'ഉഫ് തീ...'; മുഷ്ടി ചുരുട്ടി മസിൽ പെരുപ്പിച്ച് മുത്തശ്ശി, വീഡിയോ കണ്ടത് ഒരു കോടി പതിനൊന്ന് ലക്ഷത്തിലേറെ പേർ

Published : Jul 22, 2024, 10:30 PM ISTUpdated : Jul 22, 2024, 10:32 PM IST
'ഉഫ് തീ...'; മുഷ്ടി ചുരുട്ടി മസിൽ പെരുപ്പിച്ച് മുത്തശ്ശി, വീഡിയോ കണ്ടത് ഒരു കോടി പതിനൊന്ന് ലക്ഷത്തിലേറെ പേർ

Synopsis

ആദ്യം മുത്തശ്ശി മാത്രം തന്‍റെ മുഷ്ടി ചുരുട്ടി കൈ മടക്കി മസില്‍ പെരുപ്പിച്ച് കാണിക്കുന്നു. പിന്നാലെ കൊച്ചുമകനും തന്‍റെ മസില്‍ പെരുപ്പിക്കുന്നു, പക്ഷേ വിട്ടുകൊടുക്കാന്‍ മുത്തശ്ശി തയ്യാറായിരുന്നില്ല. 


ഫിറ്റ്നസ് നോക്കണമെന്ന് ഏറെ നാളായി ആഗ്രഹിച്ചിട്ടും പോകാന്‍ പറ്റാതിരിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ മുത്തശ്ശി നിങ്ങളെ തീര്‍ച്ചായായും പ്രചോദിപ്പിക്കും. ഒരു മുത്തശ്ശിയും അവരുടെ കൊച്ച് മകനും തമ്മില്‍ മസില്‍പെരുപ്പിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടുകയാണ്. സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചത് മുത്തശ്ശിയുടെ പേശികളാണ്. വീഡിയോയില്‍ മുത്തശ്ശിയും അവരുടെ കൊച്ച് മകനും കൂടി മസില്‍ പെരുപ്പിക്കുന്നത് കാണാം. 

ആദ്യം മുത്തശ്ശി മാത്രം തന്‍റെ മുഷ്ടി ചുരുട്ടി കൈ മടക്കി മസില്‍ പെരുപ്പിച്ച് കാണിക്കുന്നു. പിന്നാലെ കൊച്ചുമകനും തന്‍റെ മസില്‍ പെരുപ്പിക്കുന്നു, പക്ഷേ വിട്ടുകൊടുക്കാന്‍ മുത്തശ്ശി തയ്യാറായിരുന്നില്ല. മുത്തശ്ശി തന്‍റെ കരുത്ത് മുഴുവനും പുറത്തെടുത്ത് വളരെ പതുക്കെ വീണ്ടും തന്‍റെ മസിലുകള്‍ പെരുപ്പിക്കുകയും പിന്നെ കൈ പൂര്‍വ്വ സ്ഥിതിയിലാക്കി ശ്വാസം വിടുകയും ചെയ്യുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. പിന്നാലെ മുത്തശ്ശി ഒരു ചെറു ചിരിയോടെ ക്യാമറയിലേക്ക് നോക്കുന്നു. ആത്മവിശ്വാസത്തോട് കൂടിയുള്ള മുത്തശ്ശിയുടെ പ്രവര്‍ത്തി കാഴ്ചക്കാരെ അമ്പരപ്പിച്ചെന്ന് വീഡിയോയ്ക്ക് താഴെയുള്ള കുറിപ്പുകളില്‍ നിന്ന് വ്യക്തം. ജിം ലൌവേഴ്സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. 

പരസ്പര ബഹുമാനമില്ല; കുവൈത്തില്‍ വിവാഹം കഴിഞ്ഞ് വെറും 3 മിനിറ്റിനുള്ളില്‍ വിവാഹ മോചനം

44,000 വർഷം പഴക്കമുള്ള ചെന്നായയുടെ മമ്മി കണ്ടെത്തി; ജീനോം പഠനത്തിന് ഗവേഷകര്‍

സമൂഹ മാധ്യമ ഉപയോക്താക്കള്‍ മുത്തശ്ശിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ഒമ്പത് ലക്ഷത്തിന് മേലെ കാഴ്ചക്കാര്‍ ലൈക്ക് ചെയ്ത വീഡിയോ ഇതിനകം ഒരു കോടി പന്ത്രണ്ട് ലക്ഷം പേരാണ് കണ്ടത്. ഓരോ കമന്‍റിനും ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 'ദാദി ഓണ്‍ ഫയര്‍' എന്ന കമന്‍റിന് മാത്രം ഇരുപത്തിരണ്ടായിരം പേര്‍ ലൈക്ക് ചെയ്തു. നിരവധി കാഴ്ചക്കാര്‍ മുത്തശ്ശിയെ  'ബോഡിബിൽഡർ' എന്ന് വിശേഷിപ്പിച്ചു. ചിലര്‍ മുത്തശ്ശി ഇപ്പോഴും ജിമ്മില്‍ പോകാറുണ്ടോ എന്നാണ് ചോദിച്ചത്. മറ്റ് ചിലര്‍ മുത്തശ്ശിയുടെ ശരീര ബലത്തിന് കാരണം ദേശി ഡയറ്റ് ആണെന്ന് എഴുതി. 

'പരാത്ത ഗേൾ' ആയി തായ് പെൺകുട്ടി; പുയ്‍യുടെ തട്ടുകട ഭക്ഷണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
 

PREV
Read more Articles on
click me!

Recommended Stories

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി
ഷോക്കേറ്റ് വീണ പാമ്പിന് വായിലൂടെ സിപിആർ നൽകുന്ന യുവാവ്; വീഡിയോ വൈറലായതോടെ മുന്നറിയിപ്പുമായി വിദ​ഗ്‍ദ്ധരും