ഇന്ത്യൻ ഭക്ഷണം കഴിച്ചാലെന്തുണ്ടാവും, വൈറലായി വിദേശി യുവാവിന്റെ വീഡിയോ

Published : Jul 20, 2024, 08:17 PM IST
ഇന്ത്യൻ ഭക്ഷണം കഴിച്ചാലെന്തുണ്ടാവും, വൈറലായി വിദേശി യുവാവിന്റെ വീഡിയോ

Synopsis

ദില്ലി തിരക്കേറിയ ഒരു ന​ഗരമാണെന്നും ആ തിരക്കിൽ നിന്നും രക്ഷ കിട്ടാനായി മനോഹരമായ അമ്പലങ്ങളും പാർക്കുകളുമുണ്ട് എന്നും യുവാവ് കാപ്ഷനിൽ പറയുന്നുണ്ട്.

വിദേശത്ത് നിന്നുള്ള അനേകം കണ്ടന്റ് ക്രിയേറ്റർമാർ ഇപ്പോൾ ഇന്ത്യയിലേക്ക് വരുന്നുണ്ട്. അതിൽ പലരും ചെയ്യുന്ന വീഡിയോകൾ ഇപ്പോൾ വൈറലായി മാറുന്നുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയിൽ വന്ന് കണ്ടമാനം ഭക്ഷണം കഴിക്കുന്ന colinduthie എന്ന കണ്ടന്റ് ക്രിയേറ്ററുടെ വീഡിയോയാണ് വൈറലായി മാറുന്നത്. 

വെറുതെ ഭക്ഷണം കഴിക്കുകയല്ല ഇയാൾ ചെയ്യുന്നത്. ഭക്ഷ്യവിഷബാധയുണ്ടാകും വരെ ഭക്ഷണം കഴിക്കുമെന്നും പറഞ്ഞിട്ടാണ് ഇയാൾ ഭക്ഷണം കഴിച്ചു തുടങ്ങുന്നത്. രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് ഇയാളുടെ ഈ ഭക്ഷണം കഴിക്കൽ പരീക്ഷണം നടക്കുന്നത്. നേരത്തെയും മറ്റ് രാജ്യങ്ങളിൽ നിന്നും യുവാവ് ഇതേ വീഡിയോ ചെയ്തിട്ടുണ്ടത്രെ. എന്തായാലും, ദില്ലിയിലെ തെരുവുകളിൽ നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇയാൾ പങ്കുവച്ചിരിക്കുന്നത്. 

തെരുവിലൂടെ നടക്കുന്നതും ആളുകളോട് സംസാരിക്കുന്നതും അടക്കം അനേകം കാര്യങ്ങൾ ഇയാൾ ചെയ്യുന്നതും വീഡിയോയിൽ കാണുന്നുണ്ട്. കച്ചോരി അടക്കം വിവിധ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇത് നല്ലതാണോ എന്നെല്ലാം യുവാവ് ഇത് വിൽക്കുന്നവരോട് ചോദിക്കുന്നുണ്ട്. ആണെന്നാണ് വില്പനക്കാരുടെ മറുപടി. അതിനിടയിൽ ആളുകളുമായി ഭക്ഷണം ഷെയർ ചെയ്ത് കഴിക്കുന്നതും സംസാരിക്കുന്നതും ഒക്കെ കാണുന്നുണ്ട്. 

ദില്ലി തിരക്കേറിയ ഒരു ന​ഗരമാണെന്നും ആ തിരക്കിൽ നിന്നും രക്ഷ കിട്ടാനായി മനോഹരമായ അമ്പലങ്ങളും പാർക്കുകളുമുണ്ട് എന്നും യുവാവ് കാപ്ഷനിൽ പറയുന്നുണ്ട്. ഒപ്പം, താൻ ഇന്ത്യയിൽ എത്തുന്നത് മൂന്നാം തവണയാണ് എന്നും നിങ്ങൾ വീഡിയോയിൽ കാണുന്നത് പോലെ ഓരോ തവണയും താനിവിടെ സുഹൃത്തുക്കളെ ഉണ്ടാക്കുന്നുവെന്നും യുവാവ് പറയുന്നതും കാണാം. 

വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് ഇന്ത്യക്കാരും യുവാവിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുമുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഇങ്ങനെയും കഴിക്കാമോ പാനിപൂരി? പെൺകുട്ടിയുടെ വീഡിയോ കണ്ട് ചിരിയടക്കാനാവാതെ നെറ്റിസൺസ്
ക്ലാസ്‍മുറിയിൽ ചോക്ലേറ്റ് വിതരണം ചെയ്ത് പ്രൊഫസർ, ഇങ്ങനെയൊരു അധ്യാപകനെ കിട്ടാൻ ഭാ​ഗ്യം വേണമെന്ന് നെറ്റിസൺസ്