അപൂർവം, അതിമനോഹരം, ആരൊക്കെയാണാ റോഡ് മുറിച്ചുകടന്ന് പോകുന്നതെന്ന് കണ്ടോ? വൈറലായി വീഡിയോ

Published : Mar 15, 2026, 01:23 PM IST
viral video

Synopsis

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ടൈഗർ റിസർവിൽ നിന്നുള്ള ഒരു കടുവാ കുടുംബത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പ്രശസ്തമായ ബാന്ധവ്ഗഡ് ടൈഗർ റിസർവിലെ 'ചക്രധാര' എന്ന പെൺകടുവയും അഞ്ച് കുഞ്ഞുങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സഫാരി വാഹനങ്ങളെയും വിനോദസഞ്ചാരികളെയും ഒട്ടും ഭയപ്പെടാതെ, ശാന്തമായി റോഡ‍് മുറിച്ചുകടക്കുന്ന കടുവ കുടുംബത്തിന്റെ ദൃശ്യങ്ങൾ വന്യജീവി ഫോട്ടോഗ്രാഫർമാരും സഞ്ചാരികളുമടക്കം നിരവധിപ്പേരാണ് പങ്കുവച്ചിരിക്കുന്നത്.

ആറ് വയസ്സുള്ള 'ചക്രധാര' എന്ന ബംഗാൾ കടുവയും അവളുടെ അഞ്ച് കുഞ്ഞുങ്ങളുമാണ് ഈ സംഘത്തിലുള്ളത്. റിസർവിലെ പ്രശസ്തമായ 'താല' സോണിലാണ് ഇവരെ പ്രധാനമായും കാണുന്നത്. കുഞ്ഞുങ്ങൾക്കൊപ്പം ഒൻപത് വയസ്സുള്ള 'ബജ്രംഗ്' എന്ന കുഞ്ഞുങ്ങളുടെ പിതാവായ ആൺകടുവയെയും പലപ്പോഴും കാണാറുണ്ട്. സാധാരണയായി ആൺകടുവകൾ കുഞ്ഞുങ്ങളുമായി അകലം പാലിക്കാറുള്ളതിനാൽ, ഒരു കുടുംബത്തെ മുഴുവനായി ഒരുമിച്ച് കാണുന്നത് അപൂർവമായ കാഴ്ചയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ കുടുംബം സ്ഥിരമായി പുറത്തുവരുന്നത് ബാന്ധവ്ഗഡിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട് . 

അത് മാത്രമല്ല നിരവധിപ്പേരാണ് ഈ കടുകളുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. ഈ കൗതുകകരമായ കാഴ്ച ആളുകളെ ആകർഷിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അല്ലെങ്കിലും കാട്ടിൽ നിന്നുള്ള ഇത്തരം മനോഹരമായ കാഴ്ച കാണാൻ ആർക്കാണല്ലേ താല്പര്യം ഇല്ലാത്തത് ?

 

 

മധ്യപ്രദേശിലെ ഉമരിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാന്ധവ്ഗഡ് ടൈഗർ റിസർവ് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കടുവകളുള്ള വനങ്ങളിലൊന്നാണ്. ഏകദേശം 1,537 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.നിലവിൽ ഏകദേശം 75 കടുവകൾ ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കടുവകളെ കൂടാതെ പുള്ളിപ്പുലി, കരടി, കാട്ടുപോത്ത്, ചെന്നായ എന്നിവയും 250 -ലധികം പക്ഷിവർഗങ്ങളും ഇവിടെ ഉണ്ട് .

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ നിർത്തിയിട്ട കാർ, ഇക്കാര്യം ചോദ്യം ചെയ്തതോടെ വഴക്ക്; വീഡിയോയുമായി യുവാവ്
കണ്ണിന്റെ കെട്ടഴിച്ചു, വികാരാധീനരായി അമ്മയുമച്ഛനും, 'മക്കളെ എത്ര നന്നായി വളർത്തി എന്നതിന്റെ തെളിവെ'ന്ന് നെറ്റിസൺസ്