ശവങ്ങൾ പോലെ, വെള്ളത്തിൽ പൊന്തികിടക്കുന്ന പ്രതിശ്രുത വരനും വധുവും; വൈറലായി പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, രുക്ഷവിമർശനം

Published : Mar 19, 2026, 10:10 AM IST
 Pre wedding photoshoot

Synopsis

സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിൽ പ്രതിശ്രുത വരനും വധുവും ശവങ്ങളെ പോലെ വെള്ളത്തിൽ പൊങ്ങിക്കിടന്നു. ജീവിതത്തിലെ മനോഹര നിമിഷം ഇത്തരത്തിൽ ചിത്രീകരിച്ചതിന് നവദമ്പതികൾക്ക് രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ചിലർ ഫോട്ടോഗ്രാഫറുടെ സമർപ്പണത്തെ പ്രശംസിക്കുകയും ചെയ്തു.

 

താണ്ടൊരു ദശകത്തിന് മുകളിലായി വിവാഹ പൂർവ്വ ഫോട്ടോ ഷൂട്ടുകൾ വളരെ നാടകീയമായ ദൃശ്യങ്ങളാണ് പകർത്തുന്നത്. പാരമ്പര്യ - പാരമ്പ്യരേതര - സിനിമാറ്റിക്... വിഷയം എന്തുമാകട്ടെ അല്പം നാടകീയത ഇല്ലെങ്കിൽ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് എന്തോ ഒരു കുറവുള്ളത് പോലെയാണ് തോന്നുക. എന്നാൽ, കഴി‌ഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പ്രതിശ്രുത വരനും വധുവും ശവങ്ങളെ പോലെ വെള്ളത്തിൽ പൊന്തിക്കിടന്നുള്ള ഒരു മിസ്റ്റിക് പശ്ചാത്തലത്തിലുള്ള ഫോട്ടോഷൂട്ടായിരുന്നു അത്.

ശവങ്ങളെ പോലെ നവദമ്പതികൾ

വിവാഹത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുകൾക്ക് സുന്ദരമായ പ്രകൃതി ദൃശ്യങ്ങളെ പക‍ർത്തുന്ന കാലം കഴിഞ്ഞെന്ന് തെളിയിക്കുന്ന ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്. നിശചലമായ ഒരു തടാകത്തിൽ പൊന്തിവന്ന രണ്ട് ശവങ്ങൾ പോലെ പ്രതിശ്രുത വരനും വധുവും പൊന്തിക്കിടക്കുന്നു. ഇരുവരും ധരിച്ചിരിക്കുന്നത് വെള്ളനിറത്തിലുള്ള വിവാഹ വസ്ത്രങ്ങൾ. ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്ന ഫോട്ടോഗ്രാഫറുടെ നിർദ്ദേശാനുസരണം അസിസ്റ്റന്‍റ് 'ശവങ്ങളുടെ' വസ്ത്രങ്ങൾ ഒറിജിനലായി ഫീൽ ചെയ്യാനായി അത് കൃത്യമായി ക്രീകരിക്കുന്നത് വീഡിയോയൽ കാണാം. ഈ സമയമത്രയും വരനും വധുവും ശവങ്ങളെ പോലെ കണ്ണുകൾ അടച്ച്, അനങ്ങാതെ വെള്ളത്തിൽ പൊന്തിക്കിടക്കുന്നതും കാണാം.

 

 

രൂക്ഷമായ വിമർശനം

 

 

പ്രി വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന്‍റെ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ ഇങ്ങനെയൊരു കുറ്റകൃത്യ നിമിഷത്തിലേക്ക് ചിത്രീകരിക്കാൻ തീരുമാനിച്ച വരന്‍റെയും വധുവിന്‍റെയും മനോവിചാരങ്ങളെ കാഴ്ചക്കാർ തമാശയാക്കി. പലരും നവദമ്പതികളുടെ വ്യക്തിത്വവുമായി പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് ബന്ധമുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചു. മറ്റ് ചിലരുടെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവാനുള്ള ആഗ്രഹം മാത്രമായിരുന്നോ എന്നായിരുന്നു. 

 

 

ചില കാഴ്ചക്കാർ ഫോട്ടോഗ്രാഫറുടെ ആത്മാർത്ഥമായ സമർപ്പണത്തെ പ്രശംസിച്ചു. വീഡിയോ വൈറലായെങ്കിലും ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് ഇത്തരമൊരു വിഷയം തെരഞ്ഞെടുത്ത നവദമ്പതിമാരെ മിക്ക കാഴ്ചക്കാരും വിമ‍ർശിച്ചു. പലരും ആദ്യത്തെ കാഴ്ചയിൽ തികച്ചും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു ചിത്രീകരണമാണെന്ന് ചൂണ്ടിക്കാട്ടി. പുതിയ കാലത്തിന് പറ്റിയ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടെന്ന കുറിപ്പിന് നിരവധി പേർ യോജിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

യുകെയിലെ 'യഥാർത്ഥ' പ്രവാസജീവിതം; പത്ത് മിനിറ്റ് പോലും ഒരുമിച്ചിരിക്കാൻ കഴിയാത്ത ദമ്പതികളുടെ വൈറൽ വീഡിയോ
'എന്നെ തടയാനാവില്ല!'; റെസ്റ്റോറന്‍റിൽ നിർത്താതെ നൃത്തം ചവിട്ടി റോബോട്ട്; അമ്പരന്ന് ജീവനക്കാരും ഉപഭോക്താക്കളും