
ഹരിയാനയിലെ ഹിസാറിൽ രാത്രി വൈകി നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മദ്യപിച്ച് പൂസായ സ്ത്രീ ഹിസാറിലെ തിരക്കേറിയ റോഡിൽ വാഹനം നിർത്തി നാട്ടുകാരെ അസഭ്യം വിളിക്കുകയും സ്വന്തം ശമ്പളത്തെ കുറിച്ച് വീമ്പിളക്കുകയുമായിരുന്നു. റോഡിന്‍റെ നടുക്ക് നിന്നും കാർ മാറ്റിയിടാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
രാത്രി 11 മണിയോടെ, മദ്യപിച്ച് പൂസായ സ്ത്രീ ഹിസാറിലെ ക്യാമ്പ് ചൗക്കിന് സമീപത്ത്, രാജസ്ഥാൻ രജിസ്ട്രേഷനുള്ള കാർ റോഡിന് നടുവിൽ പാർക്ക് ചെയ്ത് അതുവഴി പോയ പ്രദേശവാസികളോട് തർക്കിക്കുയും അസഭ്യം പറയുകയുമായിരുന്നു. കാർ റോഡിൽ നിന്നും മാറ്റിയിടാൻ നാട്ടുകാർ പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. ഇതോടെ റോഡിൽ ആൾക്കൂട്ടമായി പിന്നാലെ സ്ത്രാ തന്‍റെ അധിക്ഷേപം തുടർന്നു. ഒപ്പം തന്‍റെ ജോലിയെ കുറിച്ചും ശമ്പളത്തെ കുറിച്ചും അവർ നാട്ടുകാരോട് വീമ്പിളക്കി. പോലീസ് തന്‍റെ കാർ പിടിച്ചെടുത്താൻ. ഉടൻ തന്നെ താൻ മറ്റൊരു കാർ വാങ്ങുമെന്നും ഇവർ പറയുന്നത് കേൾക്കാം. ഒടുവിൽ അതുവഴി വന്ന സ്ഥലം എസ്ഐയും വനിതാ കോൾസ്റ്റബിൾസും ചേർന്ന് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സർക്കാർ നഴ്‌സാണ് യുവതിയെന്ന് പോലീസ് അറിയിച്ചു.
സംഭവം ഓൺലൈനിൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി, നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ മദ്യപിച്ച് വാഹനമോടിക്കുന്നതിനെയും പൊതുസ്ഥലത്തെ നിരുത്തരവാദപരമായ പെരുമാറ്റത്തെയും രൂക്ഷമായി വിമർശിച്ചു.' അവളുടെ ക്ഷമാപണ വീഡിയോയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു, ഈ സംഭവത്തിന് ശേഷം അവളെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. പുരുഷന്മാർക്ക് ആധിപത്യമുള്ള മേഖലകൾ ഇപ്പോൾ സ്ത്രീകൾ കൈയേറുകയാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. സർക്കാർ ഉദ്യോഗസ്ഥയ്ക്ക് പോലും ധാർമ്മിക ഉത്തരവാദിത്വമോ പൗരബോധമോ ഇല്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്.