'ഇതുപോലൊരു കഷ്ടകാലം പിടിച്ചവൻ വേറെയുണ്ടോ?' വൈറലായി ഒരു പ്രണയാഭ്യർത്ഥന

Published : Jul 09, 2024, 02:33 PM ISTUpdated : Jul 09, 2024, 03:01 PM IST
'ഇതുപോലൊരു കഷ്ടകാലം പിടിച്ചവൻ വേറെയുണ്ടോ?' വൈറലായി ഒരു പ്രണയാഭ്യർത്ഥന

Synopsis

തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലാണ് ഈ പ്രണയഭ്യർത്ഥന നടക്കുന്നത്. ആളുകൾക്കിടയിൽ നിന്ന് തന്‍റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്ന ഒരു യുവതിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക.

സ്നേഹിക്കുന്നവരോട് ആ സ്നേഹം തുറന്ന് പറയാൻ പല വഴികളും തേടുന്നവരുണ്ട്. ഈഫൽ ടവറിന് മുന്നിൽ നിന്ന് പ്രണയാഭ്യർത്ഥന നടത്തുന്നവർ മുതൽ ഒരു റോസാപ്പൂവിൽ കാര്യം തീർക്കുന്നവർ വരെ ഈ കൂട്ടത്തിലുണ്ട്. ഏതായാലും ആ കടമ്പ കടന്നു കിട്ടുക എന്നത് പ്രണയിതാക്കളുടെ ജീവിതത്തിലെ ഒരു ഒരു പ്രധാന ഘട്ടമാണ്. ഇപ്പോൾ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നത് ഇത്തരത്തിലുള്ള ഒരു പ്രണയാഭ്യർത്ഥനയാണ്. വളരെ വ്യത്യസ്തവും സർപ്രൈസുകൾ നിറഞ്ഞതുമായ രീതിയിൽ ഒരു യുവാവ് തന്‍റെ പ്രണയിനിക്ക് മുമ്പിൽ പ്രണയം വെളിപ്പെടുത്തുന്നതും യുവതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പെട്ടെന്നുള്ള പ്രതികരണവുമാണ് ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോയിൽ എല്ലാവരുടെയും ഹൃദയം കീഴടക്കിയത് കാമുകനാണ്. പാരീസിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലാണ് ഈ പ്രണയഭ്യർത്ഥന നടക്കുന്നത്. ആളുകൾക്കിടയിൽ നിന്ന് തന്‍റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്ന ഒരു യുവതിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക. പെട്ടെന്ന് അവിടേക്ക് ചുവപ്പ് നിറമുള്ള കോട്ട് ധരിച്ച് ഒരു യുവാവ് കടന്നുവരുന്നു. തുടർന്ന് അയാൾ യുവതിക്ക് പിന്നിലായി മുട്ടുകുത്തി നിന്ന് അവൾക്കായി ഒരു മോതിരം നീട്ടിക്കൊണ്ട് തന്‍റെ പ്രണയം പറയാൻ ഒരുങ്ങുന്നു. 

1,500 വർഷം പഴക്കമുള്ള 'മോശയുടെ പത്ത് കൽപനകൾ' കൊത്തിയ ആനക്കൊമ്പ് പെട്ടി കണ്ടെത്തി

'ഹൃദയത്താൽ സമ്പന്നനാണ് മനുഷ്യൻ'; തന്‍റെ ഭക്ഷണത്തിൽ നിന്നും നായ്ക്കൾക്ക് ഭക്ഷണം നൽകുന്നയാളുടെ വീഡിയോ വൈറൽ

ഈ സമയം അവിടെയുണ്ടായിരുന്ന മുഴുവൻ ആളുകളും കൈയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്യുന്നു. ഇത് കേട്ട്, എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ യുവതി പെട്ടെന്ന് തിരിയുന്നു. തന്‍റെ  മുന്നിലായി നിൽക്കുന്ന യുവാവിനെ കണ്ടതും അവൾ അമ്പരക്കുന്നു. അല്പ സമയം എന്തുചെയ്യണമെന്ന് അറിയാതെ നിശ്ചലമായെങ്കിലും തൊട്ടടുത്ത നിമിഷത്തിൽ അവൾ അവിടെ നിന്നും ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഇതോടെ നിരാശനായ യുവാവ് നിലത്തേക്ക് തലതാഴ്ത്തി ഇരിക്കുന്നതും കരയുന്നതും വീഡിയോയിലുണ്ട്.

യുവതിയുടെ പ്രതികരണത്തിൽ അമ്പരന്ന അവിടെയുണ്ടായിരുന്ന മറ്റ് കാഴ്ചകാർ യുവാവിനെ ആശ്വസിപ്പിക്കുന്നതിനായി കൈയടിക്കുന്നതും വീഡിയോയിൽ കാണാം. ഉടൻതന്നെ ആ യുവാവിന്‍റെ സുഹൃത്തുക്കളിൽ ഏതാനും പേർ വന്ന് അയാളെ ആശ്വസിപ്പിച്ചുകൊണ്ട് അവിടെ നിന്നും കൂട്ടിക്കൊണ്ടു പോകുന്നു. @PublicProposal എന്ന പേജാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. വീഡിയോ കണ്ട ഒരാൾ കുറിച്ചത്, "വ്യക്തമായ തിരസ്കരണമാണ് വ്യാജ വാഗ്ദാനങ്ങളേക്കാൾ നല്ലത്."  എന്നായിരുന്നു. വൈറലായ വീഡിയോ ഇതിനകം 10.5 ദശലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ കണ്ടത്. 

'അവസാനത്തെ അത്താഴം'; ആകാശത്ത് വച്ച് ഡിന്നർ കഴിക്കുന്ന വീഡിയോയെ വിമർശിച്ച് സോഷ്യൽ മീഡിയ
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും