'ഞങ്ങൾ ജീവിതം മെച്ചപ്പെടുത്തി'; പാതിരാത്രി 2.30 ന് ഗുഡ്ഗാവിലെ തെരുവുകളിലൂടെ നടന്ന് ദമ്പതികൾ, വീഡിയോ വൈറൽ

Published : Apr 04, 2026, 12:51 PM IST
night walk

Synopsis

ഇന്ത്യയിൽ രാത്രി 2.30-ന് ഭയമില്ലാതെ നടക്കാനിറങ്ങിയ ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തങ്ങളുടെ ജീവിതം നവീകരിച്ചുവെന്ന് ഇവർ പറയുമ്പോൾ, ഈ സുരക്ഷ എല്ലാവർക്കും ലഭ്യമല്ലാത്ത ഒരു പ്രത്യേകാവകാശമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

 

ന്ത്യയിൽ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ആശങ്ക പതിവില്ലാത്ത വിധം വർദ്ധിച്ചിരിക്കുകയാണ്. ഇതിനിടെ രാത്രി 2.30 ന് നടക്കാനിറങ്ങിയ ദമ്പികൾ തങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ക്രിയേറ്റീവ് ഇൻട്രോവെർട്ട്സ് എന്ന പേരിൽ സംയുക്ത ഇൻസ്റ്റാഗ്രാം അക്കൗണ്ട് നടത്തുന്ന ദമ്പതികൾ, തങ്ങളുടെ രാത്രി വൈകിയുള്ള നടത്തത്തിന്‍റെ വീഡിയോയാണ് പങ്കുവച്ചത്. പിന്നാലെ വീഡിയോ വൈറലായി.

ജീവിതം അപ്ഗ്രേഡ് ചെയ്തു

പുലർച്ചെ 2:30 -ന് പോലും ഭയമില്ലാതെ പുറത്തിറങ്ങാൻ കഴിയുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നതിന്‍റെ ഗുണമാണിതെന്ന് ദമ്പികളിലൊരാൾ അഭിപ്രായപ്പെട്ടു. ശാന്തമായ ചുറ്റുപാടും. തെരുവ് വെളിച്ചവും വീഡിയോയിൽ കാണാം. തങ്ങളുടെ റെസിഡന്‍ഷ്യൽ ഏരിയയിലൂടെയാണ് ദമ്പതികളും രാത്രി നടത്തം. ഇരുവരുടെയും നടത്തത്തിനിടെ ദൂരെ തങ്ങളെ പോലെ രാത്രി നടത്തത്തിനിറങ്ങിയ മറ്റൊരു ദമ്പതികൾ നടന്ന് പോകുന്നതും വീഡിയോയിൽ കാണിക്കുന്നു. "ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയതല്ല. ഞങ്ങളുടെ ജീവിതം നവീകരിച്ചു. പുലർച്ചെ 2:30 ന് ഭയമില്ലാതെ നടക്കുന്നത് വ്യത്യസ്തമാണ്." വീഡിയോ പങ്കുവച്ച് കൊണ്ട് അവർ എഴുതി. വീഡിയോ വൈറലായതിന് പിന്നാലെ എവിടെ താമസിക്കണമെന്ന് തെരഞ്ഞെടുക്കുന്നതിൽ സുരക്ഷയും സുഖസൗകര്യങ്ങളും ഒരു പ്രധാന ഘടകമാണെന്ന് നിരവധി പേർ ചൂണ്ടിക്കാണിച്ചു.

 

 

സമ്മിശ്ര പ്രതികരണങ്ങൾ

അതേസമയം വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. "ഇക്കാലത്ത് ആളുകൾ ഗേറ്റഡ് സൊസൈറ്റികളെ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്." എന്നായിരുന്നു ഒരു കുറിപ്പ്. "എപ്പോഴും വിഷമിക്കാതെ പുറത്തിറങ്ങാൻ കഴിയുന്നത് ഒരു ആഡംബരമായി തോന്നുന്നു." എന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. അതേസമയം എല്ലായിടത്തും ഇത്തരമൊരു അനുഭവം ലഭിക്കില്ലെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. സമ്പന്നരായ ആളുകളുടെ റെസിഡന്‍ഷ്യൻ ഏരിയകൾക്ക് സുരക്ഷ കൂടുമെന്നും ചിലർ ചൂണ്ടിക്കാണിച്ചു. "നിങ്ങൾക്ക് നല്ലതാണ്, പക്ഷേ എല്ലാവർക്കും ഇത്തരത്തിലുള്ള സുരക്ഷ ലഭ്യമല്ല," എന്നായിരുന്നു ഒരു കുറിപ്പ്. “സുരക്ഷ ചില സ്ഥലങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു പ്രത്യേകാവകാശമായിരിക്കരുത്,” എന്ന് മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടിക്കാണിച്ചു. പണമുള്ളവർക്ക് എല്ലാക്കാലും സുരക്ഷ ലഭിച്ചിരുന്നെന്നും എന്നാൽ സാധാരണക്കാരന് ഈ സുരക്ഷ ലഭിക്കുമ്പോൾ മാത്രമേ രാജ്യത്തിന് ഉന്നതിയുണ്ടാവുകയൊള്ളൂവെന്നുമായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്.

 

PREV
Read more Articles on
click me!

Recommended Stories

എഫ് 15ഇ പൈലറ്റിനെ തേടി യുഎസിന്‍റെ രക്ഷാ ഹെലികോപ്റ്റർ; വെടിയുതിർത്ത് ഇറാനികൾ, വീഡിയോ വൈറൽ
'ഇന്ത്യ, കേരളത്തെ 'റീബ്രാൻഡ്' ചെയ്യണം'; ആലപ്പുഴയിലെ കായൽ അനുഭവത്തിന് ശേഷം വിദേശ സഞ്ചാരി, വീഡിയോ വൈറൽ