Viral video: ആമയ്‍ക്കെന്താ ജിമ്മിൽ കാര്യം? വൈറലായി ജിമ്മിൽ നിന്നുള്ള ആമയുടെ വീഡിയോ

Published : Aug 11, 2023, 08:57 AM IST
Viral video: ആമയ്‍ക്കെന്താ ജിമ്മിൽ കാര്യം? വൈറലായി ജിമ്മിൽ നിന്നുള്ള ആമയുടെ വീഡിയോ

Synopsis

ആമ ജിമ്മിനകത്തു കൂടി ചുറ്റി തിരിയുന്നതും ജിമ്മിലെ വിവിധ മെഷീനുകളുടെ അടുത്തൂടെ സഞ്ചരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.

ഇക്കാലത്ത് ജിമ്മിൽ പോകാത്തവരായി വളരെ ചുരുക്കം ചില ആളുകളെ കാണൂ. കാരണം, അത്രയേറെ സ്വന്തം ശരീരത്തെ സ്നേഹിക്കുന്നവരും ശ്രദ്ധിക്കുന്നവരുമായി പലരും മാറി എന്നത് തന്നെ. എന്നാൽ, ഒരു ആമയ്ക്ക് എന്താണ് ജിമ്മിൽ കാര്യം? അതേ, ജിമ്മിൽ നിന്നുമുള്ള ഒരു ആമയുടെ  വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.

ഫ്ലോറിഡ പോർട്ട് സെന്റ് ലൂസിയിലെ ഒരു ജിമ്മിൽ നിന്നും ഉള്ളതാണ് കൗതുകം നിറഞ്ഞ ഈ വീഡിയോ. എന്തായാലും ജിമ്മിലെ മാനേജരായ നിക്കി ബേക്കറിന് അത് തികച്ചും വ്യത്യസ്തമായ ഒരു ദിവസം തന്നെ ആയിരുന്നു. ജിമ്മിന് അകത്ത് പ്രവേശിച്ച് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന ആമയുടെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. ഇവിടുത്തെ സിസിടിവി -യിലാണ് ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞത്.

ഫ്ലോറിഡയിലെ Iron Knight Gym -ലാണ് സംഭവം നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആമ ജിമ്മിനകത്തു കൂടി ചുറ്റി തിരിയുന്നതും ജിമ്മിലെ വിവിധ മെഷീനുകളുടെ അടുത്തൂടെ സഞ്ചരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. ആമ വരുന്ന സമയത്ത് നിക്കി ബേക്കറല്ലാതെ മറ്റാരും ജിമ്മിൽ എത്തിയിരുന്നില്ല. നിക്കി ആമയുടെ പിറകെ തന്നെ നടക്കുന്നത് വീഡിയോയിൽ കാണാം. എങ്ങനെ എങ്കിലും ആമയെ ജിമ്മിന്റെ പുറത്തെത്തിക്കുക എന്നത് തന്നെ ആയിരുന്നു അവളുടെ ലക്ഷ്യം.

ഏതായാലും ആമയെ പുറത്തെത്തിക്കാൻ നിക്കി ഒരു മാർഗം കണ്ടെത്തി. അതിന് വേണ്ടി അവൾ ഒരു ടവ്വലെടുക്കുന്നതും ആമയ്ക്ക് പിന്നാലെ പോയി അതിനെ മൂടുന്നതും വീഡിയോയിൽ കാണാവുന്നതാണ്. പിന്നെ പയ്യെ പയ്യെ അവൾ ആമയെ പുറത്തെത്തിച്ചു.

അനേകം പേരാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടിരിക്കുന്നത്.

വീഡിയോ കാണാം:  

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്