ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയിൽ മനം നിറഞ്ഞു, ബ്രിട്ടീഷ് സഞ്ചാരിയെ മോര് കുടിക്കാൻ ക്ഷണിച്ച് ​ഗ്രാമവാസി

Published : Apr 19, 2026, 11:54 AM IST
viral video

Synopsis

ഇന്ത്യ കാണാനെത്തിയ ബ്രിട്ടീഷ് സഞ്ചാരി ഡങ്കൻ ഇവാൻസ് പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു. ഇന്ത്യയില്‍ ഒരു വയലിനടുത്തുകൂടി സൈക്കിളില്‍ പോകവേ ഒരു ഗ്രാമവാസി മോര് കുടിക്കാൻ ക്ഷണിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഇന്ത്യയിലെ മനുഷ്യരുടെ ആതിഥ്യമര്യാദ ലോകപ്രശസ്തമാണ്. 'അതിഥി ദേവോ ഭവ' എന്ന് കരുതുന്നവരാണ് പല ഇന്ത്യക്കാരും. ഇന്ത്യയിലെ പല ​ഗ്രാമങ്ങളിലും ഈ ആതിഥ്യമര്യാദ അനുഭവിക്കണമെങ്കിൽ പരിചയക്കാരാകണം എന്നു പോലുമില്ല. അത്തരത്തിലുള്ള മനോഹരമായ അനുഭവം പങ്കുവയ്ക്കുകയാണ് ഇന്ത്യ കാണാനെത്തിയ ബ്രിട്ടണിൽ നിന്നുള്ള ഒരു യുവാവ് സോഷ്യൽ മീഡിയയിൽ. ഒരു ​ഗ്രാമത്തിൽ വയലിലൂടെ സൈക്കിൾ ചവിട്ടി പോവുകയായിരുന്നു ഡങ്കൻ ഇവാൻസ് എന്ന യുവാവ്. അപ്പോഴാണ് ​ഗ്രാമവാസിയായ ഒരാൾ ഇവാൻസിനെ തടഞ്ഞു നിർത്തിയത്. കനത്ത ചൂടാണല്ലോ എങ്ങും, ആ ചൂടിൽ അങ്ങനെ പോകാതെ ഒരു ​ഗ്ലാസ് മോര് കുടിച്ചിട്ട് പോകാം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഇവാൻസിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

'വരൂ, എന്റെ വീട്ടിലേക്ക് വന്ന് അല്പം മോര് കഴിച്ചിട്ട് പോകൂ' എന്നാണ് ഇദ്ദേഹം ഇവാൻസിനോട് പറഞ്ഞത്. 'ഇപ്പോഴോ, ഇപ്പോൾ തന്നെ പോയേക്കാം. ഞാൻ അല്പം മോര് കുടിക്കാൻ പോവുകയാണ്' എന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. 'ഇന്ത്യയിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ ഏറ്റവും ദയാലുവായ ആ മനുഷ്യനെ ‍ഞാൻ കണ്ടുമുട്ടി' എന്നും ഇവാൻസ് പറയുന്നുണ്ട്. യുവാവ് ആ ​ഗ്രാമവാസിയുടെ വീട്ടിലേക്ക് പോകുന്നതും അദ്ദേഹം ഒരു കപ്പിൽ നിറയെ മോര് യുവാവിന് നൽകുന്നതുമെല്ലാം വീഡിയോയിൽ കാണാം. നന്ദി പറഞ്ഞ്, വീണ്ടും കാണാമെന്നും പറഞ്ഞാണ് യുവാവ് മടങ്ങുന്നത്. ഇന്ത്യൻ ​ഗ്രാമങ്ങളിലെ ആതിഥ്യമര്യാദ നേരിട്ട് അനുഭവിച്ച നിമിഷമായിരുന്നു ഇവാൻസിന് അത് എന്ന് വീഡിയോയിൽ നിന്നുതന്നെ വ്യക്തമാണ്. മോര് രുചികരമാണ് എന്നും ഇവാൻസ് പറഞ്ഞു.

 

 

9.2 മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇന്ത്യയുടെ ആതിഥ്യമര്യാദയെ കുറിച്ച് തന്നെയാണ് പലരും കമന്റുകളിൽ ഓർമ്മിപ്പിച്ചത്. ഒപ്പം, ഈ ചൂടുകാലത്ത് കുടിക്കാൻ നൽകാൻ മോരിലും നല്ല ഓപ്ഷനില്ല എന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

അമ്മേ, ഞാൻ ജയിച്ചു; വിറയ്ക്കുന്ന ശബ്ദത്തിൽ നിറയുന്ന കണ്ണുകളോടെ സാക്ഷി, കെട്ടിപ്പിടിച്ച് കണ്ണീര് തുടച്ച് തൻ സിം​ഗും
മരിച്ചതായി രേഖകൾ, ജീവനോടെയുണ്ടെന്ന് തെളിയിക്കാൻ മൃതദേഹമായി പ്രതിഷേധം, വീഡിയോ വൈറൽ