വരൻ കഴിച്ച ലഡുവിന്‍റെ മറുപാതി കഴിക്കാൻ മടിച്ച് വധു; വായിൽ തിരികി കയറ്റി വരൻ; വൈറലായി വീഡിയോ !

Published : Jun 24, 2023, 04:08 PM ISTUpdated : Jun 24, 2023, 04:11 PM IST
വരൻ കഴിച്ച ലഡുവിന്‍റെ മറുപാതി കഴിക്കാൻ മടിച്ച് വധു; വായിൽ തിരികി കയറ്റി വരൻ; വൈറലായി വീഡിയോ !

Synopsis

 വരൻ താൻ കഴിച്ച ലഡുവിന്‍റെ പകുതി വധുവിന്‍റെ വായിൽ വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാൽ, ഇത് വധു നിഷേധിത്തുന്നു. മാത്രമല്ല, കടിച്ചതിന്‍റെ പാതി വേണ്ടെന്നും തനിക്ക് പുതിയ ലഡു മതിയെന്നും ആവശ്യപ്പെടുന്നു. 

വിവാഹ ദിവസം ഏറ്റവും സന്തോഷകരമായി ആഘോഷിക്കാനാണ് എല്ലാ വധൂവരന്മാരും ആഗ്രഹിക്കാറ്. അതുകൊണ്ടുതന്നെ ആ ദിനം അവിസ്മരണീയമായ ഒന്നാക്കി മാറ്റാൻ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്. പക്ഷേ, ചിലപ്പോഴെങ്കിലും ഇത്തരത്തിലുള്ള എല്ലാ തയ്യാറെടുപ്പുകളെയും വിഫലമാക്കാൻ ചെറിയ ചില കാര്യങ്ങൾ മതിയാകും. അത്തരത്തിൽ ഒരു വിവാഹാഘോഷ ചടങ്ങുകൾക്കിടയിൽ നടന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. 

@shravankr7 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചത്. ഒരു വിവാഹാഘോഷ ചടങ്ങിൽ വധൂവരന്മാർ പരസ്പരം ലഡു പങ്കുവെച്ച് കഴിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ വധു ഒരു ലഡുവെടുത്ത് വരന്‍റെ വായിൽ വയ്ക്കുന്നു.  തുടർന്ന് വരൻ താൻ കഴിച്ച ലഡുവിന്‍റെ പകുതി വധുവിന്‍റെ വായിൽ വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാൽ, ഇത് വധു നിഷേധിക്കുന്നു. മാത്രമല്ല, കടിച്ചതിന്‍റെ പാതി വേണ്ടെന്നും തനിക്ക് പുതിയ ലഡു മതിയെന്നും ആവശ്യപ്പെടുന്നു. ഇതോടെ വരൻ രോഷാകുലനാവുകയും താൻ കഴിച്ച ലഡുവിന്‍റെ പകുതി ബലം പ്രയോഗിച്ച് വധുവിന്‍റെ വായിൽ വെച്ച് നൽകുകയും ചെയ്യുന്നു. 

 

ഉയരക്കുറവിനാല്‍ യുവതികള്‍ ഒഴിവാക്കി; 66 ലക്ഷം മുടക്കി ഉയരം കൂട്ടി യുവാവ് !

അടുത്ത നിമിഷം വധു തന്‍റെ വായില്‍ തിരുകിക്കയറ്റിയ ലഡു വായില്‍ നിന്നും എടുത്ത് കളയുന്നു. വരന്‍, വീണ്ടും വധുവിനെ ബലം പ്രയോഗിച്ച് ലഡു കഴിപ്പിക്കാൻ ശ്രമിക്കുമ്പോള്‍ ചുറ്റും നിൽക്കുന്നവർ കൈയടിച്ച് വരനെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ശബ്ദകോലാഹലങ്ങളും വീഡിയോയില്‍ കേള്‍ക്കാം. തുടർന്ന് വരൻ തന്‍റെ ടവ്വൽ കൊണ്ട് വധുവിന്‍റെ മുഖം തുടച്ച് കൊടുക്കാൻ ശ്രമിക്കുമ്പോൾ വധു അയാളുടെ കൈ തട്ടി മാറ്റുന്നതും വീഡിയോയിൽ കാണാം. വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായതോടെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായെത്തിയത്. മിക്കയാളുകളും വരനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. വരന്‍റെ ഭാഗത്ത് നിന്നും അസുഖകരമായ പ്രവർത്തിയുണ്ടായ ഉടനെ വധുവിന്‍റെ വീട്ടുകാർ, ആ വിവാഹം വേണ്ടെന്ന് വെയ്ക്കണം എന്നായിരുന്നു ഭൂരിഭാഗം കാഴ്ചക്കാരുടെയും അഭിപ്രായം. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

വളര്‍ത്തു കടുവയെ പൂച്ചക്കുട്ടിയെ പോലെ താലോലിക്കുന്ന ഉടമയുടെ വീഡിയോ ഏറ്റെടുത്ത് നെറ്റസണ്‍സ് !
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു