രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍

Published : May 19, 2024, 10:04 AM IST
രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍

Synopsis

'പെൺകുട്ടി കാമുകനെ കാണാൻ വിളിച്ചെങ്കിലും പകരം അവന്‍റെ അമ്മയുടെ കൈയില്‍പ്പെട്ടു' എന്ന കുറിപ്പോടെയാണ് വീഡിയോ  പങ്കുവയ്ക്കപ്പെട്ടത്.


കനുമായി രഹസ്യ കൂടിക്കാഴ്ചയ്ക്ക് പോവുകയാണെന്ന് ആരോപിച്ച് ഒരു സ്ത്രീ നടുറോഡില്‍ യുവതിയെ തടഞ്ഞ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തമാശയായി മാറി. തിരക്കേറിയ നടുറോഡിലായിരുന്നു സംഭവം. റോഡില്‍ വച്ച് യുവതിയുടെ സ്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തിയ സ്ത്രീ റോഡിലെ ഗതാഗതം തന്നെ തടസപ്പെടുത്തി. മറ്റ് വാഹനങ്ങളില്‍ പോവുകായിരുന്നവര്‍ ഇരുവര്‍ക്കും സമീപത്തായി വാഹനങ്ങള്‍ നിര്‍ത്തി പ്രശ്നമെന്താണെന്ന് അന്വേഷിക്കുന്നതും വീഡിയോയില്‍ കാണാം. 'നാണം കെട്ട കളി' എന്ന കുറിപ്പോടെ ആംകൃതി തോഷി ശർമ്മ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ എക്സില്‍ പങ്കുവച്ചത്. പിന്നാലെ ഘര്‍ കെ കലേഷ് വീഡിയോ റീട്വീറ്റ് ചെയ്തു. ഇതോടെ കാഴ്ചക്കാരുടെ എണ്ണം എട്ട് ലക്ഷവും കടന്ന് മുന്നേറുകയാണ്. 

'പെൺകുട്ടി കാമുകനെ കാണാൻ വിളിച്ചെങ്കിലും പകരം അവന്‍റെ അമ്മയുടെ കൈയില്‍പ്പെട്ടു' എന്ന കുറിപ്പോടെയാണ് വീഡിയോ വീണ്ടും  പങ്കുവയ്ക്കപ്പെട്ടത്. യുവതിയെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ സ്കൂട്ടറിന് മുന്നില്‍ നില്‍ക്കുകയായിരുന്നു സ്ത്രീ. ഇടയ്ക്ക് ഇവര്‍ നടുറോഡില്‍ വച്ച് സ്കൂട്ടറിന്‍റെ താക്കോല്‍ ഊരിമാറ്റി. പിന്നാലെ താക്കോലിന് വേണ്ടി നടുറോഡില്‍ പിടിവലിയായി. ഇതിനിടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ കുറിപ്പുമായെത്തി. ഇരുവരും അടികൂടുന്നതിനിടെയില്‍ പ്രശ്നമെന്താണെന്ന് ചോദിച്ചെത്തിയ പാല്‍ക്കാരന് അവിടെ എന്താണ് റോള്‍ എന്ന് വരെ ആളുകള്‍ ചോദിച്ചു. 

സ്നാക്സ് കഴിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറിയ പശുക്കള്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ

വിവാഹ മോതിരം ഐസ് ക്രീമിൽ ഒളിപ്പിച്ച് കാമുകിക്ക് നൽകി; വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

'ഇതുകൊണ്ടാണ് യുവാക്കൾ സന്തോഷത്തോടെ ജീവിക്കാൻ ഇന്ത്യ വിടുന്നത്.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ക്ലാസിക് സ്ത്രീകൾ കലഹിക്കുന്നു. അമ്മായി പെൺകുട്ടിയുടെ മുടി വലിക്കാത്തതിൽ സന്തോഷം' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'അമ്മ മകനെ ചവിട്ടുകയല്ല, ഈ പെൺകുട്ടി സ്ത്രീയെ നാണം കെടുത്തുന്നു,' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ഇന്ത്യയില്‍ ഇതൊക്കെ സാധാരണം' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 'മകന്‍ നിരപരാധിയാണെന്ന് അമ്മയ്ക്ക് തോന്നുന്നു. ആൺകുട്ടിയും പെണ്‍കുട്ടിയും  പരസ്പരം കണ്ടുമുട്ടുമ്പോൾ ... അത് രണ്ടു വശത്തുനിന്നും... അവൾ അവനെ ബലമായി വീട്ടിൽ നിന്ന് വലിച്ചിഴച്ചതല്ല. എന്തായാലും ഇന്ത്യയിലെ മാതാപിതാക്കൾക്ക് ഒരിക്കലും സ്നേഹം സ്വീകരിക്കാൻ കഴിയില്ല .. അത് എത്രതന്നെ സത്യമാണെങ്കിലും, നിങ്ങൾ എതിരായാൽ, ഒരു ശാപം ഏറ്റവും മോശമായതിനാൽ നിങ്ങൾ തന്നെയായിരിക്കും അനുഭവിക്കേണ്ടിവരിക' മറ്റൊരു കാഴ്ചക്കാരന്‍ ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ പ്രണയത്തോടുള്ള മനോഭാവം വെളിവാക്കി.

500 കിലോമീറ്റര്‍ ദൂരെയുള്ള കാമുകിയെ കാണണം; വാടക വീട് ഉപേക്ഷിച്ച് കാറിലേക്ക് താമസം മാറ്റി യുവാവ്

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു