ലണ്ടൻ വ്ലോഗറെ അത്ഭുതപ്പെടുത്തി ചണ്ഡീഗഢ്; നഗരത്തിന്റെ പ്ലാനിംഗിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

Published : Aug 26, 2026, 01:05 PM IST
viral video

Synopsis

സാധാരണ പല ഇന്ത്യൻ നഗരങ്ങളിലെയും തിരക്കുകൾക്ക് വിപരീതമായി, ഗ്രിഡ് മാതൃകയിലാണ് ചണ്ഡീഗഡ് നിർമ്മിച്ചിരിക്കുന്നത്. വിശാലമായ റോഡുകളും പച്ചപ്പും ബ്രൂട്ടലിസ്റ്റ് ആർകിടെക്ചറും നഗരത്തെ മനോഹരമാക്കുന്നു. അതുപോലെ തന്നെ ചണ്ഡീഗഢിന്റെ പ്രത്യേകതകളെ കുറിച്ചെല്ലാം തന്നെ യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.

ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ചണ്ഡീഗഢ് എന്ന് പറയുകയാണ് വിദേശിയായ ഒരു യുവാവ്. നഗരത്തിന്റെ ഘടനയും വിശാലമായ റോഡുകളും പച്ചപ്പുമൊക്കെയാണ് ഈ ബ്രിട്ടീഷ് ട്രാവൽ വ്ലോഗറെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ പ്രമുഖ യുകെ വ്ലോഗറായ ജാക്ക് ഹീട്ടൺ ആണ് ചണ്ഡീഗഡിനെ കുറിച്ചുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്നും നിയന്ത്രിക്കാനാവാത്ത തിരക്കുകളിൽ നിന്നും ഒക്കെ വ്യത്യസ്തമായി, പൂർണ്ണമായും പ്ലാൻ ചെയ്ത് നിർമ്മിച്ച ചണ്ഡീഗഢ് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.

സ്വിസ് - ഫ്രഞ്ച് ആർക്കിടെക്റ്റായ ലെ കോർബൂസിയർ രൂപകൽപ്പന ചെയ്ത ഈ നഗരം ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ജാക്ക് ഹീട്ടൺ പറയുന്നു. സാധാരണ പല ഇന്ത്യൻ നഗരങ്ങളിലെയും തിരക്കുകൾക്ക് വിപരീതമായി, ഗ്രിഡ് മാതൃകയിലാണ് ചണ്ഡീഗഡ് നിർമ്മിച്ചിരിക്കുന്നത്. വിശാലമായ റോഡുകളും പച്ചപ്പും ബ്രൂട്ടലിസ്റ്റ് ആർകിടെക്ചറും നഗരത്തെ മനോഹരമാക്കുന്നു. അതുപോലെ തന്നെ ചണ്ഡീഗഢിന്റെ പ്രത്യേകതകളെ കുറിച്ചെല്ലാം തന്നെ യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.

ഇന്ത്യയിലെ നന്നായി ജീവിക്കാൻ പറ്റിയ നഗരങ്ങളിലൊന്നാണ് ചണ്ഡീഗഢെന്നും ഡിമാൻഡ് കൂടുതലായത് കാരണം ഇവിടെ വീടുകൾക്ക് ലക്ഷക്കണക്കിന് ഡോളർ വില വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അതിൽ ചണ്ഡീഗഢുകാരും ഉണ്ട്. പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പലതും വാസ്തവമാണ് എന്നും പലരും അഭിപ്രായപ്പെട്ടു. തിരക്കില്ലാത്തതിനെയും മനോഹരമായ കെട്ടിടങ്ങളെയും ഒക്കെ പുകഴ്ത്തുകയാണ് മറ്റ് പലരും.

PREV
Read more Articles on
click me!

Recommended Stories

തട്ടുകടകളിലും ഓട്ടോറിക്ഷകളിലും വരെ യുപിഐ, ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അമ്പരപ്പിച്ചെന്ന് യുവതി
സമ്മർദ്ദം തരുന്ന കോർപറേറ്റ് ജോലിക്ക് ​ഗുഡ്ബൈ, 29-ാം വയസ്സിൽ അച്ഛനോടൊപ്പം ഫാം സ്റ്റേ ആരംഭിച്ച് യുവതി