'ഇന്ത്യയില്‍ മാത്രമുള്ള ദൃശ്യങ്ങള്‍'; മുന്‍ ടയറുകള്‍ ഉയര്‍ത്തി ചരക്കുമായി പോകുന്ന ട്രാക്ടറിന്‍റെ വീഡിയോ വൈറല്‍

Published : Mar 15, 2023, 04:17 PM ISTUpdated : Mar 15, 2023, 04:21 PM IST
'ഇന്ത്യയില്‍ മാത്രമുള്ള ദൃശ്യങ്ങള്‍'; മുന്‍ ടയറുകള്‍ ഉയര്‍ത്തി ചരക്കുമായി പോകുന്ന ട്രാക്ടറിന്‍റെ വീഡിയോ വൈറല്‍

Synopsis

ട്രക്കിന്‍റെ ദൃശ്യങ്ങള്‍ വ്യക്തമായി വരുമ്പോഴാണ് അതിന്‍റെ മുന്‍ ടയറുകള്‍ റോഡില്‍ സ്പര്‍ശിക്കുന്നില്ലെന്ന് മാത്രമല്ല, അവ ഉയര്‍ന്നാണ് ഇരിക്കുന്നതെന്ന് മനസിലാവുക.

ചില വീഡിയോകള്‍ വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ അത്തരത്തില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. 'ഇന്ത്യയില്‍ മാത്രമുള്ള ദൃശ്യങ്ങള്‍' എന്ന കുറിപ്പോടെ വ്യവസായിയായ ഹര്‍ഷ് ഗോയങ്ക പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്. 

ദൂരെ നിന്ന് ലോഡുമായി വരുന്ന ഒരു ട്രക്കിന്‍റെ ദൃശ്യങ്ങളില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ട്രക്കിനൊപ്പം ഒരാള്‍ റോഡിലൂടെ നടക്കുന്നതും കാണാം. എന്നാല്‍, ട്രക്കിന്‍റെ ദൃശ്യങ്ങള്‍ വ്യക്തിമായി കാണുമ്പോഴാണ് അതിന്‍റെ മുന്‍ ടയറുകള്‍ റോഡില്‍ സ്പര്‍ശിക്കുന്നില്ലെന്ന് മാത്രമല്ല, അവ ഉയര്‍ത്തി വച്ചിരിക്കുകയാണെന്ന് മനസിലാവുക.  ബൈക്ക് സ്റ്റണ്‍ഡ് നടത്തുന്ന ബൈക്ക് റൈഡര്‍മാരെ പോലെ മുന്‍ ടയറുകള്‍ ഉയര്‍ത്തിവച്ച നിലയിലാണ് ട്രക്ക് ഡ്രൈവര്‍ വാഹനമോടിക്കുന്നത്. ട്രക്കില്‍ കൊള്ളാവുന്നതിലേറെ ലോഡ് കയറ്റിയിട്ടുണ്ട്. കരിമ്പിന്‍ തണ്ടാണ് ട്രക്കിലെ അമിത ലോഡ്. @MotorOctane എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. പിന്നാലെ നിരവധി പേര്‍ വീഡിയോ പങ്കുവച്ചു. 

 

കൂടുതല്‍ വായനയ്ക്ക്:  വിദേശ വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്ന് ചൈന

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. ഒരാള്‍ കുറിച്ചത് അടുത്ത ഇന്ത്യന്‍ ഓസ്കാര്‍ എന്‍ട്രി എന്നായിരുന്നു. ഈ വര്‍ഷത്തെ ഡ്രൈവര്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ഓട്ടോമൊബൈൽ കമ്പനികൾ ഇത് തങ്ങളുടെ ഗുണനിലവാര ഉറപ്പ് പരിശോധനകളില്‍ ചേർക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഒരുപക്ഷേ കമ്പനികൾ ചിന്തിച്ചിട്ടുണ്ടാകില്ലെന്ന് മറ്റൊരാള്‍ കുറിച്ചു. ശരിക്കും തമാശയും അപകടകരവും എല്ലാ അർത്ഥത്തിലും അവിശ്വസനീയവുമാണെന്നായിരുന്നു വേറൊരാള്‍ എഴുതിയത്. മികച്ച നിലവാരമുള്ള ടയറുകൾക്ക് മാത്രമേ ഇതുപോലുള്ള ഒന്ന് വലിച്ചെടുക്കാൻ കഴിയൂവെന്ന് മറ്റൊരാള്‍ കുറിച്ചു. 

കൂടുതല്‍ വായനയ്ക്ക്: ജയിലിൽ പോകാൻ വ്യാജ ബോംബ് ഭീഷണി മുഴക്കി യുവാവ്; കാര്യമറിഞ്ഞ് അമ്പരന്ന് പോലീസ് !

PREV
Read more Articles on
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
ആദ്യം പറഞ്ഞപ്പോൾ കേട്ടില്ല, ഒന്ന് മാറ്റിപ്പറഞ്ഞു, പിന്നാലെ അവതാരകന് നേരെ വെടിയുതിർത്ത് റോബോർട്ട്; വീഡിയോ