'ഹൃദയം കീഴടക്കി....'; നേപ്പാളി ഗാനത്തിന് ചുവട് വയ്ക്കുന്ന മുത്തശ്ശിമാര്‍; കാണാം വൈറല്‍ വീഡിയോ !

Published : Sep 19, 2023, 08:24 AM IST
'ഹൃദയം കീഴടക്കി....'; നേപ്പാളി ഗാനത്തിന് ചുവട് വയ്ക്കുന്ന മുത്തശ്ശിമാര്‍; കാണാം വൈറല്‍ വീഡിയോ !

Synopsis

അന്തേവാസികളുടെ ബോറടിയും ഏകാന്തതയും മാറ്റാന്‍ ചില നുറുങ്ങ് വീഡിയോകളും ചില രസകരമായ ദൃശ്യങ്ങളും ശാന്തി സെക്കന്‍റ് ചൈല്‍ഡ്ഹുഡ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച അത്തരമൊരു വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. 


സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്ക് പ്രായമോ ലിംഗഭേദമോ ഒരു പ്രശ്നമല്ല. ഏത് പ്രായത്തിലുള്ളവര്‍ക്കും സാമൂഹിക മാധ്യമങ്ങളില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കഴിയും. മുമ്പും പ്രായമായവരുടെ ചില ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ജീവിതത്തിന്‍റെ നല്ലൊരു കാലം ജീവിച്ച്, വാര്‍ദ്ധക്യത്തില്‍ പരസഹായത്തോടെ അവസാന നാളുകള്‍ തള്ളിനീക്കുന്നവര്‍. ഏറെ കരുതല്‍ വേണ്ട കാലം. എന്നാല്‍, നിലവിലെ ജീവിത സാഹചര്യങ്ങളിലെ അണു കുടുംബ വ്യവസ്ഥ പ്രായമായവരെ ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കുമാണ് തള്ളിവിട്ടത്. പിന്നാലെ ഈ സാമൂഹിക പ്രശ്നത്തെ മറികടക്കാന്‍ ഓള്‍ഡേജ് ഹോമുകള്‍ ഉയര്‍ന്നു. കര്‍ണ്ണാടകയിലെ  ശാന്തി സെക്കന്‍റ് ചൈല്‍ഡ്ഹുഡ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പിന്തുടര്‍ച്ചക്കാരുള്ള ഒരു ഓള്‍ഡേജ് ഹോമാണ്. തങ്ങളുടെ അന്തേവാസികളുടെ ബോറടിയും ഏകാന്തതയും മാറ്റാന്‍ ചില നുറുങ്ങ് വീഡിയോകളും ചില രസകരമായ ദൃശ്യങ്ങളും ശാന്തി സെക്കന്‍റ് ചൈല്‍ഡ്ഹുഡ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച അത്തരമൊരു വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. അതിനകം ആറര ലക്ഷത്തിലേറെ പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 

'അവരെ അനുഗ്രഹിക്കാന്‍ തോന്നുന്നു'; പോലീസ് സ്റ്റേഷനിലെ പ്രീ വെഡ്ഡിംഗ് ഷൂട്ടിനെ കുറിച്ച് കമ്മീഷണറുടെ പ്രതികരണം !

'തട്ടിക്കൊണ്ട് പോകില്ല, കൊല്ലില്ല'; ലോക വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാന്‍ പിആര്‍ വകുപ്പ് !

സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായ, ഇതിനകം നൂറുകണക്കിന് റീലുകള്‍ ഇറങ്ങിയ ആനന്ദ കർക്കിയും ചോദ്യ ശാക്യയും പാടിയ നേപ്പാളിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ 'ബാദൽ ബർസ ബിജുലി' എന്ന പാട്ടിനൊപ്പിച്ചായിരുന്നു ശാന്തി സെക്കന്‍റ് ചൈല്‍ഡ്ഹുഡിലെ മുത്തശ്ശിമാരും ചുവട് വച്ചത്. സാരി ധരിച്ച മുത്തശ്ശിമാര്‍, തങ്ങളുടെ മെയ്‍വഴക്കത്തിന് പറ്റുന്നതരത്തില്‍ ചുവടുകള്‍ വച്ചു. വീഡിയോ ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചതിന് പിന്നാലെ ഏറെ പേര്‍ മുത്തശ്ശിമാരെ അഭിനന്ദിക്കാനുമെത്തി. "പുതിയ സംസ്കാരം പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും അവയുമായി പൊരുത്തപ്പെടാൻ അവർ തയ്യാറാണ്. അതാണ് ജീവിതത്തിന്‍റെ ആത്മാവ്. ആ പ്രായത്തിൽ ഞാൻ അത്രയധികം ഉത്സാഹമുള്ളവനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' ഒരു കാഴ്ചക്കാരന്‍ എഴുതി. നിരവധി പേര്‍ തങ്ങള്‍ക്ക് ഏത് മുത്തശ്ശിയുടെ നൃത്തമാണ് ഇഷ്ടപ്പെട്ടതെന്ന് കുറിച്ചു. ഈ പ്രായത്തിലും അവര്‍ ഇത്രയും ചെയ്യുന്നതില്‍ പലരും അത്ഭുതം പൂണ്ടു. നിരവധി പേര്‍ തങ്ങളുടെ സ്വന്തം മുത്തശ്സിമാരെ ഓര്‍ത്തതായി കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
Read more Articles on
click me!

Recommended Stories

'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ
പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി