Monkey Helps Woman : പച്ചക്കറി അരിഞ്ഞിടുന്ന ആളെക്കണ്ടോ, വല്ലാത്തൊരു ജീവി!

Web Desk   | Asianet News
Published : Feb 05, 2022, 03:46 PM IST
Monkey Helps Woman : പച്ചക്കറി അരിഞ്ഞിടുന്ന  ആളെക്കണ്ടോ, വല്ലാത്തൊരു ജീവി!

Synopsis

ഈ രസകരമായ ക്ലിപ്പില്‍ കുരങ്ങ്, വീട്ടുകാരിയെ ഭക്ഷണം ഉണ്ടാക്കാന്‍ സഹായിക്കുന്ന വാനരനെ കാണാം. വീട്ടുകാരിയുടെ നിര്‍ദേശപ്രകാരം കുരങ്ങന്‍ മനുഷ്യരെപ്പോലെ പച്ചക്കറികള്‍ മുറിക്കുന്നു. 

മൃഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ ഹിറ്റാകുന്നു. അവരുടെ കുസൃതിയും കഴിവും ജനഹൃദയങ്ങളെ എളുപ്പത്തില്‍ കീഴടക്കുന്നു. അക്കൂട്ടത്തില്‍ കുരങ്ങന്മാരുടെ വിഡിയോകളും കുറവല്ല. അതീവബുദ്ധിശാലികളാണ് കുരങ്ങുകള്‍. അവ എളുപ്പത്തില്‍ മനുഷ്യനെ അനുകരിക്കുന്നു. കുട്ടികളെ പരിപാലിക്കുന്ന 
കാര്യത്തിലാകട്ടെ, ജോലികള്‍ ചെയ്യുന്ന കാര്യത്തിലാകട്ടെ അവര്‍ കാണിക്കുന്ന മികവ് കണ്ടു നില്‍ക്കുന്നവരെ പോലും 

ചിലപ്പോള്‍ അത്ഭുതപ്പെടുത്തും. അതേസമയം ഭൂരിഭാഗം ആളുകള്‍ക്കും കുരങ്ങുകളെ ഭയമാണ്. വളരെ അപൂര്‍വ്വം ആളുകള്‍ മാത്രമാണ് അതിനെ വളര്‍ത്തുന്നത്. അങ്ങനെ വീട്ടില്‍ വളര്‍ത്തുന്ന ഒരു കുരങ്ങിന്റെ വിഡിയോയാണ് ഇത്. 

 

 

സംഭവം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയതാണെങ്കിലും, ഇപ്പോഴിത് വീണ്ടും പൊങ്ങിവന്നിരിക്കുകയാണ്. ഒപ്പം അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും.

ഈ രസകരമായ ക്ലിപ്പില്‍ കുരങ്ങ്, വീട്ടുകാരിയെ ഭക്ഷണം ഉണ്ടാക്കാന്‍ സഹായിക്കുന്ന വാനരനെ കാണാം. വീട്ടുകാരിയുടെ നിര്‍ദേശപ്രകാരം കുരങ്ങന്‍ മനുഷ്യരെപ്പോലെ പച്ചക്കറികള്‍ മുറിക്കുന്നു. ഐആര്‍എസ് ഓഫീസര്‍ അമന്‍ പ്രീത് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കുരങ്ങന്‍ അടുക്കളയുടെ ചെറുമതില്‍പ്പുറത്തിരുന്ന് പച്ചക്കറികള്‍ വേഗത്തില്‍ മുറിക്കുന്നത് കാണാനാകും.  

ഒരു സ്ത്രീയുടെ കൈകളും വീഡിയോവില്‍ ദൃശ്യമാണ്. അവര്‍ കുരങ്ങിന്റെ മുന്നില്‍ വെച്ചിരിക്കുന്ന പാത്രത്തില്‍ പച്ചക്കറി ഇട്ടുകൊണ്ടിരിക്കുന്നു. കുരങ്ങന്‍ അതെല്ലാം അതിവേഗം മുറിക്കാന്‍ തുടങ്ങുന്നു. അതും ജോലി വളരെ കൃത്യമായി തന്നെ അത് ചെയ്യുന്നു. വീട്ടുജോലികളില്‍ അതിനെ പരിശീലിപ്പിച്ചിട്ടുണ്ടോ എന്ന് പോലും നമുക്ക് സംശയം തോന്നാം. അത്രയ്ക്ക് മികവോടെയാണ് അത് പച്ചക്കറികള്‍ കൈകള്‍ കൊണ്ട് മുറിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്കുകളും, കമ്മെന്റുകളും ലഭിച്ചു.  

മറ്റൊരു രസകരമായ കാര്യം കൂടെയുണ്ട്. ചിമ്പാന്‍സികള്‍ക്കും പാചകം ചെയ്യാനുള്ള കഴിവുണ്ടെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു. അവയ്ക്ക് പാകം ചെയ്ത ഭക്ഷണത്തിന്റെ രുചിയാണ് കൂടുതല്‍ ഇഷ്ടമെന്നും ഗവേഷകര്‍ പറയുന്നു. കോഗ്‌നിറ്റീവ് കപ്പാസിറ്റീസ് ഫോര്‍ കുക്കിംഗ് ഇന്‍ ചിമ്പാന്‍സീസ് എന്ന പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. പാചകത്തിന് ആവശ്യമായ കഴിവ് അവയ്ക്കുണ്ടോ എന്നറിയാന്‍ കാട്ടില്‍ ജീവിച്ച  ചിമ്പാന്‍സികളെ ഉപയോഗിച്ച് ശാസ്ത്രഞ്ജര്‍ പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തി. 

മനുഷ്യ പരിണാമത്തിന്റെ തുടക്കത്തില്‍ തന്നെ പാചക കഴിവുകള്‍ മനുഷ്യന് ഉണ്ടായിരുന്നുവെന്നും, പാചകത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ എല്ലാ വൈജ്ഞാനിക കഴിവുകളും ചിമ്പാന്‍സികള്‍ക്ക് ഉണ്ടായിരിക്കാമെന്നും പഠനം കണ്ടെത്തി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഒരു ചിമ്പാന്‍സി സങ്കേതത്തിലാണ് പഠനം നടത്തിയത്.


 

PREV
Read more Articles on
click me!

Recommended Stories

സമയം രാത്രി, ട്രെയിൻ നിർത്തിയത് രണ്ടേരണ്ട് മിനിറ്റ്, മകൾക്കുള്ള ഭക്ഷണപ്പൊതിയുമായി അച്ഛൻ; മനസ് നിറയ്ക്കും വീഡിയോ
ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്