റാപ്പിഡോ ഡ്രൈവർ നടുറോഡിൽ ഉപദ്രവിച്ചെന്ന് ബെംഗളൂരു യുവതി; വീഡിയോ വൈറലായതിന് പിന്നാലെ കാര്യം അന്വേഷിച്ച് പോലീസ്

Published : Nov 08, 2025, 04:38 PM IST
Bengaluru Woman Accuses Rapido Driver of Harassment Mid-Ride

Synopsis

ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറിൽ നിന്ന് ഒരു യുവതിക്ക് പീഡനശ്രമം നേരിടേണ്ടി വന്നു. യാത്രയ്ക്കിടെ ഡ്രൈവർ അപമര്യാദയായി പെരുമാറുന്നതിന്‍റെ വീഡിയോ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വൈറലാവുകയും പോലീസ് കേസെടുക്കുകയും ചെയ്തു.

 

ഫീസില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറിൽ നിന്ന് നേരിടേണ്ടി വന്ന പീഡനശ്രമം വെളിപ്പെടുത്തിയ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ വൈറലായതിന് പന്നാലെ റാപ്പിഡോ ബൈക്ക് ഡ്രൈവറുടെ വിവരങ്ങൾ അന്വേഷിച്ച് പോലീസ് തന്നെ വിളിച്ചിരുന്നെന്നും യുവതി പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇന്ത്യയുടെ ടെക്കി നഗരം എന്ന് വിളിപ്പേരുള്ള ബെംഗളൂരുവിലാണ് ഒരു യുവതിക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്നത്.

അപമര്യാദ കലര്‍ന്ന പെരുമാറ്റം

നവംബർ 6 നാണ് സംഭവം നടന്നത്. ബെംഗളൂരു സിറ്റി പോലീസിന്റെയും റൈഡ്-ഹെയ്‌ലിംഗ് കമ്പനിയുടെയും ശ്രദ്ധ പിടിച്ചുപറ്റിയ അവരുടെ പോസ്റ്റ് ഉടൻ തന്നെ ശ്രദ്ധേയമായി. ചർച്ച് സ്ട്രീറ്റിൽ നിന്ന് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തേക്ക് റാപ്പിഡോയിൽ യാത്രയാണ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ ബൈക്ക് ഡ്രൈവർ അയാളുടെ കൈമുട്ടുകൾ യുവതിയുടെ കാലില്‍ സ്പ‍ർശിച്ച് കൊണ്ടിരിക്കുന്ന വീഡിയോയും യുവതി പങ്കുവച്ചു. തനിക്ക് ഇത്തരമൊരു അനുഭവം ആദ്യത്തെതാണെന്ന് എഴുതിയത യുവതി ആദ്യം താന്‍ അമ്പരന്ന് പോയെന്നും കുറിച്ചു. ഡ്രൈവർ വീണ്ടും അത് തന്നെ ആവർത്തിച്ചപ്പോൾ കാലില്‍ കൈ കൊണ്ട് കുത്തുന്നത് അവസാനിപ്പിക്കാന്‍ പറഞ്ഞു. എന്നാല്‍ അവന്‍ അത് കേട്ട ഭാവം നടിച്ചില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കടുപ്പിച്ച് എന്തെങ്കിലും പറഞ്ഞാൽ ഡ്രൈവര്‍ തന്നെ വഴിയില്‍ ഇറക്കിവിടുമെന്ന് ഭയന്നയും പരിചയമില്ലാത്ത പുതിയ സ്ഥലമായതിനാല്‍ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയപ്പോഴേക്കും തനിക്ക് വിറയലും കണ്ണീരും വന്നെന്നും യുവതി എഴുതുന്നു.

 

 

താന്‍ ബൈക്കില്‍ നിന്നും ഇറങ്ങുന്നത് കണ്ട ഒരുൾ താന്‍ അസ്വസ്ഥയാണെന്ന കാര്യം ശ്രദ്ധിച്ചു. അദ്ദേഹം എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. കാര്യമറിഞ്ഞപ്പോൾ അയാൾ ബൈക്ക് ഡ്രൈവറെ ചോദ്യം ചെയ്തു. ഈ സമയം അയാൾ മാപ്പ് പറഞ്ഞ് ഇനി അങ്ങനെ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. പക്ഷേ, അവന്‍ അവിടെ നിന്നും പോകുന്ന വഴി തന്‍റെ നേരെ വിരൽ ചൂണ്ടി രൂക്ഷമായി നോക്കിയെന്നും യുവതി കൂട്ടിചേര്‍ത്തു. ഈ അനുഭവം മറ്റൊൾക്ക് ഉണ്ടാകാതിരിക്കാനായി താനിക്കാര്യം പറയുന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

പ്രതികരിച്ച് പോലീസും റാപ്പിഡോയും

കുറിപ്പും വീഡിയോയും വൈറലായതോടെ ബെംഗളൂരു സിറ്റി പോലീസ് ഇടപെട്ടു. യുവതിയോട് സംഭവത്തിന്‍റെ വിശദാംശങ്ങൾ തേടി. വാഹത്തിന്‍റെ നമ്പറും കൂടുതല്‍ വിവരങ്ങളും തേടിയെന്നും യുവതി കൂട്ടിച്ചേർത്തു. റാപ്പിഡോ എക്‌സിലൂടെ മറുപടി നല്‍കി. യാത്രയിൽ ഡ്രൈവറുടെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ച് അറിയുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും യാത്രക്കാരുടെ സുരക്ഷയും സുഖസൗകര്യങ്ങളും തങ്ങളുടെ മുന്‍ഗണനയാണെന്നും ആവര്‍ത്തിച്ച റാപ്പിഡോ തങ്ങളും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ