കാഴ്ചക്കാരനായി നിന്നയാളുടെ മേലേയ്ക്ക് അബദ്ധത്തില്‍ പാമ്പിനെ വലിച്ചെറിയുന്ന വീഡിയോ വൈറല്‍ !

Published : Jul 05, 2023, 05:21 PM ISTUpdated : Jul 05, 2023, 05:23 PM IST
കാഴ്ചക്കാരനായി നിന്നയാളുടെ മേലേയ്ക്ക് അബദ്ധത്തില്‍ പാമ്പിനെ വലിച്ചെറിയുന്ന വീഡിയോ വൈറല്‍ !

Synopsis

പാമ്പിനെ അകറ്റാന്‍ ശ്രമിക്കുന്ന യുവാവ് ഭയത്തോടെയാണ് പെരുമാറുന്നതെന്ന് വ്യക്തം. പാമ്പിനെ ചൂല് ഉപയോഗിച്ച് തോണ്ടിക്കളയാനാണ് അയാള്‍ ശ്രമിക്കുന്നത്. എന്നാല്‍ പല തവണ പരാജയപ്പെടുന്നു

മൃഗങ്ങളും മനുഷ്യനുമൊത്തുന്ന നിരവധി വീഡിയോകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണ്. ഭയത്തോടെ പാമ്പിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ കാഴ്ചക്കാരനായി നിന്ന ഒരാളുടെ മേലേയ്ക്ക് പാമ്പ് തെറിച്ചു വീഴുന്നതാണ് വീഡിയോ. പിന്നാലെ ഇയാള്‍ പേടിച്ച് ഓടുന്നതും വീഡിയോയില്‍ കാണാം. sonyboy1931  എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം അറുപത്തിയെട്ടായിരിത്തിലേറെ പേര്‍ ലൈക്ക് ചെയ്തു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കുറിക്കാനെത്തി. 

തടാകമോ പുഴയോ പോലെ വശങ്ങള്‍ കെട്ടിയുയര്‍ത്തിയ ഒരു വലിയൊരു ജലാശയത്തിന് സമീപത്ത് നിന്ന് ഒരു യുവാവ്, തന്‍റെ കൈയില്‍ ഇരിക്കുന്ന ചൂല് ഉപയോഗിച്ച് ഒരു ചെറിയ പാമ്പിനെ അകറ്റാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പാമ്പിനെ അകറ്റാന്‍ ശ്രമിക്കുന്ന യുവാവ് ഭയത്തോടെയാണ് പെരുമാറുന്നതെന്ന് വ്യക്തം. പാമ്പിനെ ചൂല് ഉപയോഗിച്ച് തോണ്ടിക്കളയാനാണ് അയാള്‍ ശ്രമിക്കുന്നത്. എന്നാല്‍ പല തവണ പരാജയപ്പെടുന്നു. അപ്പോഴൊക്കെ അയാള്‍ കൂടുതല്‍ ഭയത്തോടെ തന്‍റെ പ്രവര്‍ത്തി തുടരുന്നു. പാമ്പിനെ വെള്ളത്തിലേക്ക് ഇടുന്നതിന് പകരും അയാള്‍ തോണ്ടിയെടുത്ത് കാഴ്ച കണ്ട് നില്‍ക്കുന്നവര്‍ക്കിടയിലേക്ക് ഇടുന്നു. 

 

മകളുടെ കല്യാണം നടത്താന്‍ അച്ഛന്‍ പോലീസുകാരനോട് സഹായം തേടി; പിന്നീട് സംഭവിച്ചത് !

സംഭവം തന്‍റെ മൊബൈലില്‍ പകര്‍ത്തിക്കൊണ്ട് നില്‍ക്കുകയായിരുന്ന ആളുടെ നേരെ പാമ്പ് വരുന്നതും അതിനിടെ ക്യാമറയും കൊണ്ട് ആള്‍ മാറുന്നതും വിഷ്വലില്‍ നിന്ന് വ്യക്തം. എന്നാല്‍, ഇതേ സമയം ഹെഡ് ഫോണ്‍ ഉപയോഗിച്ച് കൊണ്ട് സമീപത്ത് നില്‍ക്കുന്നയാളുടെ മേലാണ് പാമ്പ് ചെന്ന് വീണത്. അപ്രതീക്ഷിതമായി പാമ്പ് ദേഹത്ത് വീണപ്പോള്‍ ഇയാള്‍ പാമ്പെന്ന് കരുതി തന്‍റെ ഹെഡ്ഫോണ്‍ അടക്കം വലിച്ചെറിഞ്ഞ് ദൂരെ ഒരു മരത്തിന് പിന്നില്‍ ഒളിക്കുന്നതും വീഡിയോയില്‍ കാണാം. അപ്രതീക്ഷിതമായ സംഭവത്തില്‍ ആ യുവാവ് ഭയന്നെങ്കിലും വീഡിയോ കാണുന്നവരെ ആ കാഴ്ച ചിരിപ്പിക്കാതിരിക്കില്ല. ചിരിക്കുന്ന ഇമോജികളിലൂടെയും രസകരമായ കമന്‍റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. “ഇത് തമാശയായിരുന്നു,” എന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്.  “അയ്യോ..എന്തൊരു പ്രതികാര തന്ത്രം.” എന്നാണ് മറ്റൊരാളുടെ കുറിപ്പ്. പലരും ചിരിക്കാന്‍ പാടില്ലെങ്കിലും ചിരിക്കാതിരിക്കാനാകുന്നില്ലെന്നും എഴുതി.

കടല്‍തീരത്ത് കുളിക്കുകയായിരുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കൊലയാളി സ്രാവുകളുടെ വീഡിയോ വൈറല്‍ !

PREV
Read more Articles on
click me!

Recommended Stories

ആഡംബര കാറുകൾ കൗതുകത്തോടെ നോക്കുന്ന രണ്ട് കുട്ടികൾ, കണ്ടുനിന്ന ലംബോർ​ഗിനിയുടെ ഉടമ ചെയ്തത്, വീഡിയോ കാണാം
സമയം രാത്രി, ട്രെയിൻ നിർത്തിയത് രണ്ടേരണ്ട് മിനിറ്റ്, മകൾക്കുള്ള ഭക്ഷണപ്പൊതിയുമായി അച്ഛൻ; മനസ് നിറയ്ക്കും വീഡിയോ