
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ പതിവിലും നേരത്തെ മണ്‍സൂണ്‍ എത്തി. പലയിടത്തും വെള്ളം കയറിത്തുടങ്ങി. ഇനി പാമ്പുകളുടെ വരവാണ്. പലരും മുന്‍കരുതലുകളെടുത്ത് കഴിഞ്ഞിരിക്കും. എന്നാല്‍, അങ്ങനെ ചെയ്യാത്തവര്‍ക്ക് അങ്ങ് കൊളറാഡോയില്‍ നിന്നും ഒരു മുന്നറിയിപ്പ് വീഡിയോ പങ്കുവയ്ക്കപ്പെട്ടു. കൊളറാഡോയിലെ ബോൾഡർ സിറ്റിയിയുടെ പ്രാന്തപ്രദേശത്ത് ജോലി ചെയ്യുന്ന ഒരാളാണ് തന്‍റെ ഓഫീസില്‍ മേശയ്ക്ക് അടിയിലെത്തിയ അസാധാരണ അതിഥിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.
'ഓ ദൈവമേ, ഈ പാമ്പിനെ ഒന്ന് നോക്കൂ....' എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ വീഡിയോ മേശയ്ക്കും ചുമരിനും ഇടയിലേ സ്ഥലത്ത് ചൂരുണ്ട് കൂടി കിടക്കുന്ന പാമ്പിലേക്ക് നീളുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ആരും ഭയന്ന് പോകുന്ന ഒരു പാമ്പ്. പെട്ടെന്ന് കണ്ടാല്‍ നമ്മുടെ അണലിയുടെ രൂപം. എന്നാല്‍ തല താരതമ്യേന ചെറുതാണ്. വീഡിയോയുടെ അവസാനം മുറിയില്‍ നിന്നും പാമ്പ് പുറത്തേക്ക് ഇഴഞ്ഞ് പോകുമ്പോൾ അതിന്‍റെ ചെറിയ തല കാണാം. ആദ്യം വിഷമുള്ള ഇനമാണെന്ന് കരുതിയെങ്കലും പിന്നീട് അത് വിഷമില്ലാത്ത ബുൾ സ്നേക്കാണെന്ന് വ്യക്തമായി. എന്നാല്‍ പെട്ടെന്ന് കണ്ടാല്‍ ഭയം ജനിപ്പിക്കാന്‍ കെല്‍പ്പുള്ള ഒന്നായിരുന്നു അത്.
വീഡിയോ വൈറലായതിന് പിന്നാലെ ഒരു കാഴ്ചക്കാരനെഴുതിയത്, സുന്ദരനായ ബുൾ സ്നേക്ക്. അത് നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങൾക്ക് അത് ഭാഗ്യം കൊണ്ട് തരും.' എന്നായിരുന്നു. പ്രാദേശികമായ വിശ്വാസത്തിന്‍റെ ഭാഗമായിട്ടായിരിക്കും അത്തരമൊരു കുറിപ്പ് എഴുതപ്പെട്ടത്. അവയെ ഉപദ്രവിക്കരുത്. അവ വിഷപാമ്പായ റാറ്റില്‍സ്നെയ്ക്കിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. നിരവധി പേര്‍ സമാനമായ കുറിപ്പെഴുതി. പാമ്പിനെ ഉപദ്രവിക്കാതിരുന്നതിന് നിരവധി പേരാണ് നന്ദി അറിയിച്ചത്.