ഫ്രഷേഴ്സ് ഡേ ആഘോഷമാക്കി വകുപ്പ് മേധാവിയും; ഇതുപോലൊരു എച്ച് ഒ ഡിയെ എവിടുന്ന് കിട്ടുമെന്ന് കുറിപ്പ്

Published : Nov 09, 2024, 11:35 AM IST
ഫ്രഷേഴ്സ് ഡേ ആഘോഷമാക്കി വകുപ്പ് മേധാവിയും; ഇതുപോലൊരു എച്ച് ഒ ഡിയെ എവിടുന്ന് കിട്ടുമെന്ന് കുറിപ്പ്

Synopsis

പുതിയ കുട്ടികളെ വരവേല്‍ക്കാനായിരുന്നു ഫ്രഷേഴ്സ് ഡേ വച്ചത്. ഷൈന്‍ ചെയ്യാനായി സീനിയേഴ്സ് റെഡിയായി നിന്നു. പക്ഷേ. അധ്യാപകന്‍റെ നൃത്തം എല്ലാ പദ്ധതിയും തകിടം മറിച്ചു. 


കോളേജുകളിലെ ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്‍റെ ദിവസമാണ്. പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്കിടെ പണ്ട് ചെറിയ തോതിലുള്ള റാഗിംഗും നടന്നിരുന്നു. എന്നാല്‍, നിയമങ്ങള്‍ കര്‍ശനമായതോടെ അത്തരം കാര്യങ്ങള്‍ക്ക് ഇന്ന് വലിയ നിയന്ത്രണമുണ്ട്. എന്ന് വച്ച് ആഘോഷങ്ങള്‍ക്ക് കുറവൊന്നുമില്ലതാനും. കഴിഞ്ഞ ദിവസം അത്തരമൊരു ഫ്രഷേഴ്സ് ഡേ ആഘോഷം സമൂഹ മാധ്യമ ഉപയോക്താക്കളുടെ വലിയ ശ്രദ്ധനേടി. സ്റ്റേജില്‍ പാട്ടിനൊപ്പം തകര്‍ത്താടിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അധ്യാപകന്‍ കൂടി കയറിയതായിരുന്നു ആളുകളെ ഏറെ ആവേശം കൊള്ളിച്ചത്. 

ആലപ്പുഴ സനാതന ധർമ്മ കോളേജിൽ നടന്ന ഫ്രഷേഴ്സ് ഡേ ആഘോഷത്തിനിടെയായിരുന്നു സംഭവം. കഴിഞ്ഞ നാലാം തിയതി അമൽ വി നാഥ് എന്ന വിദ്യാര്‍ത്ഥിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ വീഡിയോ വൈറലായി. 35 ലക്ഷം പേരാണ് അതിനകം വീഡിയോ കണ്ടത് ഏതാണ്ട് നാലര ലക്ഷത്തിന് അടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. രജനീകാന്ത് നായകനായ വേട്ടയ്യനിലെ 'മനസിലായോ' എന്ന പാട്ടിനൊപ്പിച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ സ്റ്റേഡിയത്തില്‍ നൃത്തം ചവിട്ടിയിരുന്നത്. പെട്ടെന്ന്  മുന്നില്‍ നിരയിലിരുന്ന അധ്യാപകരിലൊരാള്‍ കാഴ്ചക്കാരെ ആശ്ചര്യത്തിലാക്കി സ്റ്റേജിലേക്ക് കയറി.

100 വർഷത്തെ പഴക്കം, പക്ഷേ ഉപേക്ഷിക്കപ്പെട്ടു; കോളേജിനുള്ളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍

'ദീദീ.. അത് ഷാംപൂ അല്ല, മാലിന്യം'; യമുനയിലെ വിഷപ്പതയിൽ തല കഴുകുന്ന സ്ത്രീകൾക്ക് മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ

ഈ സമയം വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം കൈയടിക്കുന്നതും കേള്‍ക്കാം. സ്റ്റേജില്‍ പാട്ടിനൊപ്പിച്ച് വിദ്യാര്‍ത്ഥിനികളോടൊപ്പം അധ്യാപകനും ചടുലമായ ചുവടുകള്‍ പുറത്തെടുത്തപ്പോള്‍ ആര്‍പ്പുവിളികളും കൈയടികളും കൊണ്ട് ഹാള്‍ നിറഞ്ഞു. 'എച്ച്ഒഡി കുലുങ്ങി, വിദ്യാർത്ഥികൾ ഞെട്ടിപ്പോയി.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'എന്‍റെ ദൈവമേ.. അതാണ് എച്ച്ഒഡി' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'ഇത്തരത്തിലുള്ള എച്ച്ഒഡികളെ എനിക്ക് എവിടെ നിന്ന് കണ്ടെത്താൻ കഴിയും?' മറ്റൊരു കാഴ്ചക്കാരന്‍ അല്പം അസൂയയോടെ കുറിച്ചു. 

ദീപാവലി ആഘോഷത്തിനിടെ യുവാവിനെയും കൗമാരക്കാരനെയും വെടിവച്ച് കൊലപ്പെടുത്തി; സിസിടിവി വീഡിയോ വൈറല്‍
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു