
ബെംഗളൂരുവിലെ ടിന്‍ ഫാക്ടറിക്ക് സമീപത്ത് നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷമായ പ്രതികരണത്തിന് കാരണമായി. റോഡിലെ നീണ്ട ഗതാഗതക്കുരുക്കൾ മനുഷ്യരുടെ മാനസീകാരോഗ്യത്തെ കൂടി ബാധിച്ചിരിക്കുന്നുവെന്ന് നിരവധി പേരാണ് എഴുതിയത്. കർണാടക പോർട്ട്‌ഫോളിയോ എന്ന ഹാൻഡിലിൽ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു കാറിൽ നിന്നുള്ള വീഡിയോയായിരുന്നു അത്.
ഞെട്ടിപ്പിക്കുന്ന ഹെൽമെറ്റ് പോരാട്ടം എന്ന വിശേഷണത്തോടെ പങ്കുവച്ച വീഡിയോ കനത്ത ഗതാഗതക്കുരുക്കിന് പേരുകേട്ട ഒരു റോഡിലാണ് നടന്നതെന്ന് വ്യക്തമാക്കുനന്നു. ആദ്യം വാക്കുതർക്കവും പിന്നാലെ കൈയ്യാങ്കളിയും നടക്കുകയായിരുന്നു. ഒരു കാറിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. പോസ്റ്റ് അനുസരിച്ച്, ഓഫീസ് ക്യാബിൽ യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ചത്. എന്താണ് അടിയിലേക്ക് നയിച്ചതെന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ., ക്ഷമയും ആത്മനിയന്ത്രണമില്ലായ്മയും മൂലമുണ്ടായ റോഡ് രോഷത്തിന്‍റെ ഒരു ക്ലാസിക് കേസാണിതെന്നും കുറിപ്പിൽ പറയുന്നു.
രാവിലെത്തെ തിരക്കിനിടയിൽ, രണ്ട് ബൈക്ക് യാത്രികർ ബൈക്ക് ഓടിക്കുന്നതിനിടെ പരസ്പരം ഇടിച്ചു കയറിയതായും, ഒരാൾ വീഴാൻ സാധ്യതയുണ്ടെന്നും പോസ്റ്റ് വിശദീകരിക്കുന്നുയ. എന്നാൽ പ്രശ്നത്തിൽ നിന്നും ഒഴിഞ്ഞ് മാറാനോ. പ്രശ്നം ശാന്തമായി പരിഹരിക്കാനോ ചെയ്യുന്നതിന് പകരം രണ്ട് ബൈക്ക് യാത്രക്കാരും റോഡിന് നടുവിൽ ബൈക്ക് വച്ച് പരസ്പരം തമ്മിൽ തല്ലാന്‍ തുടങ്ങുകയായിരുന്നു. അവർ ഹെൽമറ്റ് ഒരു ആയുധമാക്കി പരസ്പരം അക്രമിച്ചു. ഇത്തരം വഴക്കുകൾ മറ്റ് യാത്രക്കാരെയും പ്രശ്നത്തിലാക്കുമെന്ന് കുറിപ്പിൽ പറയുന്നു. ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളിൽ സംയമനവും ഉത്തരവാദിത്തവും കാണിക്കണമെന്ന അഭ്യർത്ഥനയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ബെംഗളൂരു സിറ്റി പോലീസ് പരാതി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയെന്ന് അറിയിച്ചു. ഹെമറ്റ് എന്തിന് ഉപയോഗിക്കണം എന്നതിനുള്ള എറ്റവും നല്ല ഓർമ്മപ്പെടുത്തലാണെന്നും അത് അപകടത്തിപ്പെടുമ്പോൾ തലയ്ക്ക് സുരക്ഷയായും ഒരു അടിക്കിടെ ആയുധമായും ഉപയോഗിക്കാമെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.