'എന്താണിയാൾക്ക് വേണ്ടത്? 50,000 രൂപ തരാമെന്ന് പറഞ്ഞു'; രോഷത്തോടെ യുവതി, പ്രതികരിച്ച് നെറ്റിസൺസ്

Published : Jul 20, 2024, 05:14 PM ISTUpdated : Jul 20, 2024, 05:17 PM IST
'എന്താണിയാൾക്ക് വേണ്ടത്? 50,000 രൂപ തരാമെന്ന് പറഞ്ഞു'; രോഷത്തോടെ യുവതി, പ്രതികരിച്ച് നെറ്റിസൺസ്

Synopsis

'എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല. ആൺകുട്ടികളേക്കാൾ കൂടുതൽ അങ്കിൾമാരാണ് ഇങ്ങനെയുള്ള കാര്യം ചെയ്യുന്നത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്.

സ്ത്രീകളായ സോളോ ട്രാവലർമാർ ഒരുപാടുള്ള കാലമാണിത്. എന്നാൽ, അവരുടെ യാത്രകൾ എത്രത്തോളം സുരക്ഷിതമാണ് എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. അതിനെ അതിജീവിച്ച് തന്നെയാണ് പല സ്ത്രീകളും യാത്രകള്‍ ചെയ്യുന്നതും. അത് തെളിയിക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ തന്നെ നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിൽ രോഷമുണ്ടാക്കുന്നത്. സോളോ ട്രാവലറായ സരസ്വതി അയ്യരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

'ഹരാസ്ഡ്' (ഉപദ്രവിക്കപ്പെട്ടു) എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം കോലാപ്പൂരിനെ പൂനെയുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെയുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. ഒരാളിൽ നിന്നും ലിഫ്റ്റ് സ്വീകരിച്ചതാണ് സംഭവത്തിന്റെ തുടക്കം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ അവർ പറയുന്നത് ഇത്തരം ആളുകൾ കാരണമാണ് പെൺകുട്ടികൾ തനിയെ യാത്ര ചെയ്യാൻ ഭയക്കുന്നത് എന്നാണ്. 

വീഡിയോയിൽ യുവതി പറയുന്നത്, 'ഇയാൾ എന്നോട് ഇയാളുടെ സുഹൃത്തായിരിക്കുമോ എന്ന് ചോദിക്കുന്നു' എന്നാണ്. 'അതുകൊണ്ട് എന്താണ് ഇയാളുദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല. ഞാനത് ചെയ്താൽ എനിക്ക് 50,000 രൂപ തരാമെന്നും ഇയാൾ പറഞ്ഞു' എന്നും യുവതി പറയുന്നു. 

അവർ വീഡിയോ പകർത്തുന്നതിനിടയിലെല്ലാം ആ ഫോൺ തട്ടിപ്പറിക്കാൻ ഇയാൾ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാനാവും. വണ്ടിയുടെ നമ്പർ പ്ലേറ്റ് അടക്കം ഇവർ വീഡിയോ പകർത്തിയിട്ടുണ്ട്.

\

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു. 'എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല. ആൺകുട്ടികളേക്കാൾ കൂടുതൽ അങ്കിൾമാരാണ് ഇങ്ങനെയുള്ള കാര്യം ചെയ്യുന്നത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ഇതൊക്കെ കൊണ്ടാണ് ആളുകൾക്ക് എല്ലാം റെക്കോർഡ് ചെയ്യേണ്ടി വരുന്നത്' എന്ന് പറഞ്ഞവരും ഉണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു