'എനിക്ക് കല്യാണം കഴിക്കണം' അച്ഛനോട് കരഞ്ഞ് പറയുന്ന കൊച്ച്; 'ക്യൂട്ട് മോളൂ'സെന്ന് സോഷ്യല്‍ മീഡിയ !

Published : Mar 07, 2024, 11:00 AM IST
'എനിക്ക് കല്യാണം കഴിക്കണം' അച്ഛനോട് കരഞ്ഞ് പറയുന്ന കൊച്ച്; 'ക്യൂട്ട് മോളൂ'സെന്ന് സോഷ്യല്‍ മീഡിയ !

Synopsis

കുട്ടി കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ച് കൊണ്ട് എനിക്ക് ഇപ്പോ തന്നെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. അവളുടെ കരച്ചിലിന്‍റെ ശബ്ദവും വേഗവും കൂടുന്നു. പിന്നാലെ വിവാഹം മോശമാണെന്നും കഴിക്കരുതെന്നും അച്ഛന്‍ കുഞ്ഞിനെ ഉപദേശിക്കുന്നു.  

കുട്ടികളുടെ വാശി പ്രസിദ്ധമാണ്. മുതിർന്നവരുടെ ലോകത്തെ സ്വന്തം ലോകത്തേക്ക് കൂട്ടിക്കൊണ്ട് വരാനുള്ള അവരുടെ ആഗ്രഹങ്ങള്‍ പലപ്പോഴും മറ്റുള്ളവരില്‍ ഏറെ ചിരി ഉയര്‍ത്തും. അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടെപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം കുട്ടിയുടെ നിഷ്ക്കളങ്കത കണ്ട് ക്യൂട്ട് എന്ന് കുറിച്ച് ഹൃദയ ചിഹ്നം പങ്കുവച്ചു. sweety_writer_0.2 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് താരം. വീഡിയോ നാല് ദിവസത്തിനുള്ളില്‍  എണ്‍പത്തിയേഴായിരത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 

കരഞ്ഞ് കൊണ്ട് വരുന്ന ഒരു കൊച്ച് കുട്ടിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. കുട്ടിയുടെ അച്ഛന്‍ എന്താണ് കാര്യമെന്ന് ചോദിക്കുമ്പോള്‍ കല്യാണം കഴിക്കണമെന്ന് കുട്ടി ആവശ്യപ്പെടുന്നു. കുട്ടിയുടെ ആവശ്യം കേട്ട് അന്തം വിട്ട അച്ഛന്‍ എന്താണ് എന്ന് ചോദിക്കുന്നു. കുട്ടി കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ച് കൊണ്ട് എനിക്ക് ഇപ്പോ തന്നെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. അവളുടെ കരച്ചിലിന്‍റെ ശബ്ദവും വേഗവും കൂടുന്നു. പിന്നാലെ വിവാഹം മോശമാണെന്നും കഴിക്കരുതെന്നും അച്ഛന്‍ കുഞ്ഞിനെ ഉപദേശിക്കുന്നു.

അമ്മമനസ്...; അമ്മ മരിച്ച ആനക്കുട്ടിയെ സ്വന്തം കൂട്ടത്തോടൊപ്പം ചേർക്കുന്ന മറ്റൊരു ആനയുടെ വൈകാരികമായ കാഴ്ച !

താമസത്തിനിടെ മഴ; പേടി വേണ്ട, ഈ ഹോട്ടലില്‍ ഒരു ദിവസത്തെ വാടക റീഫണ്ടെന്ന് !

പക്ഷേ, ഉപദേശങ്ങളൊന്നും അവള്‍ക്ക് വേണ്ട. അവള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. കുട്ടിയെ ഏങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ കുഴങ്ങിയ അച്ഛന്‍ ഏറ്റവും ഒടുവില്‍ അമ്മയോട് ചോദിക്കാന്‍ പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ കണ്ട നിരവധി പേര്‍ കുട്ടിയുടെ ആവശ്യം അംഗീകരിച്ചു. ഒരു കാഴ്ചക്കാരന്‍ ചോദിച്ചത് നിങ്ങളെന്തിനാണ് കൊച്ചിനെ കരയിക്കുന്നത് എന്നായിരുന്നു. അവള്‍ക്ക് കുറച്ച് ചോക്ക്ളേറ്റ് കൊടുക്കൂ വിവാഹം അവള്‍ തന്നെ നീട്ടിവെയ്ക്കും എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. കരയുന്ന കുട്ടിയെ കാണാന്‍ ഒരു ശേലുമില്ലെന്നായിരുന്നു മറ്റൊരാള്‍ തമാശയായി കുറിച്ചത്. 

ഭർത്താവ് ശമ്പളം മുഴുവൻ ഭാര്യയെ ഏൽപ്പിക്കും, പിന്നീട് പോക്കറ്റ് മണിയായി വാങ്ങും; ജപ്പാൻ പൊളിയെന്ന് !
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും