Latest Videos

സ്കൂട്ടറിലെത്തി പരിസരം നിരീക്ഷിച്ച് ആക്രി കടയിൽ നിന്ന് ഗേറ്റ് മോഷണം, പക്ഷേ എല്ലാം കണ്ട് മുകളിലൊരാൾ, വീഡിയോ

By Web TeamFirst Published May 26, 2024, 1:33 PM IST
Highlights

ഗേറ്റുമായി വന്ന ദിശയിലേക്ക് തന്നെ തിരികെ പോകാനായി സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നത് അതീവ സാഹസികമായി ആണ്. എന്നാൽ രണ്ടുപേരെയും കടയിലെ സിസിടിവി വൃത്തിയായി കണ്ടെന്നത് യുവാക്കളും ശ്രദ്ധിച്ചിട്ടില്ല.

കാഞ്ഞങ്ങാട്: ആക്രി കടയിൽ നിന്ന് ഗേറ്റ് അടിച്ച് മാറ്റി സ്കൂട്ടറിലെത്തിയ യുവാക്കൾ. കാഞ്ഞങ്ങാട് ചേറ്റുകുണ്ടിലെ ഷാനൂസ് ആക്രി കടയിൽ നിന്നാണ് ഗേറ്റ് മോഷണം പോയത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മോഷണം. റോഡരികിലുള്ള കടയ്ക്ക് സമീപത്തായി സ്കൂട്ടർ നിർത്തിയ യുവാക്കൾ ഏറെ നേരം പരിസരം നിരീക്ഷിക്കുന്നു. ഇതിനിടയ്ക്ക് യുവാക്കളിലൊരാൾ ഹെൽമറ്റ് ധരിക്ക് കടയ്ക്ക് മുന്നിലെത്തി ആളില്ലെന്ന് ഉറപ്പാക്കുന്നു.

ഈ സമയത്ത് സംഘത്തിലെ രണ്ടാമൻ ആക്രിക്കടയ്ക്ക് പുറത്ത് ചാരി വച്ചിരുന്ന ഗേറ്റ് നൈസായി അടിച്ചുമാറ്റുന്നു. പിന്നീട് സ്കൂട്ടറിൽ ഇരുവരും ഗേറ്റുമെടുത്ത് രക്ഷപ്പെടുന്നു. വന്ന ദിശയിലേക്ക് തന്നെ തിരികെ പോകാനായി സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നത് അതീവ സാഹസികമായി ആണ്. എന്നാൽ രണ്ടുപേരെയും കടയിലെ സിസിടിവി വൃത്തിയായി കണ്ടെന്നത് യുവാക്കളും ശ്രദ്ധിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!