മസ്തിഷ്ക ശസ്ത്രക്രിയ നടക്കവേ ജൂനിയർ എൻടിആറിന്‍റെ സിനിമ കണ്ട് രോഗി; വീഡിയോ വൈറൽ

Published : Sep 19, 2024, 10:33 AM IST
മസ്തിഷ്ക ശസ്ത്രക്രിയ നടക്കവേ ജൂനിയർ എൻടിആറിന്‍റെ സിനിമ കണ്ട് രോഗി; വീഡിയോ വൈറൽ

Synopsis

തലയുടെ ഇടത് വശത്തായി വളരുന്ന ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനിടെയാണ് രോഗി സിനിമയിലെ തമാശ രംഗങ്ങള്‍ ആസ്വദിച്ച് ഇരുന്നത്. 


രോഗികളെ പൂര്‍ണ്ണമായും മയക്കിക്കിടത്തെയുള്ള ശസ്ത്രക്രിയകള്‍ ഇന്ന് അപൂര്‍വ്വമായ ഒന്നല്ല. എന്നാല്‍ മസ്തിഷ്ക ശസ്ത്രക്രിയകള്‍ പോലുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയകള്‍ക്ക് പോലും രോഗികളെ പൂര്‍ണ്ണമായും മയക്കാറില്ല.  'ഉണരുക ക്രാനിയോട്ടമി' ( awake craniotomy) എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യയ്ക്ക് ഓപ്പറേഷൻ സമയത്ത് രോഗി ബോധത്തിലായിരിക്കണം. അതിനാൽ തന്നെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുമ്പോൾ രോഗിയെ ഉണർന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നു. അത്തരം ഒരു ശസ്ത്രക്രിയാ വേളയില്‍ ജൂനിയർ എൻടിആർ സിനിമ 'അദുർസ്' കാണുന്ന രോഗിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആന്ധ്രാപ്രദേശിലെ കാക്കിനാഡ സർക്കാർ ജനറൽ ആശുപത്രിയിലാണ് 55 കാരിയായ അനന്തലക്ഷ്മിക്ക് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തിയത്.

അനന്തലക്ഷ്മിക്ക് കൈകാലുകളില്‍ മരവിപ്പും തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ തലച്ചോറിന്‍റെ ഇടത് വശത്ത് 3.3 x 2.7 സെന്‍റീമീറ്റർ വലുപ്പമുള്ള ഒരു ട്യൂമർ വളരുന്നതായി ഡോക്ടർമാര്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ബില്ല് കാരണം അനന്തലക്ഷ്മി സർക്കാര്‍ ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ ട്യൂമർ വിജയകരമായി നീക്കം ചെയ്തു. ശസ്ത്രക്രിയാവേളയിലുള്ള ഈ സമയമത്രയും അനന്തലക്ഷ്മി ജൂനിയര്‍ എന്‍ടിആറിന്‍റെ സിനിമ കാണുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ അഞ്ച് ദിവസത്തിലുള്ളില്‍ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

'നിങ്ങൾക്ക് ഉറങ്ങാ'മെന്ന് അധ്യാപകനെ കൊണ്ട് പറയിച്ച് വിദ്യാർത്ഥികൾ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയോട് വിവാഹാഭ്യർത്ഥന നടത്തി വിദ്യാർത്ഥി; തലമുറ വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ

അനന്തലക്ഷ്മിയുടെ പ്രിയപ്പെട്ട ചിത്രമായ അദുർസിലെ ജൂനിയർ എൻടിആറും ബ്രഹ്മാനന്ദവും തമ്മിലുള്ള കോമഡി രംഗങ്ങളാണ് കാണിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശസ്ത്രക്രിയാ വേളയില്‍ രോഗി സിനിമ കാണുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു. വീഡിയോയില്‍ ഡോക്ടർമാര്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ആശുപത്രി ജീവനക്കാര് രോഗിയുടെ മുന്നില്‍ ടാബ്ലെറ്റില്‍ സിനിമ കാണിക്കുന്നത് കാണാം. ഇതിന് മുമ്പ് കഴിഞ്ഞ ജനുവരിയില്‍ സമാനമായൊരു ശസ്ത്രക്രിയാ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരുന്നു. അന്ന് ഡോക്ടർമാര്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ രോഗി ഗിറ്റാർ വായിക്കുകയായിരുന്നു. 

'അടിവസ്ത്രം ശരിയായി ധരിക്കുക'; ഫ്ലൈറ്റ് അറ്റൻഡന്‍റുമാർക്ക് ഡെൽറ്റ എയർലൈൻസിന്‍റെ പുതിയ മെമ്മോ, വ്യാപക പ്രതിഷേധം
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം