'Flying' deer : പറക്കുന്ന മാനോ? വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ, അവിശ്വസനീയം എന്ന് കമന്റുകൾ

Published : Jan 17, 2022, 01:01 PM ISTUpdated : Jan 17, 2022, 01:03 PM IST
'Flying' deer : പറക്കുന്ന മാനോ? വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ, അവിശ്വസനീയം എന്ന് കമന്റുകൾ

Synopsis

മാനിന്റെ ഈ 'പറക്കൽ' കണ്ടാൽ അത് സുരക്ഷിതമായി നിലത്തിറങ്ങുമോ എന്ന് വരെ നമുക്ക് സംശയം തോന്നിയേക്കാം. 

മാൻ പറക്കുന്നത്(Flying) കണ്ടിട്ടുണ്ടോ? ഇപ്പോൾ ഒരു മാൻ(Deer) വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'വൈൽഡ്‌ലെൻസ് ഇക്കോ ഫൗണ്ടേഷൻ' എന്ന ഹാൻഡിൽ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ(Video)യാണ് വളരെ പെട്ടെന്ന് തന്നെ വൈറലായി(Viral) മാറിയത്. തികച്ചും അമ്പരപ്പോടെയാണ് ആളുകൾ വീഡിയോ കണ്ടത്. 

ക്ലിപ്പിൽ, മാൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ ഏഴ് അടി വരെ ഉയരത്തിൽ കുതിക്കുന്നത് കാണാം. ഒരു ജലാശയത്തിന്റെ അടുത്തുനിന്നുമാണ് മാൻ വരുന്നത്. പിന്നീട് അത് മൺപാതയ്ക്ക് മുകളിലൂടെ ചാടുന്നതും കാണാം. കണ്ടാൽ ശരിക്കും ഒരു പക്ഷി പറക്കുന്നത് പോലെ തന്നെയായിരുന്നു ഈ മാനിന്റെ കുതിപ്പ്. 

മാനിന്റെ ഈ 'പറക്കൽ' കണ്ടാൽ അത് സുരക്ഷിതമായി നിലത്തിറങ്ങുമോ എന്ന് വരെ നമുക്ക് സംശയം തോന്നിയേക്കാം. എന്നാൽ, അത് സുരക്ഷിതമായി താഴെ ഇറങ്ങി എന്ന് മാത്രമല്ല, അപ്പുറത്തേക്ക് കൂളായി നടക്കുന്നതും കാണാം. 'ആൻഡ് ദ ​ഗോൾഡ് മെഡൽ ഫോർ ലോം​ഗ് ആൻഡ് ഹൈജംപ് ​ഗോസ് ടു' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. 

വളരെ പെട്ടെന്ന് തന്നെ അമ്പതിനായിരത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. പലരും അവിശ്വസനീയം എന്നാണ് വീഡിയോയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

ദയവായി ഇത് ചെയ്യരുത്, അഭ്യര്‍ത്ഥനയാണ്; ഹിമാലയൻ ട്രെക്കിങ്ങിനിടെ നിരാശയായി റഷ്യൻ യുവതി, വീഡിയോ
80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'