'ആരടാ ഇവൻ...'; കണ്ണാടിയിൽ സ്വന്തം പ്രതിബിബം കണ്ട് അമ്പരന്ന് കുതിര; വൈറലായി വീഡിയോ !

Published : Sep 02, 2023, 02:53 PM IST
'ആരടാ ഇവൻ...'; കണ്ണാടിയിൽ സ്വന്തം പ്രതിബിബം കണ്ട് അമ്പരന്ന് കുതിര; വൈറലായി വീഡിയോ !

Synopsis

കണ്ണാടിയിലേക്ക് എത്ര നോക്കിയിട്ടും തന്നെ പോലെ തന്നെയിരിക്കുന്ന കുതിരയെ തിരിച്ചറിയാന്‍ അതിന് കഴിഞ്ഞില്ല. ഒടുവില്‍ സഹികെട്ട കുതിര.അവിടെ നിന്നും ഇറങ്ങിപ്പോകുന്നു. 

കണ്ണാടിയിൽ നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കുന്നത് ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. എന്നാൽ ഒരു കണ്ണാടിയ്ക്ക് മുൻപിൽ മൃഗങ്ങളാണ് എത്തിപ്പെടുന്നതെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? കണ്ണാടിയിൽ സ്വയം കാണുമ്പോഴുള്ള അവയുടെ പ്രതികരണം ഏറെ കൗതുകകരമായ കാഴ്ചയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കണ്ണാടിയില്‍ സ്വന്തം പ്രതിബിബം കണ്ട് അമ്പരന്ന് നിൽക്കുന്ന ഒരു കുതിരയാണ് വീഡിയോയിലെ താരം.

@buitengebieden എന്ന ട്വീറ്റർ ഉപയോക്താവാണ് രസകരമായ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ചെറിയ കണ്ണാടിയിൽ വളരെ അവിചാരിതമായി ഒരു കുതിര തന്‍റെ മുഖം കാണുന്നു. ആദ്യം ഏറെ അമ്പരപ്പോടെ അതിലേക്ക് തന്നെ നോക്കി നില്‍ക്കുന്നു. പിന്നിട് കണ്ണാടിയുടെ പല വശങ്ങളിൽ നിന്നും എത്തി നോക്കുന്നു. തീർന്നില്ല, അകലെ നിന്നും അടുത്തു നിന്നുമൊക്കെ നോക്കിയിട്ടും കണ്ണാടിയിൽ കാണുന്ന കക്ഷി പോകുന്നില്ലന്ന് മനസ്സിലായപ്പോൾ കണ്ണാടിയുടെ തൊട്ടടുത്ത് ചെന്ന് മൂക്കുകൊണ്ട് തൊട്ടു നോക്കുന്നു.

'അങ്ങനെ... പാകിസ്ഥാന്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കി'; വൈറലായി ഒരു സ്പൂഫ് വീഡിയോ !

ലേലത്തില്‍ വിറ്റ 2.17 കിലോ സ്പാനിഷ് ചീസിന് ലഭിച്ചത് 27 ലക്ഷം രൂപ; ലോക റിക്കോര്‍ഡ് !

ഒടുവില്‍ സംഗതി എന്തോ ഗുലുമാലാണന്ന് തോന്നിയത് കൊണ്ടാവണം കുതിര വേഗത്തിൽ അവിടെ നിന്നും സ്ഥലം കാലിയാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോയിൽ തന്‍റെ പ്രതിബിംബം കാണുമ്പോഴൊക്കെയും കുതിര പലതരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും വീഡിയോയില്‍ കേൾക്കാം. ഓഗസ്റ്റ് 30 ന് പോസ്റ്റ് ചെയ്ത ഈ രസകരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. അഞ്ചര ലക്ഷത്തോളം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു . മൃഗങ്ങൾ മാത്രമല്ല കുട്ടികളെയും ആദ്യമായി കണ്ണാടി കാണിച്ചാൽ ഇത്തരത്തിൽ രസകരമായ പ്രതികരണമാകും ഉണ്ടാവുകയെന്നാണ് വീഡിയോ കണ്ട  സാമൂഹിക മാധ്യമ ഉപയോക്താക്കളിൽ പലരും എഴുതിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

PREV
Read more Articles on
click me!

Recommended Stories

നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ
'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ