
സമൂഹ മാധ്യമങ്ങളില്‍ ഓരോ നിമിഷവും നമുക്ക് മുൻപിലേക്ക് എത്തുന്നത് നൂറുകണക്കിന് വീഡിയോകളും ചിത്രങ്ങളുമൊക്കെയാണ്. എന്നാൽ അവയിൽ ചുരുക്കം ചിലത് മാത്രമാണ് കാഴ്ചക്കാരെ സന്തോഷിപ്പിക്കുകയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നത്. അടുത്തിടെ അത്തരത്തിൽ മനോഹരമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇടംപിടിച്ചു. വിവാഹ വേഷത്തിൽ നവവധുവായി അണിഞ്ഞൊരുങ്ങിയ ഒരു പെൺകുട്ടി തന്‍റെ വരനെയും കാത്ത് ഒരു ജനാലയ്ക്കരികിൽ നിൽക്കുന്ന വീഡിയോയായിരുന്നു ഇത്.
വരനും സംഘവും വരുന്ന കാഴ്ച പെൺകുട്ടി സന്തോഷത്തോടെ നോക്കി നിൽക്കുന്നതും വരൻ അവളെ കൈയുയർത്തി കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായി എന്ന് മാത്രമല്ല കമൻറ് സെക്ഷനില്‍ ഹാർട്ട് ഇമോജികൾ നിറയുകയും ചെയ്തു. വിവാഹ ചടങ്ങുകളോട് അനുബന്ധിച്ച് വധൂവരന്മാരുടെ വീഡിയോകൾ കാഴ്ചക്കാരെ ആകർഷിക്കുന്നത് സ്വാഭാവികമാണെങ്കിലും അല്പം കൂടി ഹൃദയസ്പർശിയായ നിമിഷങ്ങളാണ് ഈ വീഡിയോ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്.
വിവാഹം നടക്കുന്ന വേദിയോട് ചേർന്നുള്ള ഒരു മുറിയിൽ വിവാഹ വസ്ത്രമായ ലഹങ്ക ധരിച്ച് അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധുവിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. അവൾ ഏറെ ആകാംക്ഷയോടെ ഒരു ജനാലയിലൂടെ പുറത്തേക്ക് നോക്കി സന്തോഷഭരിതയാകുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. കുതിരപ്പുറത്തിരുന്ന് ആഘോഷമായി നവ വരനും സംഘവും വരുന്നത് കണ്ടായിരുന്നു അവളുടെ സന്തോഷ പ്രകടനം. ജനലിലൂടെ തന്നെ നോക്കുന്ന ഭാവി വധുവിനെ വരൻ കൈ ഉയർത്തി കാണിക്കുന്നത് വീഡിയോയിൽ കാണാം. വിവാഹ പന്തലിലേക്ക് ആഘോഷമായുള്ള വരന്‍റെ ഈ വരവിനെ ഹിന്ദു വിവാഹങ്ങളിൽ 'ബറാത്ത്' എന്നാണ് വിളിക്കുന്നത്. അസീംമിർസ എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടി; വിവാഹ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം