മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച് യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് കടിയും ചവിട്ടും; വൈറല്‍ വീഡിയോ

Published : Jun 07, 2023, 10:59 AM IST
മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച് യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് കടിയും ചവിട്ടും; വൈറല്‍ വീഡിയോ

Synopsis

വിമാനത്തില്‍ വച്ച് അമിതമായി മദ്യപിച്ച യുവതി മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയായിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിന് നേരെയും സ്ത്രീയുടെ അതിക്രമം തുടർന്നു. പൊലീസ് ഉദ്യോഗസ്ഥരെ കടിച്ചും ചവിട്ടിയും ഇവർ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വിമാനത്തിനുള്ളിൽ യാത്രക്കാർ നടത്തുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയിൽ അധികവും യാത്രക്കാർ അമിതമായ അളവിൽ മദ്യം കഴിച്ചതിനെ തുടർന്ന് നടത്തുന്ന അതിക്രമങ്ങളാണ്. സമാനമായ രീതിയിൽ ഒരു സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇക്കഴിഞ്ഞ മെയ് 29 -ാം തിയതി അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ നടന്ന സംഭവമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

വിമാനത്തില്‍ വച്ച് അമിതമായി മദ്യപിച്ച യുവതി മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയായിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിന് നേരെയും സ്ത്രീയുടെ അതിക്രമം തുടർന്നു. പൊലീസ് ഉദ്യോഗസ്ഥരെ കടിച്ചും ചവിട്ടിയും ഇവർ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ പൊലീസ് ബലം പ്രയോഗിച്ച്, ഇവരെ വിലങ്ങ് വച്ച് വിമാനത്തിനുള്ളിൽ നിന്നും ഇറക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. താൻ പണം കൊടുത്താണ് യാത്ര ചെയ്യുന്നതെന്നും വിമാനത്തിനുള്ളിൽ നിന്നും ഇറങ്ങില്ലെന്നുമാണ് യുവതിയുടെ വാദം. എന്നാൽ, മറ്റ് യാത്രക്കാര്‍ക്ക് നേരെ ആക്രോശിക്കുകയും വിമാനത്തിലെ സീറ്റുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വിമാന ജീവനക്കാർ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. 

 

വുര്‍ഹാമി സിംഹക്കൂട്ടങ്ങളില്‍ നിന്നും തന്ത്രപരമായി രക്ഷപ്പെട്ടുന്ന കാട്ടുപോത്ത്; വൈറല്‍ വീഡിയോ Page views: Not yet updated

കാമറിൻ ഗിബ്സൺ എന്ന യുവതിയാണ് വിമാനത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് ദി ന്യൂ ഓർലിയൻസ് അഡ്വക്കേറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.   മദ്യലഹരിയില്‍ ഇവര്‍ മുൻ സീറ്റിലിരുന്ന യാത്രക്കാരനെ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. വിന്‍റോ സീറ്റിന് സമീപത്ത് ഇരിക്കുന്ന യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ കോളറിന് പിടിച്ച് ഒറ്റ വലിക്ക് പൊക്കിയെടുക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് യുവതിയെ വിലങ്ങ് ധരിപ്പിച്ച് പോലീസുകാര്‍ ഇവരെ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ തന്‍റെ ഫോണെവിടെയെന്നും താന്‍ ആശയകുഴപ്പത്തിലാണെന്നും തനിക്ക് സംഭവം വിശദീകരിക്കണമെന്നും ഇവിടെ എന്താണ് നടക്കുന്നതെന്നും യുവതി ആവര്‍ത്തിച്ച് ചോദിക്കുന്നു. ഈ സമയത്തൊക്കെ മറ്റ് യാത്രക്കാര്‍ അവരുടെ സംസാര രീതിക്ക് അനുസരിച്ച് താളാത്മകമായി പ്രതികരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ടവരിൽ ഭൂരിഭാഗം ആളുകളും യുവതിക്കെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. 

1.16 കോടി രൂപ ജീവനാംശം നല്‍കിയില്ല; മുന്‍ ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹം തടഞ്ഞ് യുവതി
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും