റൂഫ് ഡ്രെയിൻ വൃത്തിയാക്കാൻ വെറും 20 മിനിറ്റിന് 12,000 രൂപ! ഇന്ത്യക്കാരിയുടെ വീഡിയോ

Published : Aug 24, 2026, 02:49 PM IST
viral video

Synopsis

ഈ ജോലിക്കായി തൊഴിലാളി എടുത്ത സമയമാണ് ആളുകളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്. 'ആകെ 20 മിനിറ്റ് കൊണ്ടാണ് അയാൾ ഈ ജോലി തീർത്തത്. വെറും 20 മിനിറ്റിന് 92 പൗണ്ട്, അതായത് ഏകദേശം 12,000 രൂപ' മഞ്ജു പറഞ്ഞു.

യുകെയിൽ വീടിന്റെ മേൽക്കൂരയിലെ റൂഫ് ഡ്രെയിൻ വൃത്തിയാക്കാൻ തൊഴിലാളി ഈടാക്കിയ തുകയെ കുറിച്ചുള്ളൊരു പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യുകെയിൽ താമസിക്കുന്ന മഞ്ജു ഷെഖാവത് പർമാർ എന്ന ഇന്ത്യൻ യുവതിയാണ് താൻ നൽകിയ തുകയെ കുറിച്ചും ജോലി പൂർത്തിയാക്കാൻ എടുത്ത സമയവും ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്.

'യുകെയിൽ ഞങ്ങളുടെ വീടിന്റെ മേൽക്കൂരയിലെ ഡ്രെയിൻ വൃത്തിയാക്കാൻ ഞങ്ങൾ എത്ര രൂപ നൽകി എന്ന് അറിയാമോ? 92 പൗണ്ട്, അതായത് ഏകദേശം 12,000 ഇന്ത്യൻ രൂപ' - മഞ്ജു വീഡിയോയിൽ പറയുന്നു. തൊഴിലാളി ഏണിവെച്ച് മുകളിൽ കയറി ഓടയ്ക്കുള്ളിൽ അടിഞ്ഞുകൂടിയ ഉണങ്ങിയ ഇലകളും അഴുക്കുമെല്ലാം ഒരു ബക്കറ്റിൽ ശേഖരിച്ചതായും അവർ വ്യക്തമാക്കുന്നു. ജോലി പൂർത്തിയാക്കി തൊഴിലാളി പണവും വാങ്ങി മടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു.

ഈ ജോലിക്കായി തൊഴിലാളി എടുത്ത സമയമാണ് ആളുകളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്. 'ആകെ 20 മിനിറ്റ് കൊണ്ടാണ് അയാൾ ഈ ജോലി തീർത്തത്. വെറും 20 മിനിറ്റിന് 92 പൗണ്ട്, അതായത് ഏകദേശം 12,000 രൂപ' മഞ്ജു പറഞ്ഞു. ഇന്ത്യയിലെ നിരക്കുകളുമായി ഇതിനെ താരതമ്യം ചെയ്ത് നോക്കാനും അവർ നെറ്റിസൺസിനോട് പറയുന്നുണ്ട്.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യയും യുകെയും തമ്മിലുള്ള നിരക്കുകളിലെ വലിയ അന്തരത്തെക്കുറിച്ചാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 'ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വിലയിലെ വ്യത്യാസം വളരെ വലുതാണ്', 'വിദേശ രാജ്യങ്ങളിൽ സേവനങ്ങൾ എത്രത്തോളം ചെലവേറിയതാണെന്ന് ഇത് വ്യക്തമാക്കുന്നു' എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ മകൾ; ചൈനക്കാരിയെന്ന് വിളിച്ച് കളിയാക്കിയവർക്ക് മറുപടി നൽകി വൈറലായി, ഇന്ന് നിറയെ സ്നേഹം
'കോർപറേറ്റ് ജോലിയെ കുറ്റം പറഞ്ഞിരുന്നിട്ട് കാര്യമില്ല, പകരം മറ്റൊരു വഴി കണ്ടെത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തം' എന്ന് യുവതി