
അടുത്തകാലത്തായി ഇന്ത്യയിലും വിവാഹ മോചനങ്ങൾ കൂടുകയാണെന്ന് റിപ്പോര്‍ട്ടുകൾ വന്ന് തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിനിടെ പല വിവാഹ മോചനങ്ങളും പണം തട്ടാനുള്ള മാർഗമാണെന്ന ആരോപണവും ഉയർത്തി. ഇതിനിടെ ഒരു കുടുംബ കോടതിക്ക് പുറത്ത് നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിവാഹ മോചനം നേടിയ ഭാര്യ, മുന്‍ ഭർത്താവിനെ മർദ്ദിക്കുന്നതായിരുന്നു വീഡിയോ. മുന്‍ ഭർത്താവിനെ മർദ്ദിക്കുന്നതിന് അവർക്കൊരു കാരണമുണ്ടായിരുന്നു. അതായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളെ ആകർഷിച്ചതും. 60 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.
കർണാടക കുടുംബ കോടതിയിൽ വിവാഹമോചന വിധി വന്നതിന് ശേഷം വിവാഹ മോചിതനായ ഭർത്താവിനെ മുന്‍ ഭാര്യ ആക്രമിക്കുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചിരിച്ച് കൊണ്ട് നിൽക്കുന്ന മുന്‍ ഭർത്താവിന്‍റെ തലമുടി പിടിച്ച് വലിക്കുകയും തല്ലുകയും ഷർട്ട് വലിച്ച് കീറുകയും അസഭ്യം വിളിക്കുകയം ചവിട്ടുകയും ചെയ്യുന്ന മുന്‍ ഭാര്യയെയും വീഡിയോയിൽ കാണാം. കുടുംബ കോടതിക്ക് പുറത്ത് വക്കീലന്മാരും മറ്റുള്ളവരും നോക്കി നിൽക്കെയായിരുന്നു സ്ത്രീയുടെ അക്രമണം. യുവതിക്ക് വിവാഹ മോചനത്തോട് അനുബന്ധിച്ച് ആറ് ലക്ഷം രൂപയുടെ ജീവനാംശം നിഷേധിക്കപ്പെട്ടെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ അവകാശപ്പെട്ടു.
കർണാടക കുടുംബ കോടതിക്ക് പുറത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോടതി വിധി വന്നതിന് ശേഷം സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി വേർപിരിഞ്ഞ ഭർത്താവിനെ ആക്രമിച്ചു എന്നാണ് ആരോപണം. ഇവർ ഭർത്താവിൽ നിന്നും പ്രതിമാസം ആറ് ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതായി സമൂഹ മാധ്യമ ഉപയോക്താക്കൾ ആരോപിച്ചു. എന്നാൽ കോടതി ജീവനാംശം നൽകേണ്ടെന്നായിരുന്നു വിധിച്ചത്. കോടതിയുടെ അന്തിമ വിധിക്ക് മുമ്പ് പുരുഷൻ തന്‍റെ എല്ലാ സ്വത്തുക്കളും അമ്മയുടെ പേരിലേക്ക് നിയമപരമായി മാറ്റിയെതി. ഇതോടെ കോടതി വിധി പ്രഖ്യാപിക്കുന്ന സമയത്ത് അദ്ദേഹത്തിന്‍റെ പേരിൽ സ്വത്തോ വരുമാനമോ ഒന്നുമുണ്ടായിരുന്നില്ല. ഇതോടെയാണ് കോടതി ജീവനാംശം നൽകേണ്ടെന്ന് വിധിച്ചതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം വീഡിയോയുടെ ആധികാരിക പരിശോധിക്കാൻ ഏഷ്യാനെറ്റ് ഓണ്‍ലൈന് സാധിച്ചിട്ടില്ല.