32 വർഷത്തെ സേവനത്തിന് ശേഷം അവസാന പറക്കല്‍, അതും സ്വന്തം മകളോടൊപ്പം; വീഡിയോ വൈറല്‍

Published : Nov 23, 2024, 10:27 AM IST
32 വർഷത്തെ സേവനത്തിന് ശേഷം അവസാന പറക്കല്‍, അതും സ്വന്തം മകളോടൊപ്പം; വീഡിയോ വൈറല്‍

Synopsis

32 വർഷം നീണ്ട ജോലിക്കൊടുവില്‍ തന്‍റെ അവസാനത്തെ ഡ്യൂട്ടിക്ക് ഒപ്പമുള്ളത് സ്വന്തം മകളാണെന്ന സന്തോഷം പങ്കുവച്ച് പൈലറ്റ്. കൈയടിച്ച് യാത്രക്കാര്‍. 

11,835 ദിവസം, അതായത് 32 വർഷം വൈമാനികനായിരുന്ന ഒരു പൈലറ്റ് തന്‍റെ വിരമിക്കല്‍ ആഘോഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് കഴിഞ്ഞ ദിവസങ്ങളിലാണ്. അതും തന്‍റെ സഹവൈമാനികനായിരുന്ന പൈലറ്റിന്‍റെ മകളോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന ജോലി. യാത്രക്കാര്‍ അദ്ദേഹത്തെ നീണ്ട കരഘോഷത്തോടെ യാത്രയയക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 

"ഇത് അമേരിക്കൻ എയർലൈൻസിലെ എന്‍റെ അവസാന ദിവസമാണ്. 11,835 ദിവസം," വിമാനം പറന്നുയരും മുമ്പ് യാത്രക്കാരെ അഭിവാദ്യം ചെയ്ത് ക്യാപ്റ്റൻ ബ്ലാങ്ക് പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ യാത്രക്കാര്‍ കരഘോഷം മുഴക്കിത്തുടങ്ങി. 'യാത്രയില്‍ എന്നോടൊപ്പം സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുണ്ട്. അവരൊരു ചെറിയ റൗഡിയായിരുന്നു, അതിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്നാൽ, ഞങ്ങൾക്ക് ഒരു നല്ല സമയം ലഭിക്കാൻ പോകുന്നു. ഞങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ ഞങ്ങൾ, നിങ്ങളെ മിയാമിയിലേക്ക് കൊണ്ടു പോകുന്നു.' അദ്ദേഹം തന്‍റെ വിമാനത്തിലെ യാത്രക്കാരോട് പറഞ്ഞു. ഒപ്പം പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിവാഹ ആഘോഷത്തിനിടെ 20 ലക്ഷം രൂപ വാരിയെറിഞ്ഞ് വരന്‍റെ കുടുംബം; വീഡിയോ വൈറൽ

ഭര്‍ത്താവിനെതിരെ വിവാഹമോചന കേസ് ഫയല്‍ ചെയ്ത ഭാര്യയ്ക്ക് സ്വന്തം സ്വത്തിന്‍റെ പകുതിയും നഷ്ടമായി

കൂടാതെ, "എന്‍റെ മകളെ തന്നെ എന്‍റെ സഹ പൈലറ്റായി ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഞാൻ എല്ലാവരെയും ഇവിടെ എത്തിച്ചു. എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്. അതിനാൽ, സുഹൃത്തുക്കളേ, ഇന്ന് ഞങ്ങളോടൊപ്പം യാത്ര ചെയ്തതിന് വളരെയധികം നന്ദി. യാത്ര ആസ്വദിക്കൂ." അദ്ദേഹം തന്‍റെ വാക്കുകള്‍ പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും നീണ്ട കരഘോഷം തുടങ്ങിയിരുന്നു. ഇതിനിടെ അദ്ദേഹത്തിന്‍റെ മകള്‍ വിമാനത്തില്‍ നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ വൈകാരികമായ നിരവധി കുറിപ്പുകളാണ് ലഭിച്ചത്. "എന്തുകൊണ്ടാണ് ഇത് എന്നെ കരയിപ്പിച്ചത്? ഇത് എന്‍റെ ഭർത്താവും മകളുമാകാൻ സാധ്യതയുള്ള എന്‍റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു." ഒരു കാഴ്ചക്കാരി കുറിച്ചു. നിരവധി പേര്‍ അദ്ദേഹത്തിന് സന്തോഷകരമായ വിശ്രമ ജീവിതം നേര്‍ന്നു. 

1000 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിന്‍റെ സഹായത്തോടെ വീട്ടിൽ പ്രസവിച്ചെന്ന് യുവതി; പിന്നാലെ പോലീസ് അന്വേഷണം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം