അമ്മേ, ഞാൻ ജയിച്ചു; വിറയ്ക്കുന്ന ശബ്ദത്തിൽ നിറയുന്ന കണ്ണുകളോടെ സാക്ഷി, കെട്ടിപ്പിടിച്ച് കണ്ണീര് തുടച്ച് തൻ സിം​ഗും

Published : Apr 19, 2026, 10:45 AM IST
viral video

Synopsis

പത്താം ക്ലാസ് ജയിച്ചു. റിസള്‍ട്ട് വന്നപ്പോള്‍ അമ്മയെ വിളിച്ച് പറയുന്ന സാക്ഷി എന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വിദ്യാഭ്യാസം നേടാന്‍ പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഹെഡ് കോൺസ്റ്റബിൾ തൻ സിംഗ് നടത്തുന്ന പഠനകേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ് സാക്ഷി.

അതിമനോഹരവും വൈകാരികവുമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. 10 -ാം ക്ലാസിലെ റിസൾട്ട് വന്നപ്പോൾ തന്റെ അമ്മയെ വിളിച്ച് വിജയവാർത്ത പങ്കുവയ്ക്കുന്ന ഒരു പെൺകുട്ടിയുടേതാണ് വീഡിയോ. മക്കളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ഏതറ്റം വരേയും പോകാൻ തയ്യാറാവുന്ന മാതാപിതാക്കളെയും, അവർക്ക് വിജയം തിരികെ നൽകുമ്പോൾ മക്കളിലുണ്ടാകുന്ന അഭിമാനവും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതാണ് ഈ വീഡിയോ. വീഡിയോയിൽ പെൺകുട്ടി അമ്മയെ വിളിച്ച് തന്റെ വിജയത്തെ കുറിച്ച് പറയുന്നത് കാണാം. അവളുടെ ശബ്ദത്തിൽ വിറയലുണ്ട്. വളരെ ലളിതമായ വാക്കുകളിലാണ് അവൾ തന്റെ വിജയത്തെ കുറിച്ച് പറയുന്നതെങ്കിലും ഇതുവരെയുള്ള അവളുടെ പരിശ്രമത്തിന്റെ ഫലമാണ് ഇത് എന്ന് അതിൽ നിന്നും മനസിലാക്കാം.

കുട്ടിയുടെ അടുത്തായി ഹെഡ് കോൺസ്റ്റബിൾ തൻ സിം​ഗ് നിൽക്കുന്നുണ്ട്. ശരിയായ രീതിയിൽ വിദ്യാഭ്യാസം നേടാൻ അവസരം കിട്ടാത്ത കുട്ടികൾക്കായി ഒരു പഠനകേന്ദ്രം നടത്തുകയാണ് അദ്ദേഹം. അമ്മയോട് കണ്ണ് നിറഞ്ഞുകൊണ്ട് തന്റെ വിജയത്തെ കുറിച്ച് പറഞ്ഞ ശേഷം അവൾ തൻ സിം​ഗിനെ മുറുക്കെ കെട്ടിപ്പിടിക്കുന്നത് കാണാം. അദ്ദേഹത്തിനും ആ നിമിഷം വളരെ പ്രിയപ്പെട്ടതും വൈകാരികമായതുമാണ് എന്നും വീഡിയോയിൽ നിന്നും മനസിലാകും. തൻ സിം​ഗും പെൺകുട്ടിയുടെ അമ്മയോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. മകൾ ജയിച്ചുവെന്ന് അദ്ദേഹമാണ് ആദ്യം പറയുന്നത്. പിന്നീടാണ് ഫോൺ പെൺകുട്ടിക്ക് കൈമാറുന്നത്. കണ്ണീരോടെ പുഞ്ചിരിച്ചുകൊണ്ട് അവൾ അമ്മയോട് തന്റെ സന്തോഷം പങ്കിടുന്നു.

 

 

 

വീഡിയോയുടെ ക്യാപ്ഷനിൽ, പഠനകേന്ദ്രത്തിലെ ഏറ്റവും മുതിർന്ന പെൺകുട്ടിയായ സാക്ഷി 10 -ാം ക്ലാസ് ജയിച്ചുവെന്ന് പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് അതിവൈകാരികമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. സാക്ഷിക്ക് ഭാവിയിലേക്ക് എല്ലാ വിധ ആശംസകളും നേരുന്നു എന്ന് അനേകങ്ങൾ കമന്റ് നൽകി. തൻ സിം​ഗിനെ അഭിനന്ദിച്ചും ആളുകൾ കമന്റ് നൽകി.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചതായി രേഖകൾ, ജീവനോടെയുണ്ടെന്ന് തെളിയിക്കാൻ മൃതദേഹമായി പ്രതിഷേധം, വീഡിയോ വൈറൽ
'ലണ്ടനേക്കാൾ സുരക്ഷിതം ഇന്ത്യ, ധൈര്യമായി നടന്നു, ഓൺലൈനിൽ കാണുന്നതെന്തും വിശ്വസിക്കരുത്'; വീഡിയോ