'വൻ നഗരങ്ങളിൽ വീട് വാങ്ങരുത്, നിക്ഷേപം ഗ്രാമങ്ങളിലേക്ക് മാറ്റൂ, മികച്ച ജീവിതം അവിടെ'; യുവതിയുടെ വീഡിയോ വൈറൽ

Published : Sep 09, 2026, 11:12 AM IST
flat life

Synopsis

ഉയർന്ന കെട്ടിടങ്ങളിലെ നഗര ജീവിതത്തെ ചോദ്യം ചെയ്ത് ഒരു യുവതി പങ്കുവെച്ച വീഡിയോ വൈറലാകുന്നു. നഗരങ്ങളിൽ പണം സമ്പാദിക്കാമെങ്കിലും, ശുദ്ധവായു, വെള്ളം, സാമൂഹിക ബന്ധങ്ങൾ എന്നിവയുടെ അഭാവം ചൂണ്ടിക്കാട്ടി സ്വന്തം നാട്ടിൽ നിക്ഷേപിക്കുന്നതാണ് മികച്ച തീരുമാനമെന്ന് യുവതി വാദിക്കുന്നു.

ഗരങ്ങളിലെ ഉയർന്ന കെട്ടിടങ്ങളിലെ ജീവിതത്തെ ചോദ്യം ചെയ്ത് യുവതി പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. മെട്രോ നഗരങ്ങളിൽ ജോലി ചെയ്ത് പണം സമ്പാദിക്കാം, എന്നാൽ ജീവിതകാലത്തെ സമ്പാദ്യം അവിടെ വസ്തുവകകൾ വാങ്ങാൻ ചെലവഴിക്കേണ്ടതില്ലെന്നും നാട്ടിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും മികച്ച തീരുമാനമെന്നും ദീക്ഷ ഗുപ്ത തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചപ്പോൾ ആ ആശയത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി.

'നഗര ജീവിതം, നരക ജീവിതം'

ഹൈറൈസ് സൊസൈറ്റിയുടെ ബാൽക്കണിയിൽ നിന്നുള്ള വീഡിയോയിലാണ് നഗരജീവിതത്തിന്‍റ വിവിധ വശങ്ങളെക്കുറിച്ച് യുവതി അഭിപ്രായപ്പെട്ടത്. നഗരങ്ങളിൽ ശുദ്ധവായുവും ഗുണമേന്മയുള്ള കുടിവെള്ളവും ലഭിക്കുന്നില്ലെന്നാണ് അവളുടെ പ്രധാന വിമർശനം. ആർഒ വെള്ളം ഉപയോഗിക്കുന്നതും കുളിക്കാനുള്ള വെള്ളത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകളും അവർ ചൂണ്ടിക്കാട്ടി. നഗരജീവിതവുമായി ബന്ധപ്പെട്ട് പലരും മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ പറയാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത് നിരവധി പേർ മെട്രോ നഗരങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്കും ഗ്രാമങ്ങളിലേക്കും മടങ്ങിയതും യുവതി ചൂണ്ടിക്കാട്ടി. മെട്രോ നഗരജീവിതം ജീവിതകാലം മുഴുവൻ ആശ്രയിക്കാവുന്ന ഒന്നല്ലെന്നും ഒടുവിൽ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നുമാണ് ദീക്ഷയുടെ വാദം.

'ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കൂ'

നഗരത്തിൽ ജോലി ചെയ്ത് വരുമാനം നേടുന്നതിനൊപ്പം സമ്പാദ്യം നാട്ടിൽ ഭൂമിയിലോ ബിസിനസിലോ നിക്ഷേപിക്കണമെന്നാണ് ദീക്ഷയുടെ നിർദ്ദേശം. നഗരത്തിൽ ഫ്ലാറ്റ് വാങ്ങുന്നതിന് പകരം സ്വന്തം നാട്ടിൽ സ്ഥലം വാങ്ങുന്നതാണ് കൂടുതൽ പ്രയോജനകരമെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രാമങ്ങളിലെ സാമൂഹിക ബന്ധങ്ങളും കൂട്ടായ്മയും നഗരത്തിലെ അപാർട്ട്മെന്‍റ് ജീവിതത്തേക്കാൾ ശക്തമാണെന്നും യുവതി അഭിപ്രായപ്പെട്ടു. ബുദ്ധിമുട്ട് നേരിടുമ്പോൾ ഗ്രാമത്തിലാണെങ്കിൽ നിരവധി കുടുംബങ്ങൾ സഹായത്തിനെത്തുമെന്നും, ഹൈറൈസ് സമൂഹങ്ങളിൽ അയൽവാസികൾ പോലും പരസ്പരം പരിചയമില്ലാത്തതരം സാഹചര്യമാണ് ഉണ്ടാകാറുള്ളതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഗ്രാമജീവിതത്തിലെ സമാധാനം, ശുദ്ധവായു, സാമൂഹിക ബന്ധങ്ങൾ എന്നിവ നഗരത്തിലെ ആഡംബര സൗകര്യങ്ങളേക്കാൾ പ്രധാനമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം നഗരങ്ങൾ, തൊഴിൽ അവസരങ്ങൾക്ക് മികച്ചതാണെങ്കിലും ജീവിത നിലവാരത്തിന്‍റെ കാര്യത്തിൽ ഗ്രാമങ്ങൾക്ക് പ്രത്യേകതയുണ്ടെന്ന് മറ്റുചില‍ർ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

അപകടത്തിൽ പരിക്കേറ്റ് വീണു, എന്നിട്ടും രക്ഷിക്കാനെത്തിയ ഫോറസ്റ്റ് വാച്ചർക്ക് നേരെ ചീറ്റിയടുത്ത് പുലി; ഞെട്ടിക്കുന്ന രക്ഷാദൗത്യം
സ്വത്ത് തർക്കം, പോലീസ് ഔട്ട് പോസ്റ്റിൽ ഇരട്ടക്കുഴൽ തോക്കുമായി യുവതി, അമ്പരന്ന് പോലീസ് ഉദ്യോഗസ്ഥർ, സംഭവം യുപിയിൽ, വീഡിയോ