വിമാനത്തില്‍ നിന്നും പകര്‍ത്തിയ അഗ്നിപര്‍വ്വത സ്ഫോടന ദൃശ്യം കണ്ടത് 64 ലക്ഷം പേര്‍; കാണാം ആ വൈറല്‍ വീഡിയോ

Published : Nov 26, 2024, 11:11 AM IST
വിമാനത്തില്‍ നിന്നും പകര്‍ത്തിയ അഗ്നിപര്‍വ്വത സ്ഫോടന ദൃശ്യം കണ്ടത് 64 ലക്ഷം പേര്‍; കാണാം ആ വൈറല്‍ വീഡിയോ

Synopsis

ഏതാണ്ട് 800 വര്‍ഷത്തോളം തീര്‍ത്തും നിര്‍ജ്ജീവാവസ്ഥയിലായിരുന്ന ഐസ്‍ലാന്‍ഡിലെ അഗ്നിപര്‍വ്വതങ്ങള്‍ 2021 -ലാണ് വീണ്ടും സജീവമായത്. ഈ വര്‍ഷം മാത്രം ഏഴോളം തവണ പ്രദേശത്ത് അഗ്നിപര്‍വ്വത സ്ഫോടനം റിപ്പോര്‍ട്ട് ചെയ്യപ്പട്ടു.   


ഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ ഭീതി നിറയ്ക്കുന്ന പ്രകൃതി പ്രതിഭാസമാണെങ്കിലും അതിന്‍റെ കാഴ്ച എന്നും മനുഷ്യരെ ആകര്‍ഷിച്ചിട്ടേയുള്ളൂ. ചുവപ്പും മഞ്ഞയും കലര്‍ന്ന് തീജ്വാലകള്‍ ലാവയോടൊപ്പം ഉയര്‍ന്ന് പൊങ്ങുന്നത് ദൂരെനിന്നുള്ള കാഴ്ചയെ ആകര്‍ഷിക്കുന്നു. അടുത്തകാലത്തായി അത്രശക്തമല്ലാത്ത, എന്നാല്‍ ചെറിയ തോതില്‍ സജീവമായ അഗ്നിപർവ്വതങ്ങളിലേക്കുള്ള ടൂറിസം പോലും ശക്തിപ്രാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് വിമാനത്തില്‍ നിന്നും പകര്‍ത്തിയ ഭൂമിയിലെ ഒരു അഗ്നിപര്‍വ്വത സ്ഫോടന ദൃശ്യങ്ങള്‍ സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചത്. 

ഐസ്ലാൻഡിലെ റെയ്ക്ജാനെസ് ഉപദ്വീപിൽ നവംബർ 20 നുണ്ടായ അഗ്നിപർവ്വത സ്ഫോടന ദൃശ്യങ്ങളായിരുന്നു അത്. പതിവ് കാഴ്ചയില്‍ നിന്നും വ്യത്യസ്തമായി ഈ അഗ്നിപര്‍വ്വത സ്ഫോടനം പകര്‍ത്തിയത് ഏറെ അകലെയായി പറന്ന് പോവുകയായിരുന്ന ഒരു വിമാനത്തില്‍ നിന്നായിരുന്നു. മുകളില്‍ നിന്നും പകര്‍ത്തിയ സജീവമായ അഗ്നിപര്‍വ്വതത്തിന്‍റെ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. 800 വർഷത്തെ നിഷ്ക്രിയാവസ്ഥയ്ക്ക് പിന്നാലെ, ഐസ്ലാൻഡിലെ റെയ്ക്ജാനെസ് ഉപദ്വീപിലെ അഗ്നിപര്‍വ്വതങ്ങള്‍ 2021 -ലാണ് വീണ്ടും സജീവമായത്.  2023 ഡിസംബറിന് ശേഷം ഈ മേഖലയില്‍ സംഭവിക്കുന്ന ഏഴാമത്തെ അഗ്നിപര്‍വ്വത സ്ഫോടമായിരുന്നു അത്. 

നെഞ്ചുവേദന വന്നയാൾക്ക് സിപിആർ നല്‍കി ടിക്കറ്റ് ചെക്കർ; വീഡിയോ പങ്കുവച്ച് റെയിൽവേ, വിമർശിച്ച് സോഷ്യൽ മീഡിയ

'വരനെ ആവശ്യമുണ്ട്'; മുംബൈ താജ് ഹോട്ടിലിന് സമീപം വിവാഹ ബയോഡാറ്റയുമായി യുവതി, വീഡിയോ വൈറല്‍

നവംബർ 21 -ന് ഉപദ്വീപിന് മുകളിലൂടെ യാത്ര ചെയ്യുകയായിരുന്ന 22 കാരനായ ടൂറിസ്റ്റ് കെയ്ലി പാറ്റർ പകർത്തിയ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഐസ്ലാൻഡിക് ദ്വീപിൽ അവധിക്കാലം ചെലവഴിക്കാൻ പോവുകയായിരുന്ന പാറ്റർ തന്‍റെ സീറ്റിലെ ജനാലയിലൂടെയാണ് അഗ്നിപര്‍വ്വതത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. "യാത്രയിലുടനീളം ഈ ദൃശ്യങ്ങള്‍ എന്നെ കൂടുതൽ ആവേശഭരിതനാക്കി. ഞങ്ങൾ നോർത്തേൺ ലൈറ്റ്സ് കണ്ടിട്ടുണ്ട്.  നിലവിൽ തിമിംഗലത്തെ കാണാൻ ഒരു ബോട്ടിൽ യാത്ര ചെയ്യുന്നു. അതിനാൽ ഞാൻ വളരെ സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങും", പറ്റാർ പിന്നീട് ബിബിസിക്ക് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.  "എന്‍റെ ജീവിതം അതിന്‍റെ ഏറ്റവും ഉന്നതിയിലെത്തി. ഒന്നും ഒരിക്കലും ഇതിന് മുകളിലല്ല. ഐസ് ലാൻഡില്‍ ഇന്നലെ രാത്രി അഗ്നിപർവതം പൊട്ടി.' വീഡിയോ പങ്കുവച്ച് കൊണ്ട് പാറ്റർ തന്‍റെ എക്സ് അക്കൌണ്ടില്‍ എഴുതി. വീഡിയോ ഇതിനകം 64 ലക്ഷം പേരാണ് കണ്ടത് 

പ്രാദേശിക സമയം രാത്രി 11:14 നായിരുന്നു അഗ്നിപര്‍വതം പൊട്ടത്തെറിച്ചതെന്ന് ഐസ്ലാൻഡിക് കാലാവസ്ഥാ ഓഫീസ് അറിയിച്ചു. ഇതിന്‍റെ ഫലമായി ഏകദേശം 3 കിലോമീറ്റർ വീതിയിലാണ് ലാവ പരന്നൊഴുകിയത്. ഐസ്‍ലാന്‍ഡിലെ ടെക്റ്റോണിക് പ്ലേറ്റുകളില്‍ അടുത്തകാലത്തായി ഉണ്ടായ സജീവത ഭൌമാന്തര്‍ഭാഗത്തെ മാഗ്മയെ ഉപരിതലത്തിലേക്ക് എത്തിക്കുന്നു. ഇതാണ് ഐസ്‍ലാന്‍ഡില്‍ അടുത്തകാലത്തായി അഗ്നിപര്‍വ്വതങ്ങള്‍ സജീവമാകാന്‍ കാരണമെന്ന് സിൻസിനാറ്റി സർവകലാശാലയിലെ ഭൗമശാസ്ത്ര പ്രൊഫസർ തോമസ് അൽജിയോ എബിസി ന്യൂസിനോട് പറഞ്ഞു. മറ്റ് അഗ്നിപര്‍വ്വത സ്ഫോടനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കാര്യമായ അപകടഭീഷണി ഉയര്‍ത്തില്ലെന്നും എന്നാല്‍ മന്ദഗതിയിലുള്ള ലാവാ പ്രവാഹം സൃഷ്ടിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 

വിവാഹ ദിവസം വേദിയിലേക്ക് എത്തിയത് പോലീസ്; വരന്‍റെ പൂർവ്വ ചരിത്രം കേട്ട വധു വിവാഹത്തില്‍ നിന്നും പിന്മാറി

 

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .