പട്ടാപ്പകല്‍ നടുറോഡില്‍ പശുവിന്‍റെ കഴുത്തിന് പിടിച്ച് പെണ്‍സിംഹം; ഓടിച്ച് വിട്ട് കര്‍ഷകന്‍, വൈറല്‍ വീഡിയോ !

Published : Jul 01, 2023, 03:39 PM IST
 പട്ടാപ്പകല്‍ നടുറോഡില്‍ പശുവിന്‍റെ കഴുത്തിന് പിടിച്ച് പെണ്‍സിംഹം; ഓടിച്ച് വിട്ട് കര്‍ഷകന്‍, വൈറല്‍ വീഡിയോ !

Synopsis

അല്പം പോലും ആശങ്കയില്ലാതെ സിംഹത്തെ ഓടിച്ചുവിട്ട് തന്‍റെ പശുവിന്‍റെ ജീവന്‍ രക്ഷിച്ച കിരിതിസിൻഹ് ചൗഹാൻ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍  ഹീറോയാണ് .  


ന്യമൃഗങ്ങളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളില്‍ ഓരോ ദിവസവും പങ്കുവയ്ക്കപ്പെടാറുണ്ട്. അവയിൽ പലതും വളരെ വേഗത്തിൽ ചർച്ചയാവുകയും ആളുകളുടെ പ്രത്യേക ശ്രദ്ധ നേടുകയും ചെയ്യുന്നു. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ തരംഗം തീര്‍ത്തത്.  പശുവിനെ പെണ്‍സിംഹം അക്രമിക്കുന്ന സമയം അതുവഴി കാറില്‍ കടന്ന് പോയ യാത്രക്കാരാണ് ദൃശ്യം പകര്‍ത്തിയത്. 

ഒരു കൃഷിത്തോട്ടത്തോട് ചേർന്നുള്ള ടാറിട്ട റോഡില്‍ വച്ച് ഒരു പെണ്‍സിംഹം പശുവിനെ ആക്രമിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം ദൂരെ നിന്നും ഒരാള്‍ നടന്ന് വരുന്നതും കാണാം. സിംഹത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പശു പരമാവധി ശ്രമിക്കുന്നു. ഇടയ്ക്ക് സിംഹത്തെയും വലിച്ച് റോഡിന് പുറത്തേക്ക് നീങ്ങാന്‍ പശു ഒരു ശ്രമം നടത്തുന്നു. ഈ സമയം പശുവിന്‍റെ കഴുത്തില്‍ കടിച്ച് പിടിച്ച് കിടന്ന സിംഹം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നു. ഈ സമയമാകുമ്പോഴേക്കും വഴിയാത്രക്കാരന്‍ പശുവിന് അടുത്തെത്തുന്നതും വീഡിയോയില്‍ കാണം. 

 

ജീവനക്കാരുടെ കുട്ടികൾക്ക് 5.7 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ചൈനീസ് ട്രാവൽ ഏജൻസി !

തുടര്‍ന്ന് അദ്ദേഹം റോഡ് സൈഡില്‍ നിന്നും കല്ലോ ചുള്ളിക്കമ്പോ പോലുള്ള എന്തോ ഒന്ന് എടുത്ത് പശുവിനടുത്തെത്തി സിംഹത്തെ എറിയുന്നത് പോലെ കാണിക്കുമ്പോള്‍ ഭയന്ന് പോയ സിംഹം പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടി മറയുന്നു. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ അലിദാർ ഗ്രാമത്തിലാണ് സംഭവം. കിരിതിസിൻഹ് ചൗഹാൻ എന്ന കർഷകനാണ് തന്‍റെ പശുവിനെ രക്ഷിക്കാനായി സിംഹത്തെ ഓടിച്ച് വിട്ടത്.  അല്പം പോലും ആശങ്കയില്ലാതെ സിംഹത്തെ ഓടിച്ചുവിട്ട് തന്‍റെ പശുവിന്‍റെ ജീവന്‍ രക്ഷിച്ച കിരിതിസിൻഹ് ചൗഹാൻ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍  ഹീറോയാണ് .

കുപ്പിയില്‍ നിന്നും ഉള്ളം കൈയിലേക്ക് ഒഴിക്കുന്ന വെള്ളം കുടിക്കുന്ന പെണ്‍സിംഹം; വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും