
ഗതാഗത കുരിക്കിൽപെട്ട് കിടന്ന ഒരു ആൺകുട്ടിയുടെ ക്യൂട്ട് ക്രഷ് സമൂഹ മാധ്യമങ്ങളെ അടിമുടി ഉലച്ച് കളഞ്ഞിരിക്കുന്നു. അവന്‍റെ തകർന്ന ഹൃദയത്തിന് നീതിവേണമെന്ന് ഇന്‍റർനെറ്റ് ഉപയോക്താക്കൾ ഒന്നടങ്കം ആവശ്യപ്പെടുകയാണ്. അതേ, നിങ്ങളിൽ പലരും കണ്ട ആ വീഡിയോയെ കുറിച്ച് തന്നെ. ട്രാഫിക് സിഗ്നൽ കിടക്കവെ തൊട്ടടുത്ത് നിന്ന ഒരു സ്കൂട്ടറിൽ ഇരിക്കുകായിരുന്ന പെൺകുട്ടിയോട് ആൺകുട്ടിക്ക് തോന്നിയ ക്രഷ്. പക്ഷേ, പിന്നിലുള്ള കാറുകാരൻ ആ ക്യൂട്ട് ക്രഷിനെ മുളയിലെ നുള്ളി, അത് അവന് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞില്ല. അവൻ അവിടെ വച്ച് തന്നെ പ്രതികരിച്ചു. കുട്ടിയുടെ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ ഒന്നടങ്കം ആകർഷിച്ചു.
ഹൃദയഭേദകവും രസകരവുമായ ഒരു വീഡിയോയിൽ, 5-6 വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചുകുട്ടി തന്‍റെ പിതാവിന്‍റെ സ്കൂട്ടറിന് പിന്നിൽ ഇരിക്കുകയായിരുന്നു. ഈ സമയത്താണ് തൊട്ടടുത്ത് മറ്റൊരു വണ്ടിയിൽ അമ്മയോടൊപ്പമിരുന്ന ഒരു പിങ്ക് വസ്ത്രം ധരിച്ച പെൺകുട്ടിയെ കണ്ടത്. അവൻ അവളെ നോക്കി. അവിടെ ഒരു നിഷ്ക്കളങ്ക പ്രണയം മൊട്ടിട്ടു. പിന്നാലെ അവളുടെ കവിളിൽ തൊടാനായി അവൻ കൈനീട്ടി. പരിസരം മറന്നുള്ള അവൻറെ പ്രവർത്തി പക്ഷേ. കാറിന്‍റെ ഹോൺ അടിയിൽ തെറ്റി. പിന്നാലെ നാടകീയമായ ചിലത് സംഭവിച്ചു. അപ്രതീക്ഷിതമായ ഹോൺ അവനെ അസ്വസ്ഥനാക്കി. അവർ കോപം കൊണ്ട് ജ്വലിച്ചു. കുഞ്ഞ് വായ പരമാവധി തുറന്ന് അവൻ ഹോണടി നിർത്താൻ ആവശ്യപ്പെട്ടു. ആ രംഗം അവിടെ കൂടിയിരുന്നവരെയെല്ലാം ചിരിപ്പിച്ചു. അവരെ മാത്രമല്ല. വീഡിയോ കണ്ട ഓരോരുത്തരം ചിരിച്ച് മറിഞ്ഞു.
We want justice for that little boy 🙌🏻😂🙏 #tvk #TVKVijay pic.twitter.com/JAlxMCt6tb
— Subha (@Vasisubha1) June 3, 2026
'ആ കൊച്ചുകുട്ടിക്ക് നീതി വേണം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തുടർന്ന് തമാശ നിറഞ്ഞ നിരവധി കുറിപ്പുകളാണ് പങ്കുവയ്ക്കപ്പെട്ടത്. അവൻ ചൂടായപ്പോൾ ഹോൺ അടി നിന്നു. കുട്ടി പറഞ്ഞതിൽ കാരണമുണ്ടെന്ന് ഹോൺ അടിച്ചയാൾക്ക് മനസിലായി എന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം നിരവധി പേരാണ് വീഡിയോ യഥാർത്ഥമല്ലെന്നും എഐ നിർമ്മിതമാണെന്നും കുറിച്ചത്. ചിലർ ദൃശ്യ തെളിവ് ഉപയോഗിച്ച് സ്ക്രീൻഷോട്ട് വിശകലനം വരെ നടത്തി. അവിശ്വസനീയമെന്ന് കുറിച്ചവരും കുറവല്ല. എഐ, വണ്ടിയുടെ നമ്പർ പ്ലേറ്റും കുട്ടിയുടെ ബാലൻസും നോക്കൂവെന്ന് മറ്റൊരാൾ കുറിച്ചു. പക്ഷേ, കാഴ്ചക്കാരെല്ലാം ഒരേ സ്വരത്തോടെ ആവശ്യപ്പെട്ടത് വേദനിച്ച് ആ കുഞ്ഞ് ഹൃദയത്തിന് നീതി വേണമെന്ന് തന്നെ.