കണ്ണ് നനയിക്കുന്ന വീഡിയോ; പ്രളയത്തെ അതിജീവിച്ച രണ്ട് കുട്ടിക്കുരങ്ങുകൾ പാലിന് ഊഴം കാത്ത് നില്‍ക്കുന്ന വീഡിയോ !

Published : Nov 02, 2023, 03:20 PM IST
കണ്ണ് നനയിക്കുന്ന വീഡിയോ; പ്രളയത്തെ അതിജീവിച്ച രണ്ട് കുട്ടിക്കുരങ്ങുകൾ പാലിന് ഊഴം കാത്ത് നില്‍ക്കുന്ന വീഡിയോ !

Synopsis

പാൽകുപ്പിയുടെ അടപ്പ് തുറക്കുന്നത് മുതൽ ഈ കുട്ടികുരങ്ങുകൾ കാണിക്കുന്ന ക്ഷമ ആരെയും അമ്പരപ്പിക്കുന്നതാണ്. 


റെ ഹൃദയസ്പർശിയായ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ പെട്ടുപോയ രണ്ട് കുട്ടിക്കുരങ്ങുകളുടെ ആത്മസംയമനത്തിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും ഹൃദയഹാരിയായ രംഗങ്ങളുള്ള വീഡിയോയാണ് ഏറെ പേരുടെ മനം കവര്‍ന്നത്. പൂർണമായും നനഞ്ഞൊട്ടി വിറച്ചിരിക്കുന്ന ഈ കുട്ടിക്കുരങ്ങുകൾ പരസ്പരം ആശ്വസിപ്പിക്കുന്നതും ആരോ നീട്ടിയ കുപ്പിപ്പാല്‍ മാറിമാറി കുടിക്കുന്നതും മനുഷ്യരെപ്പോലും അമ്പരപ്പിക്കുന്ന ക്ഷമയോടെയായിരുന്നു. ട്വിറ്ററില്‍ (X) TheFigen_ എന്ന ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. രണ്ട് ലക്ഷത്തോളം ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചത്.

നനഞ്ഞു വിറച്ചിരിക്കുന്ന കുട്ടിക്കുരങ്ങുകൾക്ക് ഒരാൾ കുപ്പിപാൽ കൊടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പാൽകുപ്പിയുടെ അടപ്പ് തുറക്കുന്നത് മുതൽ ഈ കുട്ടികുരങ്ങുകൾ കാണിക്കുന്ന ക്ഷമ ആരെയും അമ്പരപ്പിക്കുന്നതാണ്. കുപ്പി തുറന്നയുടൻ ആദ്യം പാൽ കുടിക്കുന്നത് കൂട്ടതിലെ ചെറിയ കുരങ്ങനാണ്. അപാരമായ വിശപ്പും ദാഹവും ഒക്കെയുണ്ടെങ്കിലും ആദ്യത്തെയാളുടെ വിശപ്പ് തീരുന്നത് വരെ രണ്ടാമത്തെ കുട്ടിക്കുരങ്ങ് ശാന്തനായി ക്ഷമയോടെ കാത്തിരിക്കുന്നു. പാൽ കുടിച്ച്ശേഷം ഇരുവരു തണുപ്പകറ്റാൻ പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

വിവർത്തന ആപ്പ് ചതിച്ചാശാനേ....; മാതള ജ്യൂസ് ഓർഡർ ചെയ്ത് കാത്തിരുന്ന സഞ്ചാരിയുടെ മുന്നിൽ കൈവിലങ്ങുമായി പൊലീസ്

പോര്‍ട്ടബിള്‍ ടോയ്‍ലറ്റ് മോഷണം വ്യാപകം; മോഷണം പോയവ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്പനയ്ക്ക് !

വീഡിയോ കണ്ട ഒരു എക്‌സ് ഉപയോക്താവ് കുറിച്ചത് “കുപ്പി എടുക്കുമ്പേൾ വിശന്നിരിക്കേണ്ടി വന്നാലും മുതിർന്നയാൾ എങ്ങനെ ക്ഷമ കാണിക്കുന്നുവെന്ന് ശ്രദ്ധിക്കുക. സാധാരണയായി, മൃഗങ്ങൾ ഭക്ഷണത്തോടൊപ്പം മൃഗീയമായി പെരുമാറുന്നത് നിങ്ങൾ കാണും, പക്ഷേ, ഇവർ ദുരന്തത്തെ അതിജീവിച്ച രണ്ട് സഹോദരങ്ങളെ പോലെയാണ്, അവർക്ക് ഇപ്പോഴും ജീവിതം തിരികെ ലഭിച്ചതിന് പരസ്പരം നന്ദിയുണ്ട്. നിരവധി ആളുകള്‍ വീഡിയോ  ഹൃദയത്തെ സ്പർശിച്ചതായി അഭിപ്രായപ്പെട്ടെങ്കിലും ചിലർ അതിന്‍റെ ആധികാരികതയെ സംശയിച്ചു. ഈ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് u/TelephoneParty5934 എന്ന് പേരുള്ള ഒരു Reddit ഫോറത്തിൽ നേരത്തെ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.  ELA Monkey എന്ന ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ ആദ്യം പങ്കുവച്ചത്. 

'വിവാഹം, കുട്ടികളെ പ്രസവിക്കൽ...'; സ്ത്രീകള്‍ക്ക് ചൈനീസ് പ്രസിഡന്‍റിന്‍റെ ഉപദേശം
 

PREV
Read more Articles on
click me!

Recommended Stories

അമ്മേ ആരാ ഇവരൊക്കെ; കുഞ്ഞുമുഖത്ത് അമ്പരപ്പ്, പിന്നെ ആശ്വാസം, കുട്ടിയെ ലാളിക്കുന്ന വിമാനം ജീവനക്കാരുടെ വീഡിയോ
അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്