തത്സമയ ക്ലാസിനിടെ ടീച്ചറോട്. തന്നെ വിവാഹം കഴിക്കാമോയെന്ന് അധ്യാപകന്‍റെ ചോദ്യം; വീഡിയോ വൈറല്‍

Published : Mar 12, 2024, 03:02 PM ISTUpdated : Mar 12, 2024, 03:06 PM IST
തത്സമയ ക്ലാസിനിടെ ടീച്ചറോട്. തന്നെ വിവാഹം കഴിക്കാമോയെന്ന് അധ്യാപകന്‍റെ ചോദ്യം; വീഡിയോ വൈറല്‍

Synopsis

തത്സമയ ക്ലാസിനിടെ തന്‍റെ കൂടെ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസെടുക്കുകയായിരുന്ന ടീച്ചറോട്, തന്‍റെ വിവാഹം കഴിക്കാമോയെന്ന അധ്യാപകന്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍, ഇതാണോ ടീച്ചര്‍മാരുടെ സംസ്കാരം ? എന്ന ചോദ്യമായിരുന്നു ഉയര്‍ന്നു കേട്ടത്. 

ചൈനയിലും മറ്റും കിന്‍റര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍ തങ്ങളുടെ കുട്ടികളുടെ മുന്നില്‍ വച്ച് വിവാഹിതരായപ്പോള്‍ ലോകമെങ്ങും ആ വീഡിയോകള്‍ വൈറലായി. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഒരു തത്സമയ ക്ലാസിനിടെ തന്‍റെ കൂടെ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസെടുക്കുകയായിരുന്ന ടീച്ചറോട്, തന്‍റെ വിവാഹം കഴിക്കാമോയെന്ന അധ്യാപകന്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍, ഇതാണോ ടീച്ചര്‍മാരുടെ സംസ്കാരം ? എന്ന ചോദ്യമായിരുന്നു ഉയര്‍ന്നു കേട്ടത്. 

തത്സമയ ക്ലാസിനിടെ തന്‍റെ സഹപ്രവർത്തകയോട്  വിവാഹാഭ്യർത്ഥന നടത്തിയ അധ്യാപകന്‍റെ വീഡിയോ  സാമൂഹിക മാധ്യമമായ എക്സില്‍ വൈറലായി. ഓൺലൈൻ ക്ലാസിനിടെയാണ് അധ്യാപകന്‍  വിവാഹാഭ്യർത്ഥന നടത്തിയത്. Adda247-ലെ അധ്യാപകനായ നവനീത് തിവാരിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് തന്നോടൊപ്പം തത്സമയ സെക്ഷനിൽ ക്ലാസ് എടുത്തുകൊണ്ടിരുന്ന സോന ശർമ്മയോട് വിവാഹാഭ്യർത്ഥന നടത്തിയത്.  നവനീത് ചെയ്തത് പ്രൊഫഷണലിസത്തിന് ചേർന്ന പ്രവർത്തിയാണോ എന്ന ചർച്ചയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തകൃതിയായി നടക്കുന്നത്. Shekhar Dutt എന്ന എക്സ് ഉപയോക്താവാണ് 'വിവാഹത്തിന്‍റെ പരിണാമം' എന്ന കുറിപ്പോടെ വീഡിയോ പങ്കവച്ചത്.  

ഡച്ച് സാങ്കേതിക വിദ്യയല്ല ഇത്, ചൈനീസ്; പ്രളയത്തെ പ്രതിരോധിക്കാന്‍ സ്പോഞ്ച് നഗരങ്ങള്‍!

മുതലക്കുഞ്ഞുങ്ങളെ തിന്നുന്ന മനുഷ്യ വലിപ്പമുള്ള പക്ഷി; ഷൂബിൽ, എന്ന പക്ഷികളിലെ വേട്ടക്കാരന്‍ !

തങ്ങളുടെ വിദ്യാർത്ഥികളെ സാക്ഷിയാക്കി നവനീത് നടത്തിയ വിവാഹ അഭ്യർത്ഥന ഇങ്ങനെ ആയിരുന്നു: “എന്‍റെ പ്രൊഫഷണൽ ജീവിതത്തിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും നിങ്ങളുടെ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാക്കാലവും എന്നെ പിന്തുണയ്ക്കുക. തെറ്റോ ശരിയോ എന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങളെ ഇഷ്ടമാണ്,  ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നൊന്നും പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. സോന മാഡം എനിക്ക് നിങ്ങളോട് ചോദിക്കാനുണ്ട്, നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ?"  സഹാധ്യാപകന്‍റെ ഭാ​ഗത്ത് നിന്നുമുണ്ടായ ഈ അപ്രതീക്ഷിത ചോദ്യത്തിൽ സോന ശർമ്മ പതറിപ്പോകുന്നതും എന്തു പറയണമെന്നറിയാതെ ആദ്യം വാക്കുകകൾക്കായി പാടുപെടുന്നതും വീഡിയോയിൽ കാണാം. 

'എന്‍റെ മുത്തച്ഛൻ, നന്ദി...' എന്ന് യുവതി; മുംബൈയിൽ ബസ് ഡ്രൈവർമാർക്ക് ബിസ്ക്കറ്റ് നൽകുന്ന അപ്പൂപ്പന്‍റെ വീഡിയോ!

ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് അവർ പറയുന്നതും അധ്യാപകന്‍റെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട് അതേ എന്ന് മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി എന്ന് മാത്രമല്ല, ഇരുവരെയും വിമർശിച്ച് കൊണ്ട് നിരവധി ആളുകൾ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. ഇതാണോ അധ്യാപനം എന്നായിരുന്നു കൂടുതൽ ആളുകൾ ഉയർത്തിയ ചോദ്യം. എന്നാൽ, ചുരുക്കം ചിലർ ഇരുവരെയും സപ്പോർട്ട് ചെയ്യാനും ആശംസകളും അറിയിക്കാനും മടി കാണിച്ചില്ല.

അപാര ധൈര്യം തന്നെ; വധുവിനോട് തന്‍റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താന്‍ ആവശ്യപ്പെട്ടുന്ന വരന്‍റെ വീഡിയോ വൈറല്‍ !
 

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്