Viral video : അമ്മേ ഓഫീസിൽ പോ; വൈറലായി രണ്ടുവയസുകാരന്റെ വീഡിയോ

Published : May 09, 2023, 07:41 AM ISTUpdated : May 09, 2023, 07:44 AM IST
Viral video : അമ്മേ ഓഫീസിൽ പോ; വൈറലായി രണ്ടുവയസുകാരന്റെ വീഡിയോ

Synopsis

വളരെ ക്യൂട്ടായി അമ്മയെ ഓഫീസിൽ പോകാൻ പ്രേരിപ്പിക്കുന്ന മകന്റെ വീഡിയോ കാണുമ്പോൾ ആരും പുഞ്ചിരിച്ച് പോകും. 

കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയ്ക്ക് എന്നും ഇഷ്ടമാണ്. അതുപോലെ ഉള്ള ഒരുപാട് വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. നമുക്കറിയാം. ലീവിന് ശേഷം തിങ്കളാഴ്ച ഓഫീസിൽ പോവുക എന്നത് പലരേയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് തോന്നുന്ന കാര്യമാണ്. ചിലപ്പോൾ വലിയ മടി തന്നെ തോന്നും. അങ്ങനെ തോന്നുമ്പോൾ കാണാൻ പറ്റിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോ. 

വീഡിയോയിൽ ഒരു അമ്മയും രണ്ട് വയസുകാരനായ മകനുമാണ് ഉള്ളത്. അമ്മയ്ക്ക് ഓഫീസിൽ പോകാൻ മടിയാണ് എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. അങ്ങനെ മടിയുള്ള ഒരു അമ്മയെ മകൻ ഓഫീസിൽ പോകാൻ പ്രേരിപ്പിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയിൽ അമ്മ പറയുന്നത് തനിക്ക് ഓഫീസിൽ പോകണ്ട എന്നാണ്. അങ്ങനെ പറയുന്ന അമ്മയോട് മകൻ പറയുന്നത് ഓഫീസിൽ പോകണം എന്നാണ്. വളരെ ക്യൂട്ടായി അമ്മയെ ഓഫീസിൽ പോകാൻ പ്രേരിപ്പിക്കുന്ന മകന്റെ വീഡിയോ കാണുമ്പോൾ ആരും പുഞ്ചിരിച്ച് പോകും. 

സോഷ്യൽ മീഡിയയിൽ Yuvansh Bhardwaj എന്ന കുട്ടിയുടെ പേരുള്ള അക്കൗണ്ടിൽ തന്നെയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. പങ്കുവച്ചയുടനെ തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടത്. അനേകം പേർ അതിന് കമന്റുകളുമായും എത്തി. അവനോട് അമ്മ തലേദിവസം സ്കൂളിൽ പോകാൻ പറഞ്ഞിട്ടുണ്ടാവും അതുകൊണ്ടാവും എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞത് അമ്മ ജോലിക്ക് പോകാതിരുന്നാൽ താനെങ്ങനെ സ്കൂളിൽ പോകും, അതുകൊണ്ട് അമ്മ ജോലിക്ക് പോകൂ എന്നാണ്. സമാനമായ അനേകം കമന്റുകളാണ് ഓരോരുത്തരും ഇട്ടിരിക്കുന്നത്. 

വീഡിയോ കാണാം:

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും