വിമാനത്തിൽ യാത്രക്കാരന് രാഖി കെട്ടിക്കൊടുക്കുന്ന ജീവനക്കാരി, കൗതുകം നിറച്ച് വീഡിയോ

Published : Aug 28, 2026, 02:16 PM IST
viral video

Synopsis

സാധാരണ വീടുകളിൽ ആഘോഷിക്കുന്ന രാഖി കെട്ടിക്കൊടുക്കുന്ന രീതി യാത്രയ്ക്കിടയിൽ വളരെ അപ്രതീക്ഷിതമായി ആഘോഷിച്ചത് കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ‘ഹാപ്പി രാഖി’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം ഒരു കരയുന്ന ഇമോജിയും കാണാം.

വിമാനത്തിനുള്ളിൽ വെച്ച് ഒരു യാത്രക്കാരന് എയർ ഇന്ത്യ ജീവനക്കാരി രാഖി കെട്ടിക്കൊടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. സുധാൻഷു കൗശിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് വിമാനത്തിലെ ഈ രസകരമായ നിമിഷമുള്ളത്. 'വിമാനത്തിലെ മുഴുവൻ ഫ്ലൈറ്റ് അറ്റൻഡന്റുകളും ചേർന്ന് എന്നെ ബ്രോ-സോൺ ചെയ്തു' എന്നാണ് വീഡിയോയോടൊപ്പമുള്ള ക്യാപ്ഷനിൽ പറയുന്നത്. വിമാന ജീവനക്കാരിൽ ഒരാൾ യാത്രക്കാരന്റെ കൈത്തണ്ടയിൽ രാഖി കെട്ടിക്കൊടുക്കുന്നതും മറ്റൊരാൾ ഇത് മൊബൈലിൽ പകർത്തുന്നതും ദൃശ്യങ്ങളിൽ കാണാം. യാത്രക്കാരൻ വളരെ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് ഇതിനോട് പ്രതികരിച്ചത്.

സാധാരണ വീടുകളിൽ ആഘോഷിക്കുന്ന രാഖി കെട്ടിക്കൊടുക്കുന്ന രീതി യാത്രയ്ക്കിടയിൽ വളരെ അപ്രതീക്ഷിതമായി ആഘോഷിച്ചത് കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ‘ഹാപ്പി രാഖി’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം ഒരു കരയുന്ന ഇമോജിയും കാണാം. എന്നാൽ, വീഡിയോ കണ്ടവരിൽ പലരും രാഖി കെട്ടുന്ന നിമിഷത്തിനപ്പുറം വിമാനത്തിലെ മറ്റ് കാര്യങ്ങളിലേക്കാണ് ശ്രദ്ധ തിരിച്ചത്. ഒരാൾ എഴുതിയത് ഇങ്ങനെ, 'വലതുവശത്തേക്ക് നോക്കൂ, വെള്ള ടി-ഷർട്ട് ധരിച്ച മനുഷ്യൻ നല്ല ഉറക്കത്തിലാണ്'. 'പിന്നിലിരിക്കുന്നയാൾ ചിന്തിക്കുന്നത് ഉറങ്ങുന്നതാണ് ബുദ്ധി എന്നായിരിക്കും' എന്ന് മറ്റൊരാളും തമാശയായി കുറിച്ചു. അതുപോലെ, രാഖി കെട്ടിക്കൊടുത്ത ജീവനക്കാരിക്ക് പകരം സമ്മാനം നൽകിയില്ലേ എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്.

സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം ആഘോഷിക്കുന്ന രക്ഷാബന്ധൻ ദിനത്തിൽ വിമാനത്തിൽ നടന്ന ഈ അപ്രതീക്ഷിതമായ രാഖി കെട്ടിക്കൊടുക്കൽ സാമൂഹിക മാധ്യമങ്ങളിൽ ചിരിയും കൗതുകവും ഒരുപോലെ നിറയ്ക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഇതാണ് നമ്മുടെ രാജകുമാരി; വൈറലായി റിദ്ധിയുടെ പിറന്നാളാഘോഷം
അന്നൊരു നാനോ കാർ വാങ്ങാനാശിച്ചപ്പോൾ പരിഹസിച്ചു, ഇന്ന് ഒന്നരക്കോടിയുടെ കാറിൽ അമ്മയുമായി യുവാവ്