ഇന്ത്യയിലെ ട്രെയിനിൽ മോശം അനുഭവം, കയ്യിൽ തുപ്പി, ചവിട്ടരുതെന്ന് പറഞ്ഞിട്ടും സീറ്റില്‍ ചവിട്ടി എന്ന് യുകെ വ്ലോ​ഗർ

Published : Nov 25, 2025, 06:16 PM IST
video

Synopsis

പോസ്റ്റിൽ പറയുന്നത് പ്രകാരം ബെൻ ഇന്ത്യയിലെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയത്ത് എതിരെയുള്ള സീറ്റിലിരുന്ന ഒരു യാത്രക്കാരൻ തുടർച്ചയായി ബെന്നിന്റെ സീറ്റിൽ കാൽ വയ്ക്കാൻ തുടങ്ങി.

ഇന്ത്യയിൽ നിന്നുള്ള യാത്രയുടെ അനുഭവങ്ങൾ പലപ്പോഴും പല വിദേശസഞ്ചാരികളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതിൽ ഇന്ത്യയെ കുറിച്ചുള്ള വളരെ പൊസിറ്റീവായിട്ടുള്ള കാര്യങ്ങളും ചില നെ​ഗറ്റീവ് കാര്യങ്ങളും ഉണ്ടാകാറുണ്ട്. ഇന്ത്യയിലെ ട്രെയിൻ യാത്രകളെ കുറിച്ചും ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ട്. അതിൽ പലതും വളരെ പൊസിറ്റീവും ആയിരിക്കും. എന്നാൽ, ഒരു വിദേശിയായ യുവാവ് തനിക്ക് ഇന്ത്യയിലെ ട്രെയിൻ യാത്രയിലുണ്ടായ വളരെ മോശപ്പെട്ട ഒരു അനുഭവം ഷെയർ ചെയ്തതാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. യുകെയിൽ നിന്നുള്ള വ്ലോ​ഗറായ ബെൻ എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് പ്രകാരം ബെൻ ഇന്ത്യയിലെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയത്ത് എതിരെയുള്ള സീറ്റിലിരുന്ന ഒരു യാത്രക്കാരൻ തുടർച്ചയായി ബെന്നിന്റെ സീറ്റിൽ കാൽ വയ്ക്കാൻ തുടങ്ങി. താൻ പലതവണ ചവിട്ടരുത് എന്ന് പറഞ്ഞു. അപ്പോൾ സമ്മതിക്കുകയും എന്നാൽ കുറച്ച് കഴിഞ്ഞ് അതുപോലെ തന്നെ വീണ്ടും ചവിട്ടുകയും ചെയ്യും എന്നാണ് ബെൻ പറയുന്നത്. അത് മാത്രമല്ല, ഒരാൾ അതുവഴി കടന്നുപോയപ്പോൾ തന്റെ കയ്യിൽ തുപ്പിയെന്നും ഇയാൾ ആരോപിക്കുന്നു. ട്രെയിനിൽ കക്കിരി വിൽക്കുന്നുണ്ടായിരുന്നു. അതു ചവച്ചുകൊണ്ട് അതുവഴി പോയ ഒരാൾ തന്നോട് എന്തോ ചോദിച്ചുവെന്നും അപ്പോൾ അത് മുഴുവനും തന്റെ കയ്യിലായി എന്നുമാണ് യുവാവിന്റെ ആരോപണം.

 

 

നിരവധിപ്പേരാണ് യുവാവിന്റെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ചിലർ യുവാവ് പറഞ്ഞത് സത്യമാണ് എന്നു പറഞ്ഞുകൊണ്ട് ഇന്ത്യയെ കുറ്റപ്പെടുത്തി സംസാരിച്ചെങ്കിലും മറ്റ് ചിലർ എല്ലായ്പ്പോഴും എല്ലായിടവും അങ്ങനെ അല്ല എന്നും ഇന്ത്യയിൽ മനോഹരമായ അനുഭവങ്ങളുണ്ടായി എന്നും പറഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ
'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ