയാളോട് ദേഷ്യപ്പെടുന്നതും വർ​ഗീയമായ പരാമർശം നടത്തുന്നതും. പാകിസ്ഥാൻകാരോടും സൗത്ത് ഏഷ്യക്കാരോടും വിവേചനം കാണിക്കാനുപയോ​ഗിക്കുന്ന വാക്കാണ് മോഡൽ യുവാവിന് നേരെ പ്രയോ​ഗിച്ചത്. 

തന്റെ ബാ​ഗ് ആരോ മോഷ്ടിച്ചു എന്നും അത് എടുക്കാനായിട്ടാണ് അകത്തേക്ക് വീണ്ടും കയറാൻ തുനിഞ്ഞത് എന്നും മോഡൽ പറയുകയുണ്ടായി. ഏതായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതോടെ അവർക്ക് നേരെ വലിയതരത്തിൽ രോഷമുയർന്നു. എന്നാൽ, മകൾ അപ്പോൾ തന്നെ യുവാവിനോട് വർ​ഗീയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു എന്നാണ് നടാഷയുടെ അമ്മയുടെ വിശദീകരണം. സംഭവത്തെ തുടർന്ന് നടാഷയ്ക്ക് നേരെ വലിയ ഭീഷണിയുയർന്നും എന്നും അവളുടെ ജീവന് തന്നെ ഭീഷണിയുണ്ട്. അവളുടെ ബാ​ഗ് അകത്തായിരുന്നു. അതിൽ അവളുടെ ഫോണും ബോയ്ഫ്രണ്ടിന്റെ വണ്ടിയുടെ താക്കോലും ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവൾ ദേഷ്യപ്പെട്ട് പോയത്  എന്നുമാണ് അവളുടെ അച്ഛൻ പറയുന്നത്.

നടാഷ വളരെയധികം മദ്യപിച്ചിരുന്നു എന്ന് ബാറിലുണ്ടായിരുന്നവർ പറയുന്നു. ഏതായാലും മോഡലിന്റെ വർ​ഗീയ പരാമർശം വലിയ ചർച്ച തന്നെയായി.  

വീഡിയോ കാണാം: 
 

PREV
Read more Articles on
click me!

Recommended Stories

തുണിത്തൊട്ടിൽ വലിച്ചെറി‍ഞ്ഞ് പൊലീസുകാരൻ, നിസ്സഹായതയോടെ നോക്കിനിന്ന് അമ്മ, എന്നാൽ പിന്നെ സംഭവിച്ചത്
'ഫ്രാൻസ് ഇന്ത്യയേക്കാൾ എത്രയോ പിന്നിൽ'; വാതോരാതെ പുകഴ്ത്തി ഫ്രഞ്ച് യുവതി